Just In
- 1 hr ago
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
- 1 hr ago
വീണ് പോയവരെ വാഴ്ത്തുന്ന നാട്; ഒരു കോടിയിലധികം യൂസേഴ്സുമായി കേരളത്തിൽ വിഐ ഒന്നാമത്
- 17 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 18 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
Don't Miss
- Automobiles
ക്യാബില്‍ എസിയില്ലെങ്കില്‍ മിണ്ടാതിരിക്കല്ലേ... ഓലക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത് 15000 രൂപ!
- Lifestyle
ഗര്‍ഭമല്ലാതെ ആര്‍ത്തവദിനങ്ങള്‍ തെറ്റിക്കുന്ന സ്ത്രീ പ്രശ്നങ്ങള്‍: ഇവ നിസ്സാരമല്ല
- Movies
ഞാനത് സിദ്ധുവിന് അയച്ച് കൊടുത്തു, അമ്മ ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് കരഞ്ഞേനേ; മഞ്ജു പിള്ള
- News
വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങള്‍ തകര്‍ന്നുവീണു; അപകടം അഭ്യാസപ്രകടനത്തിനിടെ
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
- Sports
അവനാണ് ബെസ്റ്റ്, അതിലും മികച്ചവനെ കണ്ടെത്താനാവില്ല-ബാബറിനെ പിന്തുണച്ച് മുന്‍ താരം
- Travel
ആന്‍ഡമാനിൽ ആഘോഷിക്കാം വാലന്റൈൻസ് ദിനം, ഐആർസിടിസിയുടെ റൊമാന്റിക് പാക്കേജ് ഇതാ
iQOO നിയോ 6 റിവ്യൂ: മിഡ് റേഞ്ചിലെ കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോൺ
ഗെയിമിങിൽ താല്പര്യമുള്ള ആളുകൾക്കായി iQOO ഇന്ത്യയിൽ പുതിയൊരു മിഡ് റേഞ്ച് ഹാൻഡ്‌സെറ്റായ iQOO നിയോ 6 അവതരിപ്പിച്ചു. 29,999 രൂപ മുതൽ വില ആരംഭിക്കുന്ന ഈ സ്മാർട്ട്‌ഫോൺ അതിന്റെ വില വിഭാഗത്തിലെ ഏറ്റവും വേഗതയേറിയ ചിപ്‌സെറ്റും (ക്വൽകോം സ്‌നാപ്ഡ്രാഗൺ 870) 120Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയും 80W ഫാസ്റ്റ് ചാർജിങുമായിട്ടാണ് വരുന്നത്. മാന്യമായ സ്റ്റെബിലൈസേഷൻ മോഡുകൾ ഉപയോഗിച്ച് 4കെ 60fps വീഡിയോകൾ റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന ക്യാമറ സെറ്റപ്പും 5ജി സപ്പോർട്ടും ഈ ഫോണിലുണ്ട്.

മേന്മകൾ
• മികച്ച 120Hz അമോലെഡ് ഡിസ്‌പ്ലേ
• ലാഗ്-ഫ്രീ ഗെയിമിങും മൾട്ടിടാസ്കിങും
• നല്ല പ്രൈമറി ക്യാമറ ഔട്ട്പുട്ട്
• 80W ഫാസ്റ്റ് ചാർജിങ്
പോരായ്മകൾ
• പുതുമയില്ലാത്ത ഡിസൈൻ
• ശരാശരി സെക്കൻഡറി ക്യാമറകൾ
iQOO നിയോ 6 സ്മാർട്ട്ഫോണിൽ മികച്ച കുറച്ച് ഹാർഡ്‌വെയർ സവിശേഷതകളും ഏറ്റവും പുതിയ ആൻഡ്രോയിഡ് 12 സോഫ്റ്റ്‌വെയറിന്റെ ഗുണവും ഉണ്ട്. ഇവയെല്ലാം 30,000 രൂപയിൽ താഴെ വിലയിൽ ലഭ്യവുമാണ്. ഈ സ്മാർട്ട്ഫോണിന്റെ വിശദമായ റിവ്യൂ നോക്കാം.

iQOO Neo 6 Review: സുഗമമായ ഗെയിമിങും ലാഗ്-ഫ്രീ ഡേ-ടു-ഡേ പെർഫോമൻസും
iQOO നിയോ 6 മിഡ്-റേഞ്ച് ഗെയിമിങ് സ്മാർട്ട്‌ഫോൺ എന്ന സങ്കൽപ്പത്തെ പൂർണമായും ഉൾക്കൊള്ളുന്നു. പഴയതും എന്നാൽ മുൻനിരയിലുള്ളതുമായ ചിപ്പ്സെറ്റാണ് ഇത് സാധ്യമാക്കുന്നത്. സ്‌നാപ്ഡ്രാഗൺ 870 30 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്നു എന്നത് തന്നെ ശ്രദ്ധേയമാണ്. മികച്ച പ്രോസസറിനൊപ്പം LPDDR5 മെമ്മറിയും ലാഗ്-ഫ്രീ പ്രോസസ്സങ്, മൾട്ടിടാസ്‌കിങ് പെർഫോമൻസ് എന്നിവ സാധ്യമാക്കുന്നു. ബിജിഎംഐ, സിഒഡി മൊബൈൽ പോലുള്ള ഏറ്റവും ഗ്രാഫിക്‌സ്-ഇന്റൻസീവ് ഗെയിമുകളും അപെക്‌സ് ലെജൻഡ്‌സ് പോലുള്ള പുതിയ ടൈറ്റിലുകളും പെർഫോമൻസ് പ്രശ്‌നങ്ങളൊന്നുമില്ലാതെ ഉയർന്ന ഗ്രാഫിക്‌സിൽ കളിക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്.

iQOO Neo 6 Review: ഫ്ലാഗ്ഷിപ്പുകളെക്കാൾ മികച്ച കൂളിങ് ഫീച്ചറുകൾ
വിവോ എക്സ്80 പ്രോ, ഗാലക്സി എസ്22 അൾട്രാ തുടങ്ങിയ സ്നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയിൽ പ്രവർത്തിക്കുന്ന മുൻനിര ഹാൻഡ്‌സെറ്റുകളേക്കാൾ മികച്ച കൂളിങ് സംവിധാനം iQOO നിയോ 6ൽ ഉണ്ട്. ഇതിനു പിന്നിൽ രണ്ട് കാരണങ്ങളാണുള്ളത്. സ്നാപ്ഡ്രാഗൺ 870 എസ്ഒസി പുതിയ ക്വാൽകോം പ്രോസസറുകളേക്കാളും iQOO നിയോ 6ന്റെ ഫലപ്രദമായ കൂളിങ് സംവിധാനത്തെക്കാളും കുറഞ്ഞ ചൂട് മാത്രം ഉൽപ്പാദിപ്പിക്കുന്നു. ആധുനിക ഫ്ലാഗ്ഷിപ്പുകളേക്കാൾ കൂടുതൽ കാര്യക്ഷമമായ കൂളിങ് സാധ്യമാക്കുന്ന ഫൈവ് ലെയർ 3ഡി ഗ്രാഫൈറ്റ് കൂളിങ് സംവിധാനമാണ് ഹാൻഡ്‌സെറ്റിലുള്ളത്.

iQOO Neo 6 Review: വിവിഡ് & ഫ്ലൂയിഡ് ഡിസ്പ്ലേ
iQOO നിയോ 6 സ്മാർട്ട്ഫോണിൽ തടസമില്ലാതെ ഗെയിം കളിക്കാൻ സഹായിക്കുന്നത് ഫ്ലൂയിഡ് അമോലെഡ് സ്‌ക്രീനാണ്. 6.62 ഇഞ്ച് ഇ4 അമോലെഡ് പാനൽ മികച്ച കളറുകളും ഡീപ്പ് ബ്ലാക്കും നൽകുന്നു. അപെക്സ് ലെജന്റ്സ്, സിഒഡി മൊബൈൽ തുടങ്ങിയ ഗ്രാഫിക്‌സ് നിറഞ്ഞ ഗെയിമുകൾ കളിക്കുമ്പോൾ ഇമ്മേഴ്‌സീവ് വിഷ്വലുകൾ എനേബിൾ ചെയ്യുന്ന ഈ പാനലിൽ കളറുകൾ നന്നായി പോപ്പ് ചെയ്യുന്നു. 360Hz ടച്ച് സാമ്പിൾ റേറ്റും 120Hz റിഫ്രഷ് റേറ്റും ഗെയിമിങിലും പൊതുവായ ഫോൺ ഉപയോഗത്തിലും മികച്ച ഫീഡ്ബാക്ക് നൽകുന്നു. വീഡിയോ പ്ലേബാക്കിനും ഈ ഡിസ്പ്ലെ മികച്ചതാണ്. ഈ പാനൽ എച്ച്ഡിആർ10+ സപ്പോർട്ട് ചെയ്യുന്നു.

iQOO Neo 6 Review: മാന്യമായ ഡിസൈൻ
iQOO നിയോ 6 പുതിയ ഡിസൈൻ രീതികളൊന്നും കൊണ്ടുവരുന്നില്ലെങ്കിലും വളരെ മികച്ച ഡിസൈൻ തന്നെയാണ് ഉള്ളത്. എർഗണോമിക്സിൽ മാന്യത പുലർത്തുന്നു. വലുതും പൊക്കമുള്ളതുമായ ഒരു ഫോം ഫാക്ടർ ഉണ്ടായിരുന്നിട്ടും ഹാൻഡ്‌സെറ്റ് ഒരു കൈകൊണ്ട് ഉപയോഗിക്കാൻ അനായാസം സാധിക്കും. ഭാരം എല്ലാ ഭാഗത്തും ഒരു പോലെ നൽകിയതിനാലും വളഞ്ഞ ബാക്ക് പാനലുള്ളതിനാലുമാണ് ഇത്. ഗെയിമിങിലോ സാധാരണ ഉപയോഗത്തിലോ ഒരു കൈയ്യിൽ ഉപയോഗിക്കുമ്പോഴോ കൈ വേദനിക്കുന്ന തരത്തിൽ മൂർച്ചയുള്ള മൂലകളോ അരികുകളോ ഇല്ല.

iQOO Neo 6 Review: മികച്ച ഓഡിയോയും മാന്യമായ കണക്റ്റിവിറ്റി ഫീച്ചറുകളും
മികച്ച സ്റ്റീരിയോ സ്പീക്കർ സെറ്റപ്പാണ് iQOO നിയോ 6 സ്മാർട്ട്ഫോണിൽ ഉള്ളത്. ഇത് പ്രത്യേകം ഓഡിയോ ജാക്ക് നൽകാതത്തിന്റെ പോരായ്മ നികത്തുന്നു. ഹാൻഡ്‌സെറ്റിന്റെ ഡ്യുവൽ സ്പീക്കറുകളിലൂടെ വരുന്ന ഓഡിയോ ഒരു റൂമിൽ മുഴുവനായും കേൾക്കാം. എന്നിരുന്നാലും, ഇമ്മേഴ്‌സീവ് ഗെയിംപ്ലേയ്ക്കും വീഡിയോ സ്ട്രീമിങിനും ഹെഡ്‌ഫോണുകൾ ആവശ്യമാണ്. കണക്റ്റിവിറ്റിക്കായി iQOO നിയോ 6 നാല് 5ജി ബാൻഡുകൾ സപ്പോർട്ട് ചെയ്യുന്നു. n1/n41/n77/n78, 2.4ജി/5ജി വൈഫൈ, ബ്ലൂടൂത്ത് 5.2, ജിപിഎസ്, ഒടിജി, ഡ്യുവൽ സിം കാർഡ് സ്ലോട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.

iQOO Neo 6 Review: സുഗമമായ സോഫ്റ്റ്‌വെയറും ഫാസ്റ്റ് 80W ഫാസ്റ്റ് ചാർജിങും
ആൻഡ്രോയിഡ് 12 ബേസ്ഡ് വിവോയുടെ ഫൺടച്ച് ഒഎസ് v12-ലാണ് iQOO നിയോ 6 പ്രവർത്തിക്കുന്നത്. ഇതിൽ യുഐ കസ്റ്റമൈസേഷനുകളും യൂട്ടിലിറ്റി ഫീച്ചറുകളും ഉൾപ്പെടുന്നു. സോഫ്‌റ്റ്‌വെയർ അനുഭവം മികച്ചതാണ്. നിങ്ങൾക്ക് ലഭിക്കുന്ന ബ്ലോട്ട്വെയറുകൾ അൺഇൻസ്റ്റാൾ ചെയ്യാം. ഫോൺ ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകുന്നു. ഒരു ദിവസത്തെ ബാറ്ററി ലൈഫ് മികച്ചതാണ് എന്ന് പറയാനാകില്ല. 80W ഫാസ്റ്റ് ചാർജിങ് ആണ് ഈ പോരായ്മ നികത്തുന്നത്. 4,700mAh ബാറ്ററി ചാർജ് ചെയ്യാൻ ഈ ഫാസ്റ്റ് ചാർജറിന് 40 മിനിറ്റിൽ താഴെ മാത്രം സമയം മതി.

iQOO Neo 6 Review: ശ്രദ്ധേയമായ പ്രൈമറി ക്യാമറ പെർഫോമൻസ്
iQOO നിയോ 6 ഒരു മിഡ്-റേഞ്ച് ഗെയിമിങ് ഹാൻഡ്‌സെറ്റായി വിപണിയിലെത്തിയതാണ് എങ്കിലും ആവശ്യമുള്ളപ്പോൾ ഇത് ഒരു നല്ല ക്യാമറ ഡിവൈസ് കൂടിയായി ഉപയോഗിക്കാം. 64 എംപി ഹൈ റെസല്യൂഷൻ പ്രൈമറി ക്യാമറയാണ് ഇതിന് സഹായിക്കുന്നത്. ഒഐഎസ് എനേബിൾഡ് പ്രൈമറി സെൻസർ ഉപയോഗിച്ച്, പിക്‌സൽ-ബിൻ ചെയ്‌തതും ഉയർന്ന റസലൂഷനുള്ളതുമായ മോഡുകളിൽ നല്ല ഡീറ്റൈൽസോടെ നിങ്ങൾക്ക് ഫോട്ടോകൾ എടുക്കാം. വലിയ സെൻസർ ധാരാളം പ്രകാശം കയറുന്ന രീതിയിൽ ഉള്ളതിനാൽ ക്യാമറ കുറഞ്ഞ വെളിച്ചത്തിലും നന്നായി പ്രവർത്തിക്കുന്നു. 4കെ 60fps വീഡിയോകൾ റെക്കോർഡുചെയ്യാൻ കഴിയുമെങ്കിലും സ്റ്റെബിലൈസേഷൻ 1080p 30fpsൽ പരിമിതപ്പെടുത്തിയിരിക്കുന്നു.

iQOO Neo 6 Review: ഗെയിമിങ് ഫോണാണ് എന്ന് തോന്നിക്കാത്ത ഡിസൈൻ
മിക്ക iQOO മിഡ്-റേഞ്ച് ഡിവൈസുകളെയും പോലെ iQOO നിയോ 6ലും ഗെയിമിങ് ഫോണിന്റേത് എന്ന് തോന്നിക്കുന്ന ഡിസൈൻ ഇല്ല. ഗെയിം കേന്ദ്രീകൃതമായ ഡിസൈൻ സവിശേഷതകളൊന്നും ഇതിലില്ല. മാത്രമല്ല ഡിവൈസ് സാധാരണ മുൻനിര ഹാൻഡ്‌സെറ്റ് പോലെയാണ്. താരതമ്യപ്പെടുത്തുമ്പോൾ പോക്കോ എഫ്3 ജിടി വളരെ ആകർഷകമായി തോന്നുന്നു.

iQOO Neo 6 Review: സെക്കൻഡറി ക്യാമറകളിൽ നിന്നും അധികം പ്രതീക്ഷിക്കരുത്
iQOO നിയോ 6ൽ ട്രിപ്പിൾ-ലെൻസ് ക്യാമറ സിസ്റ്റമാണ് ഉള്ളത്. ഡിവൈസിലെ 64 എംപി ഒഐഎസ് എനേബിൾഡ് പ്രൈമറി ക്യാമറയാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. മറ്റ് രണ്ട് സെൻസറുകളായി ഉള്ളത് 8 എംപി വൈഡ് ആംഗിളും 2 എംപി മാക്രോ സെൻസറുമാണ്. ബജറ്റ് ഡിവൈസുകളിൽ കാണുന്ന ക്യാമറ സെറ്റപ്പാണ് ഇത്. ഈ രണ്ട് സെൻസറുകളിൽ നിന്നുമുള്ള ഔട്ട്‌പുട്ടിൽ വലിയ പ്രതീക്ഷ വയ്ക്കരുത്. മികച്ച ലൈറ്റിങ് അവസ്ഥകളിൽ മാത്രം അവ മികവ് പുലർത്തുന്നു.

iQOO Neo 6 Review: iQOO നിയോ 6 വാങ്ങണോ
iQOO നിയോ 6 സ്മാർട്ട്ഫോൺ 29,999 രൂപ എന്ന പ്രാരംഭ വിലയിൽ ലഭിക്കുന്നു എന്ന് പരിഗണിക്കുമ്പോൾ വളരെ മികച്ചതാണ്. ഈ മിഡ്-റേഞ്ച് ഹാൻഡ്‌സെറ്റ് സുഗമമായ പെർഫോമൻസും ലാഗ്-ഫ്രീ ഗെയിമിങും നൽകുന്നു. ആഴത്തിലുള്ള മൾട്ടിമീഡിയ അനുഭവം നൽകുന്നതിന് മികച്ച ഡിസ്പ്ലെയും ഉണ്ട്. ഡിസൈൻ അത്ര ആകർഷകമല്ല. ഈ ഡിസൈൻ ഇഷ്ടപ്പെട്ടാൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസ് തന്നെയാണ് ഇത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470