Oppo Reno 8 5G Review: ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്ന റെനോ സീരിസ് സ്മാർട്ട്ഫോൺ

|

ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ ധാരാളം ബ്രാന്റുകളും ഡിവൈസുകളും ഉണ്ട്. എങ്കിലും ഓപ്പോ അടക്കമുള്ള ചില ബ്രാന്റുകൾ തങ്ങളുടെ ആധിപത്യം വിപണിയിൽ നിലനിർത്തുന്നു. റെനോ സീരീസാണ് ഓപ്പോയുടെ ഇപ്പോഴത്തെ വജ്രായുധം. ഈ സീരിസിൽ അടുത്തിടെ അവതരിപ്പിച്ച റെനോ 8 5ജി സ്മാർട്ട്ഫോൺ ക്യാമറയ്ക്ക് പ്രാധാന്യം നൽകിയിട്ടുള്ള ഡിവൈസാണ്. ബ്രാന്റ് വിട്ടുവീഴ്ച്ച ചെയ്യാത്ത ക്യാമറ ഫീച്ചറുകളുടെ ഏറ്റവും മികച്ച ഉദാഹരമായി റെനോ 8 5ജി മാറുന്നു.

 

Rating:
3.5/5

റെനോ 8 5ജി റിവ്യൂ

മേന്മകൾ

• മികച്ച ക്യാമറ

• മാരിസിലിക്കോൺ എക്സ് എൻപിയു

• എർഗണോമിക് ഡിസൈൻ

• ശക്തമായ ഫാസ്റ്റ് ചാർജർ

പോരായ്മകൾ

• പെർഫോമൻസിലെ നേരിയ തകരാറുകൾ

• പൊടിപടലങ്ങൾ പെട്ടെന്ന് പിടിക്കുന്നു

നിരവധി പ്രീമിയം സവിശേഷതകൾ

പ്രീമിയം സവിശേഷതകൾ

റെനോ 8 5ജി സ്മാർട്ട്ഫോൺ നിരവധി പ്രീമിയം സവിശേഷതകളുമായാണ് വരുന്നത്. ക്യാമറകളുടെ കാര്യത്തിൽ ഇത് വളരെ പ്രകടമാണ്. ഇൻ-ഹൗസ് മാരിസിലിക്കോൺ എക്സ് എൻപിയു മൊബൈൽ ഫോട്ടോഗ്രാഫിയെ അടുത്ത തലത്തിലേക്ക് ഉയർത്തുന്നു. ഓപ്പോ റെനോ 8 5ജിയുടെ വില 29,999 രൂപയാണ്. വൺപ്ലസ് നോർഡ് 2ടി പോലുള്ള സ്മാർട്ട്ഫോണുകളുമായിട്ടാണ് ഇത് മത്സരിക്കുന്നത്. റെനോ 8 5ജിയുടെ വിശദമായ റിവ്യൂ നോക്കാം.

OnePlus Nord 2T Review: വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് അനുഭവം കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഡിവൈസ്OnePlus Nord 2T Review: വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് അനുഭവം കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഡിവൈസ്

റെനോ 8 5ജി സവിശേഷതകൾ
 

റെനോ 8 5ജി സവിശേഷതകൾ

• ഡിസ്പ്ലേ: 90Hz ഉള്ള 6.4-ഇഞ്ച് FHD AMOLED

• പ്രോസസ്സർ: മീഡിയടെക് ഡൈമെൻസിറ്റി 1300

• റാം: 8 ജിബി എക്സ്പാൻഡബിൾ റാം

• മെമ്മറി: 128 ജിബി

• ക്യാമറ: 50 എംപി ട്രിപ്പിൾ ക്യാമറകൾ

• ബാറ്ററി: 80W സൂപ്പർവൂക്ക് സപ്പോർട്ടുള്ള 4,500 mAh

• ഒഎസ്: ആൻഡ്രോയിഡ് 12 ബേസ്ഡ് കളർ ഒഎസ് 12.1

Oppo Reno 8 5G Review: മികച്ച ഡിസൈൻ

Oppo Reno 8 5G Review: മികച്ച ഡിസൈൻ

റെനോ 8 5ജി സ്മാർട്ട്ഫോൺ മിനിമലിസ്റ്റിക് ഡിസൈനിലുള്ള ഒരു സ്‌മാർട്ട്‌ഫോണാണ്. ഗിസ്ബോട്ട് ടീം റിവ്യൂ ചെയ്ത യൂണിറ്റ് ഷിമ്മർ ബ്ലാക്ക് വേരിയന്റാണ്. മറ്റ് കളർ ഓപ്ഷനുകളിലും ഈ ഡിവൈസ് ലഭ്യമാകും. ഒരു കൈയ്യിൽ ഉപയോഗിക്കാൻ പോലും മികച്ചതാണ് ഇതിന്റെ ഡിസൈൻ. ഫോണിന്റെ മുന്നിൽ ഇടത് കോണിൽ ഒരു ഡോട്ട്-ഹോൾ കട്ട്ഔട്ടും നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡിസ്പ്ലെയിൽ ഒരു തടസം അനുഭവപ്പെടില്ല. പക്ഷേ കറയും പൊടികളും ഈ സ്ട്രീനിൽ പറ്റിയിരിക്കുന്നുണ്ട്.

Oppo Reno 8 5G Review: സുഗമവും ലാഗ്-ഫ്രീയുമായ ഡിസ്പ്ലെ

Oppo Reno 8 5G Review: സുഗമവും ലാഗ്-ഫ്രീയുമായ ഡിസ്പ്ലെ

ഓപ്പോ റെനോ 8 5ജി സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഉള്ളത്. FHD റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. DCI-P3, 8-ബിറ്റ് കളർ ഡെപ്‌ത് എന്നിവയും ഈ ഡിസ്പ്ലെയിൽ ഉണ്ട്. മിനുസമാർന്നതും സിനിമ കാണുന്നതോ ഗെയിമുകൾ കളിക്കുന്നതോ പോലുള്ള എല്ലാത്തരം പ്രവർത്തനങ്ങൾക്കും വേണ്ടി നിർമ്മിച്ചതുമായ ഡിസ്പ്ലെയാണ് ഇത്. ഈ ഫോണിൽ സാധാരണ ഗെയിമുകൾ കളിച്ചപ്പോൾ മൊത്തത്തിലുള്ള അനുഭവം തൃപ്തികരമായിരുന്നു.

iQOO നിയോ 6 റിവ്യൂ: മിഡ് റേഞ്ചിലെ കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോൺiQOO നിയോ 6 റിവ്യൂ: മിഡ് റേഞ്ചിലെ കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോൺ

Oppo Reno 8 5G Review: അൾട്രാ ക്ലിയർ ഷോട്ടുകൾ നൽകുന്ന ക്യാമറകൾ

Oppo Reno 8 5G Review: അൾട്രാ ക്ലിയർ ഷോട്ടുകൾ നൽകുന്ന ക്യാമറകൾ

ഓപ്പോ റെനോ 8 5ജി സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത ഇതിലുള്ള ക്യാമറ യൂണിറ്റ് തന്നെയാണ്. ഒഐഎസ് സപ്പോർട്ടുള്ള 50 എംപി സോണി IMX766 സെൻസറുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. പിൻഭാഗത്തെ ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ വൈഡ് ആംഗിളും മാക്രോ ലെൻസും നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 എംപി സോണി സെൽഫി ക്യാമറയാണ് ഫോണിൽ നൽകിയിട്ടുള്ളത്.

MariSilicon X NPU

ഓപ്പോ റെനോ 8 5ജി സ്മാർട്ട്ഫോണിൽ നൈറ്റ് ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുന്ന മാരിസിലിക്കോൺ X എൻപിയു നൽകിയിട്ടുണ്ട്. മങ്ങിയ അന്തരീക്ഷത്തിൽ പോലും ഫോട്ടോകളോ വീഡിയോകളോ എടുക്കാൻ ഈ ഡിവൈസിന് യാതൊരു കുഴപ്പവും ഉണ്ടായിരിക്കില്ല. ഫോട്ടോകൾ എടുക്കാൻ ഗിസ്ബോട്ട് റിവ്യൂ ടീം ഫോണിലെ നൈറ്റ് മോഡ് ഉപയോഗിച്ചുനോക്കി. അത് മികച്ച രീതിയിലുള്ള ഫോട്ടോകൾ തന്നെ ക്യാപ്ച്ചർ ചെയ്തു. നൈറ്റ് മോഡ് ചിത്രങ്ങൾ ഇരുട്ടിൽ ഷൂട്ട് ചെയ്തതായി പോലും തോന്നുന്നില്ലെന്നതാണ് ഇതിന്റെ സവിശേഷത. 4കെ വീഡിയോ സപ്പോർട്ട് പോലുള്ള ഫീച്ചറുകൾ ഈ ക്യാമറ സെറ്റപ്പ് നൽകുന്നുണ്ട്. ഇത് കണ്ടന്റ് ക്രിയേറ്റർമാരെ ആകർഷിക്കുന്നു.

സെൽഫി ക്യാമറ

ഓപ്പോ റെനോ 8 5ജി സ്മാർട്ട്ഫോണിലെ സെൽഫി ക്യാമറയുടെ ഗുണവും എടുത്ത് പറയേണ്ടതാണ്. എച്ച്‌ഡിആറും മറ്റ് ഫീച്ചറുകളും ഉപയോഗിച്ച് സെൽഫി ക്യാമറ സെറ്റ് ചെയ്തിട്ടുണ്ട്. വളരെ മികച്ച രീതിയിൽ സെൽഫികൾ എടുക്കാനും സെൽഫി മോഡിൽ വീഡിയോകൾ ഷൂട്ട് ചെയ്യാനും ഫോണിന് സാധിക്കുന്നു. ഈ സെൽഫി ക്യാമറ വ്ളോഗർമാർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

Doogee S98 Review: വീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺDoogee S98 Review: വീണാൽ പൊട്ടില്ലെന്നുറപ്പ് നൽകുന്ന ഡൂജീ എസ്98 സ്മാർട്ട്ഫോൺ

Oppo Reno 8 5G Review: ബെഞ്ച്മാർക്ക്

Oppo Reno 8 5G Review: ബെഞ്ച്മാർക്ക്

8 ജിബി റാമും 128 ജിബി ഡിഫോൾട്ട് സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമൻസിറ്റി 1300 പ്രോസസറാണ് ഓപ്പോ റെനോ 8 5ജി സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത്. ഇതൊരു ശക്തമായ ചിപ്‌സെറ്റാണ്. ഈ ഡിവൈസിന്റെ പെർഫോമൻസ് പരിശോധിക്കാൻ നടത്തിയ ബെഞ്ച്മാർക്ക് ടെസ്റ്റുകളിൽ നിന്നും ഗീക്ക്ബെഞ്ച് 5 ടെസ്റ്റിൽ സിംഗിൾ-കോർ ടെസ്റ്റിൽ 648 ഉം മൾട്ടി-കോർ ടെസ്റ്റിൽ 2621 ഉം സ്കോർ ചെയ്തു. പുതിയ ഫോണിന്റെ ഗ്രാഫിക്സ് പെർഫോമൻസ് അറിയാനായി 3ഡി മാർക്ക് ടെസ്റ്റ് നടത്തി. ഈ ടെസ്റ്റിൽ ഓപ്പോ റെനോ 8 5ജി ഗ്രാഫിക്സ് പ്രകടനത്തിന്റെ കാര്യത്തിൽ മൊത്തം 4608 സ്കോർ ചെയ്തു.

Oppo Reno 8 5G Review: പെർഫോമൻസിൽ ചില പ്രശ്നങ്ങൾ

Oppo Reno 8 5G Review: പെർഫോമൻസിൽ ചില പ്രശ്നങ്ങൾ

ഓപ്പോ റെനോ 8 5ജി സ്മാർട്ട്ഫോൺ ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ പെർഫോമൻസ് തികച്ചും വ്യത്യസ്തമാണ്. വലിയ ഗെയിമിങ് ആപ്പുകൾ ഉൾപ്പെടെ കുറച്ച് ആപ്പുകൾ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ നിരവധി തകരാറുകൾ കണ്ടെത്തി. ഇതൊരു മുൻനിര സ്മാർട്ട്‌ഫോണാണ് എന്നതിനാൽ ഇത്തരം പോരായ്മകൾ ഉണ്ടാവാൻ പാടില്ലാത്തതാണ്. ഗെയിമിങ് ആപ്പുകളിൽ മാത്രമാണ് ഈ പ്രശ്നം കണ്ടെത്തിയത്. ബ്രൗസറോ സോഷ്യൽ മീഡിയ ആപ്പോ ഉപയോഗിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഇല്ല.

Oppo Reno 8 5G Review: വേഗതയേറിയതും ശക്തവുമായ ബാറ്ററി

Oppo Reno 8 5G Review: വേഗതയേറിയതും ശക്തവുമായ ബാറ്ററി

ഓപ്പോ റെനോ 8 5ജി സ്മാർട്ട്ഫോണിൽ 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ശക്തമായ 4,500 mAh ബാറ്ററിയാണ് ഉള്ളത്. ഒറ്റ ചാർജിൽ ഈ ബാറ്ററി ഒരു ദിവസം മുഴുവൻ നിലനിൽക്കും. 30-40 മിനിറ്റിനുള്ളിൽ ഫോൺ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് ഈ സ്മാർട്ട്ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

നോക്കിയ ജി21 റിവ്യൂ: മികച്ച ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ബജറ്റ് 4ജി സ്മാർട്ട്ഫോൺനോക്കിയ ജി21 റിവ്യൂ: മികച്ച ബാറ്ററി ബാക്ക്അപ്പ് നൽകുന്ന ബജറ്റ് 4ജി സ്മാർട്ട്ഫോൺ

Oppo Reno 8 5G Review: ഈ സ്മാർട്ട്ഫോൺ വാങ്ങണോ

Oppo Reno 8 5G Review: ഈ സ്മാർട്ട്ഫോൺ വാങ്ങണോ

ഓപ്പോ റെനോ 8 5ജി വില വിഭാഗത്തിലെ മികച്ചൊരു സ്മാർട്ട്ഫോൺ തന്നെയാണ്. പ്രത്യേകിച്ച് ക്യാമറകൾക്ക് പ്രാധാന്യം നൽകുന്ന ആളുകൾക്ക് ഇത് മികച്ച ചോയിസ് ആയിരിക്കും. നിങ്ങൾ ചിത്രങ്ങളോ വീഡിയോകളോ ക്രിയേറ്റ് ചെയ്യുന്ന ആളാണ് എങ്കിൽ ഈ ഫോൺ വാങ്ങാം. ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാൻ ആണെങ്കിൽ ഈ ഫോൺ തിരഞ്ഞെടുക്കാത്തതാണ് നല്ലത്.

Best Mobiles in India

English summary
The recently launched Oppo Reno 8 5G smartphone is a camera focused device. The Reno 8 5G is the best example of the brand not compromising on camera features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X