റെഡ്മി 9 ആക്ടിവ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

|

റെഡ്മി തങ്ങളുടെ എൻട്രിലെവൽ സ്മാർട്ട്ഫോൺ വിഭാഗത്തിലേക്ക് പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. റെഡ്മി 9 ആക്ടവ് എന്ന സ്മാർട്ട്ഫോൺ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ ജനപ്രീതി നേടിയ റെഡ്മി 9 സീരിസിലെ ഈ പുതിയ സ്മാർട്ട്ഫോൺ റെഡ്മി 9എ സ്പോർട്സ് സ്മാർട്ട്ഫോണിനൊപ്പം രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും റെഡ്മി 9എ സ്പോർട്സ് ലോഞ്ച് ചെയ്തിട്ടില്ല. ഹീലിയോ ജി35 എസ്ഒസി, 6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ, ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

 

റെഡ്മി 9 ആക്റ്റീവ്: വില

റെഡ്മി 9 ആക്റ്റീവ്: വില

റെഡ്മി 9 ആക്റ്റീവ് സ്മാർട്ട്ഫോൺ രണ്ട് വ്യത്യസ്ത സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ഇന്ന് ലഭ്യമാകുന്നത്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 9,499 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്‌ഷനുമുള്ള ഹൈ എൻഡ് റെഡ്മി 9 ആക്ടിവ് സ്മാർട്ട്ഫോണിന് 10,999 രൂപയാണ് വില. 10,000 രൂപ വില വിഭാഗത്തിൽ കടുത്ത മത്സരം കാഴ്ച്ചവയ്ക്കാൻ ഈ ഡിവൈസിന് സാധിക്കുമെന്ന് ഉറപ്പാണ്.

ഓപ്പോ എ54, ഓപ്പോ എഫ്19 സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചുഓപ്പോ എ54, ഓപ്പോ എഫ്19 സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചു

റെഡ്മി 9 ആക്റ്റീവ്: വിൽപ്പന

റെഡ്മി 9 ആക്റ്റീവ്: വിൽപ്പന

റെഡ്മി 9 ആക്റ്റീവ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നത് സെപ്റ്റംബർ 24 മുതലാണ്. രാജ്യത്തെ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. ഈ ഡിവൈസിന്റെ വിൽപ്പന നടക്കുന്നത് ആമസോണിലൂടെയും ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയുമാണ്. ഈ സ്മാർട്ട്ഫോൺ കാർബൺ ബ്ലാക്ക്, കോറൽ ഗ്രീൻ, സ്പോർട്ടി ഓറഞ്ച്, സ്കൈ ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യമാകും. വിൽപ്പനയിലൂടെ ആമസോണിലും എംഐ.കോമിലും ആകർഷകമായ കിഴിവുകളും ലഭിക്കും.

റെഡ്മി 9 ആക്ടീവ്: സവിശേഷതകൾ
 

റെഡ്മി 9 ആക്ടീവ്: സവിശേഷതകൾ

റെഡ്മി 9 ആക്ടീവ് സ്മാർട്ട്ഫോണിൽ ഒക്ടാ കോർ ഹീലിയോ ജി35 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ എൻട്രി ലെവൽ 4ജി മീഡിയാടെക് പ്രൊസസറിനൊപ്പം 4 ജിബി/ 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനും ഡിവൈസിൽ ഉണ്ട്. ഈ സ്റ്റോറേജ് തികയാത്തവർക്കായി എക്സ്റ്റേണൽ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഡിവൈസിൽ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിൽ ആൻഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12 ഒഎസ് ആണ് ഉള്ളത്.

കിടിലൻ ഫീച്ചറുകളുമായി ഓപ്പോ എ16 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 13,990 രൂപകിടിലൻ ഫീച്ചറുകളുമായി ഓപ്പോ എ16 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി, വില 13,990 രൂപ

6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ

6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയുമായിട്ടാണ് റെഡ്മി 9 ആക്ടീവ് സ്മാർട്ട്ഫോൺ വരുന്നത്. ഈ ഡിസ്പ്ലെ എൻട്രി ലെവലിൽ ലഭിക്കുന്ന സാധാരണ ഡിസ്പ്ലെകളിൽ ഒന്ന് തന്നെയാണ്. 720 x 1600 പിക്സൽസും 60 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിവൈസിന്റെ ഡിസ്പ്ലെയിൽ ഒരു വാട്ടർഡ്രോപ്പ് നോച്ചും കട്ടിയുള്ള ബെസെൽ പ്രൊഫൈലുമാണ് ഉള്ളത്. റെഡ്മി 9 ആക്റ്റീവിന്റെ പിൻവശത്ത് ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. ചതുരാകൃതിയിലുള്ള ഈ ക്യാമറ മൊഡ്യൂളിൽ 13 എംപി പ്രൈമറി സെൻസറും 2 എംപി ഡെപ്ത് സെൻസറുമാണ് ഉള്ളത്.

ക്യാമറ

റെഡ്മി 9 ആക്ടീവിൽ സെൽഫികൾക്കും വീഡിയോ കോളിങിനുമായി 5 എംപി ക്യാമറയാണ് നൽകിയിട്ടുള്ളത്. പിൻ പാനലിൽ സുരക്ഷയ്ക്കായി ഫിസിക്കൽ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിട്ടുണ്ട്. 4ജി എൽടിഇ, വൈഫൈ, ബ്ലൂടൂത്ത്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഡിവൈസിൽ ഉള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഈ ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയും ഡിവൈസിൽ ഉണ്ട്. ഈ ഡിവൈസിൽ ഫാസ്റ്റ് ചാർജിങ് ഇല്ല. സാധാരണയായ 10W ചാർജിങ് ആണ് ഡിവൈസിൽ ഉള്ളത്.

കൂടുതൽ സ്റ്റോറേജുള്ള സ്മാർട്ട്ഫോൺ വേണോ?, 512 ജിബി ഇന്റേണൽ മെമ്മറിയുള്ള കിടിലൻ ഫോണുകൾകൂടുതൽ സ്റ്റോറേജുള്ള സ്മാർട്ട്ഫോൺ വേണോ?, 512 ജിബി ഇന്റേണൽ മെമ്മറിയുള്ള കിടിലൻ ഫോണുകൾ

റെഡ്മി 9 ആക്ടീവ് വിപണിയിൽ വിജയിക്കുമോ

റെഡ്മി 9 ആക്ടീവ് വിപണിയിൽ വിജയിക്കുമോ

10,000 രൂപയിൽ താഴെ വില വരുന്ന വിഭാഗത്തിൽ വച്ച് റെഡ്മി 9 ആക്റ്റീവ് മികച്ച ഹാർഡ്‌വെയർ ഫീച്ചറുകൾ നൽകുന്ന ഡിവൈസ് ആണ്. ഷവോമിക്ക് ഈ വിഭാഗത്തിൽ ഇതിനകം തന്നെ മികച്ച ചില സ്മാർട്ട്ഫോണുകൾ ഉണ്ട്. വരാനിരിക്കുന്ന 9എ സ്പോർട്സ് സ്മാർട്ട്ഫോൺ ഈ വിഭാഗത്തിൽ തന്നെയായിരിക്കും അവതരിപ്പിക്കുന്നത്. മറ്റ് ബ്രാന്റുകളുടെ ഡിവൈസുകളോട് മത്സരിക്കാൻ പോന്ന ഫീച്ചറുകളെല്ലാം പുതിയ റെഡ്മി 9 ആക്ടീവിന് ഉണ്ട്.

Most Read Articles
Best Mobiles in India

English summary
Redmi has introduced a new smartphone to their entry-level smartphone segment. Redmi 9 Activ is the new smartphone launched in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X