പിക്സൽ 5 സ്മാർട്ട്ഫോൺ സെപ്റ്റംബർ 25ന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

ആഗോള വിപണിയിൽ ഗൂഗിൾ പിക്‌സൽ 5 സ്മാർട്ട്ഫോൺ വൈകാതെ പുറത്തിറങ്ങും. കഴിഞ്ഞ മാസം ആദ്യം നടന്ന പിക്‌സൽ 4എ സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഇവന്റിൽ വച്ച് പിക്സൽ 5 സ്മാർട്ട്ഫോണിന്റെ കാര്യം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതുവരെ പിക്സൽ 5 സ്മാർട്ട്ഫോൺ ഏത് ദിവസമാണ് ലോഞ്ച് ചെയ്യുകയെന്ന കാര്യം ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല. അതിനിടെ പുറത്ത് വന്ന ചില റിപ്പോർട്ടുകൾ സെപ്റ്റംബർ 25നായിരിക്കും ഡിവൈസ് ലോഞ്ച് ചെയ്യുക എന്ന കാര്യം സ്ഥിരീകരിക്കുന്നു.

പിക്‌സൽ 5

റിപ്പോർട്ടുകൾ പ്രകാരം സെപ്റ്റംബർ 25 ന് ജർമ്മനിയിൽ പിക്‌സൽ 5 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്തേക്കും. ലോഞ്ചിന്റെ കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഈ റിപ്പോർട്ടിൽ പറയുന്ന തിയ്യതിയിലോ അതിന് അടുത്ത ദിവസങ്ങളിലോ ലോഞ്ച് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അടുത്ത ദിവസങ്ങളിൽ തന്നെ ഡിവൈസിന്റെ ലോഞ്ച് തിയ്യതി ഗൂഗിൾ ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: റിയൽ‌മി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക പിന്നിൽ നാല് ക്യാമറകളുമായികൂടുതൽ വായിക്കുക: റിയൽ‌മി 7ഐ സ്മാർട്ട്ഫോൺ പുറത്തിറങ്ങുക പിന്നിൽ നാല് ക്യാമറകളുമായി

വില

ഗൂഗിൾ പിക്സൽ 5 സ്മാർട്ട്ഫോണിന്റെ വിലയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും ഇതുവരെയായി കമ്പനി പുറത്ത് വിട്ടിട്ടില്ല. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് പിക്സൽ 4 സ്മാർട്ട്ഫോണിന് സമാനമായ വിലയിൽ തന്നെയായിരിക്കും പിക്സൽ 5 സ്മാർട്ട്ഫോണും പുറത്തിറങ്ങുക. ഈ സ്മാർട്ട്ഫോണിൽ 4,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

പ്രോസസർ
 

ഗൂഗിൾ പിക്സൽ 5 സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765ജി പ്രോസസറായിരിക്കും. 8 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും ഈ സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ പുറത്ത് വന്ന ചില ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് പിക്സൽ 5 സ്മാർട്ട്ഫോണന്റെ സ്‌ക്രീനിന് 5.8 ഇഞ്ച് വലുപ്പമുണ്ടായിരിക്കും. ഇതൊരു 90 ഹെർട്സ് ഡിസ്പ്ലെയായിരിക്കുമെന്നും വിപണിയിലെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിലെ ഡിസ്പ്ലെയ്ക്ക് തുല്യമായ ക്വാളിറ്റിയിലായിരിക്കും പുറത്തിറങ്ങുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതൽ വായിക്കുക: വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന സെപ്റ്റംബർ 14ന്; വിലയും ഓഫറുകളുംകൂടുതൽ വായിക്കുക: വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ അടുത്ത വിൽപ്പന സെപ്റ്റംബർ 14ന്; വിലയും ഓഫറുകളും

കളർ വേരിയന്റുകൾ

ചില റിപ്പോർട്ടുകളിൽ സ്‌നാപ്ഡ്രാഗൺ 765ജി പ്രോസസറിന് പകരം കൂടുതൽ കരുത്തുള്ള സ്നാപ്ഡ്രാഗൺ 768 ജി SoCയായിരിക്കും പിക്സൽ 5 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക എന്നാണ് അവകാശപ്പെടുന്നത്. എന്തായാലും ഈ ഡിവൈസ് ഗ്രീൻ, ബ്ലാക്ക് നിറങ്ങളിലാകും ലഭ്യമാകുക. പിക്‌സൽ 4എ 5ജി സ്മാർട്ട്ഫോണും ബ്ലാക്ക് കളർ വേരിയന്റിൽ പിക്സൽ 5നൊപ്പം വിൽപ്പനയ്‌ക്കെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.പിക്സൽ 4എ 5ജി സ്മാർട്ട്ഫോണിന്റെ വൈറ്റ് കളർ വേരിയൻറ് ഒക്ടോബറിൽ വിപണിയിൽ ലഭ്യമാകും.

പിക്സൽ 5, പിക്സൽ 4എ 5ജി

പിക്സൽ 5, പിക്സൽ 4എ 5ജി സ്മാർട്ട്ഫോണുകളെ കുറിച്ച് അമിത പ്രതീക്ഷ പുലർത്തുന്നതിൽ അർത്ഥമില്ല. ഈ ഡിവൈസുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കില്ലെന്നാണ് ഗൂഗിൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഒക്ടോബറോടെ പിക്സൽ 4എ 4ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്ക് എത്തും. പിക്സലിന്റെ പുതിയ സീരിസ് ഇന്ത്യയിൽ എപ്പോഴാണ് പുറത്തിറക്കുക എന്ന കാര്യം വ്യക്തമല്ല. അതോടൊപ്പം ആൻഡ്രോയിഡ് 11 പുറത്തിറക്കാനുള്ള തയ്യാറൊടുപ്പിലാണ് ഗൂഗിൾ.

കൂടുതൽ വായിക്കുക: പോക്കോ എം2 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: പോക്കോ എം2 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
The Google Pixel 5 smartphone will be launched in the global market soon. The company announced the launch of the Pixel 5 smartphone at the launch event of the Pixel 4A smartphone earlier last month.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X