ഗൂഗിളും ജിയോയും ഒരുമിച്ച് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് ലോഞ്ച് ചെയ്തു

|

സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഗൂഗിളുമായി സഹകരിച്ച് ജിയോ അതിന്റെ ആദ്യത്തെ ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട്‌ഫോൺ പുറത്തിറങ്ങി. ജിയോഫോൺ നെക്സ്റ്റ് എന്ന പേരിലാണ് പുതിയ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇത് ടച്ച് സ്‌ക്രീൻ എനേബിൾഡ് സ്മാർട്ട്‌ഫോണാണ്. സെപ്റ്റംബർ 10 മുതൽ ഈ ഡിവൈസ് ഇന്ത്യയിൽ ലഭ്യമാകും. ആൻഡ്രോയിഡ് ഒഎസിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

 
ഗൂഗിളും ജിയോയും ഒരുമിച്ച് നിർമ്മിച്ച ജിയോഫോൺ നെക്സ്റ്റ് ലോഞ്ച് ചെയ്തു

ആൻഡ്രോയിഡ് ബേസ്ഡ് ഫോൺ ആയതിനാൽ തന്നെ ഈ ജിയോഫോണിന് ഭാവിയിലെ സോഫ്റ്റ്വെയർ അപ്‌ഡേറ്റുകൾ ലഭിക്കുമെന്ന് ഗൂഗിൾ സിഇഒ സുഡാർ പിച്ചൈ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഡിവൈസിന്റെ സ്റ്റോറേജുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കുറഞ്ഞ ലൈറ്റുള്ള അവസ്ഥയിൽ ഫോട്ടോഗ്രാഫിയെ സഹായിക്കുന്നതിന് എൽഇഡി ഫ്ലാഷുള്ള ഒരു ക്യാമറയാണ് ഈ ഡിവൈസിന്റെ പിന്നിൽ നൽകിയിട്ടുള്ളത്. ക്യാമറയുള്ള പ്ലാസ്റ്റിക് പോളികാർബണേറ്റ് ബോഡി സ്മാർട്ട്‌ഫോണിലുണ്ട്. ഒരു സെൽഫി ക്യാമറയും സ്മാർട്ട്‌ഫോണിലുണ്ട്.

 

കിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട് ടിവിയും ഇയർബഡ്സും ഇന്ത്യയിലെത്തികിടിലൻ ഫീച്ചറുകളുമായി റിയൽമിയുടെ പുതിയ സ്മാർട്ട് ടിവിയും ഇയർബഡ്സും ഇന്ത്യയിലെത്തി

റിലയൻസ് ഇൻഡസ്ട്രീസിന്റെ 44-ാമത് വാർഷിക പൊതുയോഗത്തിൽ (എ.ജി.എം) വച്ചാണ് ജിയോഫോൺ നെക്സ്റ്റ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. റിലയൻസ് ജിയോയും ഗൂഗിളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ഫലമായാണ് പുതിയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോർ ആക്‌സസും വോയ്‌സ് അസിസ്റ്റന്റ്, സ്‌ക്രീൻ ടെക്‌സ്റ്റിന്റെ ഓട്ടോമാറ്റിക്ക് റീഡിങ് ഫീച്ചറുള്ള ട്രാൻസലേറ്റർ ഉൾപ്പെടെയുള്ള സവിശേഷതകളും ജിയോഫോൺ നെക്സ്റ്റിൽ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ 300 ദശലക്ഷം 2ജി മൊബൈൽ ഉപയോക്താക്കളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ജിയോയ്‌ക്കായി ഗൂഗിൾ പ്രത്യേകമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കസ്റ്റമൈസ്ഡ് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. "ഇന്ത്യൻ വിപണിയിൽ പ്രത്യേകമായി ജിയോയും ഗൂഗിളും സംയുക്തമായി വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വളരെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുന്നത്," എന്ന് എജിഎമ്മിൽ വച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും ഈ ഡിവൈസ് അവതരിപ്പിക്കാൻ ഇരു കമ്പനികളും ലക്ഷ്യമിടുന്നുണ്ട്.

റിയൽമി നാർസോ 30, നാർസോ 30 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി; വില, സവിശേഷതകൾറിയൽമി നാർസോ 30, നാർസോ 30 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ എത്തി; വില, സവിശേഷതകൾ

കഴിഞ്ഞ വർഷം ജൂലൈയിൽ ജിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് ഗൂഗിൾ 33,737 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. പുതിയ ഫോണിലൂടെ വൈറസുകളെക്കുറിച്ചോ സ്പൈവെയറുകളെക്കുറിച്ചോ ആശങ്കപ്പെടാതെ പ്ലേ സ്റ്റോറിൽ നിന്ന് നേരിട്ട് ആപ്പുകൾ ഡൌൺലോഡ് ചെയ്യാൻ കഴിയും. ഈ ഡിവൈസ് 4ജി ആണോ 5ജി ആണോ എന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ജിയോഫോൺ നെക്സ്റ്റ് 4ജി സ്മാർട്ട്‌ഫോണാണെന്നും ഡ്യുവൽ സിം കാർഡ് സ്ലോട്ടുകളും ജിയോഫോൺ, ജിയോഫോൺ 2 എന്നിവ പോലെ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമായിട്ടായിരിക്കും വരിക എന്നുമാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ ജിയോഫോൺ പോലെ ജിയോഫോൺ നെക്സ്റ്റും എക്‌സ്‌ക്ലൂസീവ് റീചാർജ് പ്ലാനുകളുമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജിയോഫോൺ നെക്സ്റ്റ് ഉപയോക്താക്കൾക്ക് ധാരാളം 4ജി ഡാറ്റയും വോയ്‌സ് കോൾ ആനുകൂല്യങ്ങളും നൽകും. ജിയോയിൽ ഇതിനകം നിലവിലുള്ള റീചാർജ് പ്ലാനുകൾ തന്നൊയായിരിക്കും പുതിയ ജിയോഫോണിനും ലഭിക്കുന്നത്. ജിയോഫോൺ നെക്സ്റ്റ് ലോകത്തിലെ വില കുറഞ്ഞ ഫോണുകളിൽ ഒന്നായിരിക്കുമെന്നാണ് സൂചനകൾ. വിലയെ സംബന്ധിച്ച കാര്യങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കിടിലൻ ഫീച്ചറുകളുമായി എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകിടിലൻ ഫീച്ചറുകളുമായി എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Jio has teamed up with Google to launch its first Android-based smartphone. The new device has been launched under the name Jiophone Next.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X