Poco F4 5G: ഇന്ത്യൻ വിപണി പിടിക്കാൻ പോക്കോ എഫ്4 5ജി; ആദ്യ വിൽപ്പന ജൂൺ 27ന്

|

വളരെ കുറച്ച് സ്മാർട്ട്ഫോണുകൾ കൊണ്ട് ഇന്ത്യ അടക്കമുള്ള വിപണികളിൽ വലിയ ജനപ്രിതി നേടിയ ബ്രാന്റാണ് പോക്കോ. ബ്രാന്റിന്റെ ഏറ്റവും പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോണായ പോക്കോ എഫ്4 5ജി (Poco F4 5G) കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ലോഞ്ച് ചെയ്തത്. ഈ ഡിവൈസിന്റെ ആദ്യ വിൽപ്പന ജൂൺ 27ന് നടക്കും. പോക്കോ എഫ്3 ജിടിയുടെ പിൻഗാമിയായി എത്തുന്ന ഈ ഡിവൈസിൽ 120Hz റിഫ്രഷ് റേറ്റ്, സ്നാപ്ഡ്രാഗൺ 870 എസ്ഒസി, 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകളുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.

പോക്കോ എഫ്4 5ജി: വിലയും ലഭ്യതയും

പോക്കോ എഫ്4 5ജി: വിലയും ലഭ്യതയും

പോക്കോ എഫ്4 5ജി (Poco F4 5G) മൂന്ന് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന്റെ ബേസ് വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ഈ മോഡലിന് 27,999 രൂപയാണ് വില. സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 29,999 രൂപ വിലയുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പോക്കോ എഫ്4 5ജി സ്മാർട്ട്ഫോൺ വേരിയന്റിന് 33,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിലൂടെ ജൂൺ 27 മുതൽ സ്മാർട്ട്ഫോൺ വാങ്ങാം.

5ജി ഫോണുകളോ അതോ 4ജി ഫോണുകളോ? എന്ത് വാങ്ങണമെന്ന കൺഫ്യൂഷൻ തീർക്കാം5ജി ഫോണുകളോ അതോ 4ജി ഫോണുകളോ? എന്ത് വാങ്ങണമെന്ന കൺഫ്യൂഷൻ തീർക്കാം

ലോഞ്ച് ഓഫറുകൾ
 

ലോഞ്ച് ഓഫറുകളായി മികച്ച വിലക്കിഴിവും പോക്കോ എഫ്4 5ജി വാങ്ങുന്ന ആളുകൾക്ക് ലഭിക്കും. ഈ സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റ് 23,999 രൂപ വരെ കിഴിവിൽ വാങിക്കാം. പോക്കോ നൽകുന്ന 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ടും അതിനൊപ്പം എസ്ബിഐ ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഓഫർ ഉപയോഗിച്ചാൽ ലഭിക്കുന്ന 3,000 രൂപ ഡിസ്കൌണ്ടും കൂടിയാലാണ് സ്മാർട്ട്ഫോൺ ഈ വിലയ്ക്ക് ലഭിക്കുന്നത്. ഈ സ്മാർട്ട്ഫോൺ രണ്ട് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. നൈറ്റ് ബ്ലാക്ക്, നെബുല ഗ്രീൻ എന്നിവയാണ് ഈ നിറങ്ങൾ.

പോക്കോ എഫ്4 5ജി: സവിശേഷതകൾ

പോക്കോ എഫ്4 5ജി: സവിശേഷതകൾ

പോക്കോ എഫ്4 5ജി (Poco F4 5G) സ്മാർട്ട്ഫോൺ അതിന്റെ മുൻഗാമിയായ പോക്കോ എഫ്3 ജിടിയെ അപേക്ഷിച്ച് പുതിയ ഡിസൈനുമായിട്ടാണ് വരുന്നത്. ഫുൾ-എച്ച്‌ഡി+ റെസല്യൂഷനും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഉള്ള 6.67 ഇഞ്ച് അൾട്രാ-തിൻ ഡോട്ട് ഡിസ്‌പ്ലേയാണ് പുതിയ പോക്കോ സ്മാർട്ട്ഫോണിലുള്ളത്. ഈ ഡിസ്പ്ലെ 360Hz ടച്ച് സാമ്പിൾ റേറ്റ്, 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ്, 100 ശതമാനം DCI-P3 കളർ ഗാമറ്റ്, 5,00,000:1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവ സപ്പോർട്ട് ചെയ്യുന്ന E4 AMOLED പാനലാണ്. ഡോൾബി വിഷൻ, HDR10+ സർട്ടിഫിക്കേഷനും ഈ ഡിസ്പ്ലെ സപ്പോർട്ട് ചെയ്യുന്നു.

സാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാംസാംസങിന്റെ ഈ 5ജി സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം

ക്യാമറ

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ട് ചെയ്യുന്ന 64 എംപി പ്രൈമറി ലെൻസ് അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിൽ ഉള്ളത്. ഈ പ്രൈമറി ക്യാമറയ്ക്കൊപ്പം 119-ഡിഗ്രി വ്യൂ ഫീൽഡുള്ള 8 എംപി അൾട്രാ-വൈഡ് ലെൻസാണ് നൽകിയിരിക്കുന്നത്. ഇതിനൊപ്പം 2 എംപി മാക്രോ ലെൻസും പോക്കോ ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്. നൈറ്റ് മോഡ്, എഐ സ്കൈസ്‌കേപ്പിംഗ് 4.0, എഐ ഇറേസ് 2.0 തുടങ്ങിയ മികച്ച ക്യാമറ ഫീച്ചറുകളും ഈ ഡിവൈസിൽ ഉണ്ട്. 20 എംപി സെൽഫി ക്യാമറയാണ് ഈ ഫോണിലുള്ളത്.

പ്രോസസർ

3.2GHz ക്ലോക്ക് ചെയ്യുന്ന ക്വാൽകോം സ്നാപ്ഡ്രാഗൺ 870 എസ്ഒസിയുടെ കരുത്തിലാണ് പോക്കോ എഫ്4 5ജി പ്രവർത്തിക്കുന്നത്. 12 ജിബി വരെ LPDDR5 റാമും 256 ജിബി UFS 3.1 ഇന്റേണൽ സ്റ്റോറേജും ഡിവൈസിലുണ്ട്. ഫോൺ ചൂടാകുന്നത് തടയാൻ ലിക്വിഡ്‌കൂൾ 2.0 സപ്പോർട്ടും ഫോണിലുണ്ട്. ഡോൾബി അറ്റ്‌മോസ് ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കർ സെറ്റപ്പുമായിട്ടാണ് ഫോൺ വരുന്നത്.

20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കരുത്തൻ ഗെയിമിങ് സ്മാർട്ട്ഫോണുകൾ

ബാറ്ററി

67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500mAh ബാറ്ററിയാണ് പോക്കോ എഫ്4 5ജി സ്മാർട്ട്ഫോണിലുള്ളത്. വെറും 38 മിനിറ്റിനുള്ളിൽ 0% മുതൽ 100% വരെ ചാർജ് ചെയ്യാൻ ഈ ചാർജിന് സാധിക്കും. ആൻഡ്രോയിഡ് 12 ബേസ്ഡ് MIUI 13ലാണ് പോക്കോ എഫ്4 5ജി പ്രവർത്തിക്കുന്നത്. ഡിവൈസിൽ പോക്കോ ലോഞ്ചറും ഉണ്ട്. 10 5ജി ബാൻഡുകളുള്ള ഡ്യുവൽ സിം 5ജി സപ്പോർട്ടുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. IP53 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിങുള്ള സ്മാർട്ട്ഫോണിന് 7.7 എംഎം കനവും 195 ഗ്രാം ഭാരവുമുണ്ട്.

ഈ സ്മാർട്ട്ഫോൺ വാങ്ങണോ

ഈ സ്മാർട്ട്ഫോൺ വാങ്ങണോ

നിങ്ങൾ ഒരു മിഡ് റേഞ്ച് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ നിങ്ങൾക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ഡിവൈസ് തന്നെയാണ് പോക്കോ എഫ്4 5ജി. ഈ ഹാൻഡ്‌സെറ്റ് ഒരു ഫ്ലാഗ്ഷിപ്പ് പ്രോസസറുമായിട്ടാണ് വരുന്നത്. E4 AMOLED ഡിസ്‌പ്ലേ, 67W ഫാസ്റ്റ് ചാർജിങ് തുടങ്ങിയവയെല്ലാം ഈ വിലയിൽ ലഭിക്കുന്ന മികച്ച ഫീച്ചറുകളാണ്. ഗെയിമിങ് അടക്കമുള്ള കാര്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോൺ തന്നെയാണ് പോക്കോ എഫ്4 5ജി. ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ആദ്യ വിൽപ്പന സമയത്ത് തന്നെ 4000 രൂപയോളം കിഴിവിൽ ഫോൺ സ്വന്തമാക്കാൻ ശ്രമിക്കുക.

ഐഫോണിന്റെ കൊമ്പൊടിക്കാൻ ആരുണ്ട്? ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾഐഫോണിന്റെ കൊമ്പൊടിക്കാൻ ആരുണ്ട്? ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
The Poco F4 5G, Poco's latest mid-range smartphone, was launched in the country yesterday. The first sale of this device will take place on June 27th.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X