OnePlus Nord 2T Review: വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് അനുഭവം കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഡിവൈസ്

|

വൺപ്ലസിന്റെ "ടി" സീരീസ് സ്‌മാർട്ട്‌ഫോണുകൾ മികച്ച സ്‌പെസിഫിക്കേഷനുകളും പുതിയ അനുഭവവും നൽകുന്നവയാണ്. അടുത്തിടെ വിപണിയിലെത്തിയ വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോണും ഇതിൽ നിന്നും വ്യത്യസ്തമല്ല. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും മീഡിയടെക് ഡൈമൻസിറ്റി 1300 എസ്ഒസിയുടെ കരുത്തുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്.

 

വൺപ്ലസ് നോർഡ് 2ടി റിവ്യൂ

മേന്മകൾ

• പ്രീമിയം ഓൾ-ഗ്ലാസ് ഡിസൈൻ

• കോംപാക്റ്റ് ഫോംഫാക്ടർ

• ഇൻ-ഡിസ്‌പ്ലേ ഫിങ്കർപ്രിന്റ് സെൻസർ

• അലേർട്ട് സ്ലൈഡർ

പോരായ്മകൾ

• മികച്ച പെർഫോമൻസ് നിലനിർത്താൻ കഴിയില്ല

• 90Hz ഡിസ്പ്ലേ

നോർഡ് സീരീസ് സ്മാർട്ട്ഫോണുകൾ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ നൽകുന്നവയാണ്. വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോൺ വൺപ്ലസിന്റെ പ്രതാപം നിലനിർത്തുന്നുണ്ടോ എന്ന് നോക്കാം. 28,999 രൂപ മുതൽ വില ആരംഭിക്കുന്ന സ്മാർട്ട്ഫോണിന്റെ വിശദമായ റിവ്യൂ ചുവടെ കൊടുക്കുന്നു.

OnePlus Nord 2T Review: ഡിസൈൻ

OnePlus Nord 2T Review: ഡിസൈൻ

വൺപ്ലസ് നോർഡ് 2ടി ഇടത്തരം വലിപ്പമുള്ള സ്മാർട്ട്‌ഫോണാണ്. ഭാരം കുറഞ്ഞതും കൊണ്ടുനടക്കാൻ എളുപ്പവുമാണ്. ഡിസ്പ്ലേയിൽ ഉള്ളത് പോലെ തന്നെ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുള്ള ഒരു ഗ്ലാസ് ബാക്ക് പാനലും ഫോണിലുണ്ട്. ഫ്രെയിം പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതൊരു പോരായ്മയായി തോന്നുന്നു. അലേർട്ട് സ്ലൈഡർ എന്നത് വൺപ്ലസ് നോർഡ് 2ടിയുടെ പ്രധാന സവിശേഷതയാണ്. ഫോണിന്റെ മൊത്തത്തിലുള്ള ഫിറ്റും ഫിനിഷും പിൻവശത്തുള്ള ഡ്യുവൽ സർക്കുലർ ക്യാമറ സെറ്റപ്പുമെല്ലാം പ്രീമിയം ലുക്ക് നൽകുന്നു.

Doogee S98 Review: വീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺDoogee S98 Review: വീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺ

OnePlus Nord 2T Review: ഡിസ്പ്ലേ
 

OnePlus Nord 2T Review: ഡിസ്പ്ലേ

വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോണിൽ FHD+ റെസല്യൂഷനോടുകൂടിയ 6.43 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 90Hz റിഫ്രഷ് റേറ്റും ഇതിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ പോലുള്ള സവിശേഷതകൾ ഇതിൽ നൽകിയിട്ടുണ്ട്. ഫോണിന്റെ ഇടത് മൂലയിൽ ഒരു പഞ്ച് ഹോൾ നൽകിയിട്ടുണ്ട്. യൂട്യൂബിലും പ്രൈം വീഡിയോയിലും HDR10+ കണ്ടന്റ് സ്ട്രീം ചെയ്യാൻ സാധിക്കുന്ന ഡിസ്പ്ലെയാണ് ഇത്. ഫോണിൽ ഡോൾബി വിഷൻ സപ്പോർട്ടില്ല.

OnePlus Nord 2T Review: ക്യാമറകൾ

OnePlus Nord 2T Review: ക്യാമറകൾ

വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോണിൽ 50 എംപി പ്രൈമറി വൈഡ് ആംഗിൾ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ, 2 എംപി മോണോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് നൽകിയിട്ടുള്ളത്. OIS സപ്പോർട്ടും 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ടും ഉള്ള സോണി IMX766 സെൻസറാണ് പ്രൈമറി ക്യാമറ. 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള 32 എംപി ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. പ്രൈമറി ക്യാമറ 12എംപി ഫോട്ടോകളും സെൽഫി ക്യാമറ 4-ഇൻ-1 പിക്സൽ ബിന്നിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് 8 എംപി ഫോട്ടോകളും എടുക്കുന്നു. അൾട്രാ വൈഡ് ആംഗിൾ ലെൻസ് നേറ്റീവ് 8 എംപി ഷോട്ടുകൾ എടുക്കാൻ സഹായിക്കും.

മികച്ച ഫോട്ടോകൾ

മിക്ക ലൈറ്റിങ് സാഹചര്യങ്ങളിലും മികച്ച ഫോട്ടോകൾ എടുക്കാൻ വൺപ്ലസ് നോർഡ് 2ടിയുടെ ക്യാമറകൾക്ക് സാധിക്കുന്നുണ്ട്. ഡിജിറ്റലായി സൂം ചെയ്യുമ്പോൾ പോലും, ചിത്രങ്ങളിലെ ഡീറ്റൈൽസ് അധികം നഷ്ടപ്പെടുന്നില്ല. എക്സ്പോഷർ ടൈം കൂട്ടുന്ന നൈറ്റ് മോഡിൽ പോലും ഷേക്ക്-ഫ്രീ ഇമേജുകൾ എടുക്കാൻ OIS സാങ്കേതികവിദ്യ സഹായിക്കുന്നു. അൾട്രാ-വൈഡ് ആംഗിൾ ക്യാമറ ഔട്ട്പുട്ട് അത്ര മികച്ചതാണ് എന്ന് പറയാനാവില്ല. ലൈറ്റ് ഉണ്ടെങ്കിൽ 8 എംപി ക്യാമറ മികച്ച റിസൾട്ട് നൽകുന്നുണ്ട്.

iQOO നിയോ 6 റിവ്യൂ: മിഡ് റേഞ്ചിലെ കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോൺiQOO നിയോ 6 റിവ്യൂ: മിഡ് റേഞ്ചിലെ കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോൺ

OnePlus Nord 2T Review: പെർഫോമൻസ്

OnePlus Nord 2T Review: പെർഫോമൻസ്

വൺപ്ലസ് നോർഡ് 2ടിയിൽ പുതിയ മീഡിയടെക് ഡൈമൻസിറ്റി 1300 എസ്ഒസിയാണ് ഉള്ളത്. ഈ ചിപ്പ്സെറ്റ് കൂടുതൽ മെച്ചപ്പെട്ട എഐ എഞ്ചിനുമായി വരുന്നു. സാധാരണ ദൈനംദിന ഉപയോഗത്തിനുള്ള മികച്ച ചിപ്പ്സെറ്റാണ് ഇത്. സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുക, ചാറ്റുചെയ്യുക, വീഡിയോ കാണുക, പാട്ട് കോൾക്കുക, ലൈറ്റ് ഗെയിമുകൾ കളിക്കുക എന്നിവയ്ക്കെല്ലാം ഈ ചിപ്പ്സെറ്റ് മതിയാകും. സിപിയു സ്ട്രെസ് ടെസ്റ്റിൽ ഈ ഡിവൈസ് 10 മിനിറ്റിൽ കൂടുതൽ പീക്ക് പെർഫോമൻസ് നിലനിർത്തുന്നില്ല. 10 മിനിറ്റിനുള്ളിൽ, പീക്ക് സിപിയു പെർഫോമൻസ് 60 ശതമാനമായി കുറയുന്നു. ഗെയിമർമാർക്ക് ഈ ചിപ്പ്സെറ്റ് മതിയാകില്ല.

OnePlus Nord 2T Review:  സോഫ്റ്റ്‌വെയറും കണക്റ്റിവിറ്റിയും

OnePlus Nord 2T Review: സോഫ്റ്റ്‌വെയറും കണക്റ്റിവിറ്റിയും

റിയൽമി, ഷവോമി, പോക്കോ എന്നിവയുടെ ഡിവൈസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആൻഡ്രോയിഡ് 12 ഒഎസ് ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1 മികച്ച സോഫ്റ്റ്‌വെയർ അനുഭവം നൽകുന്നുണ്ട്. ഇത് തന്നെയാണ് വൺപ്ലസ് നോർഡ് 2ടിയുടെ പ്രധാന ആകർഷണം. ഓക്സിജൻ ഒഎസ് 12.1 പഴയ വേർഷനുകളെ പോലെ വൃത്തിയുള്ളതല്ലെങ്കിലും വിപണിയിൽ ഇന്ന് ലഭിക്കുന്നതിൽ വച്ച് മികച്ചതാണ്.

കണക്റ്റിവിറ്റിയും

വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോണിൽ രണ്ട് സ്ലോട്ടുകളിലും 5ജി നെറ്റ്‌വർക്ക് സപ്പോർട്ട് ചെയ്യുന്ന കാർഡ് സ്ലോട്ടുകൾ ഉണ്ട്. ഗിസ്ബോട്ട് ടീം പരീക്ഷിച്ചതിൽ നിന്നും സെല്ലുലാർ റിസപ്ഷന്റെയോ കോൾ നിലവാരത്തിന്റെയോ കാര്യത്തിൽ യാതൊരു പ്രശ്നവും അനുഭവപ്പെട്ടിട്ടില്ല. വൺപ്ലസ് നോർഡ് 2ടി വേഗത്തിലുള്ള ഡൗൺലോഡ്, അപ്‌ലോഡ് സ്പീഡിനായി വൈഫൈ 6 (802.11/ax) സപ്പോർട്ടുമായി വരുന്നു.

നോക്കിയ ജി21 റിവ്യൂ: മികച്ച ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ബജറ്റ് 4ജി സ്മാർട്ട്ഫോൺനോക്കിയ ജി21 റിവ്യൂ: മികച്ച ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ബജറ്റ് 4ജി സ്മാർട്ട്ഫോൺ

OnePlus Nord 2T Review: ബാറ്ററി ലൈഫ്

OnePlus Nord 2T Review: ബാറ്ററി ലൈഫ്

വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോണിൽ 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 ഡ്യുവൽ സെൽ ബാറ്ററിയാണ് ഉള്ളത്. ഫാസ്റ്റ് ചാർജറും ബോക്സിൽ നൽകുന്നുണ്ട്. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ സ്‌മാർട്ട്‌ഫോണിന് 30 മിനിറ്റിൽ താഴെ മാത്രം സമയം മതി. പതിവ് ഉപയോഗത്തിൽ ഡിവൈസ് 6 മണിക്കൂറിലധികം പ്രവർത്തിക്കുന്നു. ഇത് തീർച്ചയായും മികച്ച ബാറ്ററി ലൈഫ് തന്നെയാണ്. 90Hz ഡിസ്‌പ്ലേ കാരണമായിരിക്കും മികച്ച ബാറ്ററി ലൈഫ് കിട്ടുന്നത്.

OnePlus Nord 2T Review: ഈ സ്മാർട്ട്ഫോൺ വാങ്ങണോ

OnePlus Nord 2T Review: ഈ സ്മാർട്ട്ഫോൺ വാങ്ങണോ

വൺപ്ലസ് നോർഡ് 2ടി സ്മാർട്ട്ഫോൺ വൺപ്ലസ് 10ആർസ വൺപ്ലസ് 10 പ്രോ പോലുള്ള പ്രീമിയം ഡിവൈസുകൾ നൽകുന്ന അതേ വൺപ്ലസ് എക്സ്പീരിയൻസ് കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഫോൺ ആണ്. മികച്ച ക്യാമറ പെർഫോമൻസ്, വൃത്തിയുള്ള സോഫ്റ്റ്‌വെയർ എക്സ്പീരിയൻസ്, 80W ഫാസ്റ്റ് ചാർജിങ് എന്നിവയെല്ലാം ഈ ഡിവൈസ് വാങ്ങുന്നതിനുള്ള കാരണങ്ങൾ തന്നെയാണ്. പ്രോസസറും ഡിസ്പ്ലെയും മാത്രമാണ് ഈ ഫോണിൽ അല്പം മോശമാണെന്ന് പറയാവുന്നത്. എങ്കിലും വിലയ്ക്ക് യോജിച്ച ഫോൺ തന്നെയാണ് ഇത്.

Best Mobiles in India

English summary
Let's see if the OnePlus Nord 2T smartphone lives up to the glory of OnePlus. Below is a detailed review of the smartphone, which starts at Rs 28,999.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X