റിയൽമി 9ഐ 5ജി റിവ്യൂ: ഈ മിഡ്റേഞ്ച് 5ജി സ്മാർട്ട്ഫോൺ വാങ്ങണോ?

|

റിയൽമി അടുത്തിടെ പുറത്തിറക്കിയ 5ജി സ്മാർട്ട്ഫോണാണ് റിയൽമി 9ഐ 5ജി. ഈ വർഷം ആദ്യം പുറത്തിറക്കിയ റിയൽമി 9ഐയുടെ 5ജി വേരിയന്റാണിത്. പുതിയ 'വിന്റേജ് സിഡി ഡിസൈൻ' ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഡിവൈസിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 14,999 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ-എൻഡ് വേരിയന്റിന് 16,999 രൂപ വിലയുണ്ട്.

റിയൽമി 9ഐ 5ജി റിവ്യൂ

മേന്മകൾ

• ദൈർഘ്യമേറിയ ബാറ്ററി ലൈഫ്

• നല്ല ഡിസൈൻ

• തൃപ്തിപ്പെടുത്തുന്ന ക്യാമറ പെർഫോമൻസ്

പോരായ്മകൾ

• മെച്ചപ്പെട്ട ഫാസ്റ്റ് ചാർജിങ് ഇല്ല

• മാക്രോ ലെൻസിൽ വലിയ വ്യത്യാസമില്ല

റിയൽമി 9ഐ 5ജി: ഡിസൈൻ

റിയൽമി 9ഐ 5ജി: ഡിസൈൻ

റിയൽമി 9ഐ 5ജി അതിന്റെ വില വിഭാഗത്തിലെ സ്മാർട്ട്‌ഫോണുകളെ അപേക്ഷിച്ച് ഡിസൈനിൽ മികച്ചതാണ്. സിഡിക്ക് സമാനമായ നിറങ്ങൾ പ്രദർശിപ്പിക്കുന്ന റിഫ്ലക്റ്റീവ് റിയർ പാനലാണ് ഇതിലുള്ളത്. ക്യാമറ മൊഡ്യുളില്ലാതെ മൂന്ന് ലെൻസുകൾ ചേസിസിന്റെ മുകളിൽ വെച്ചിരിക്കുന്നു. പിൻ പാനലുകൾ വിരൽപാടുകൾ പതിയുന്നുണ്ട്. 187 ഗ്രാം ഭാരവും 8.1 mm കനവുമുള്ള ഡിവൈസാണ് ഇത്. ഫിംഗർപ്രിന്റ് സെൻസറും പവർ ബട്ടനും ഒരുമിച്ച് നൽകിയിട്ടുണ്ട്.

20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമിയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമിയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

റിയൽമി 9ഐ 5ജി: ഡിസ്പ്ലെ
 

റിയൽമി 9ഐ 5ജി: ഡിസ്പ്ലെ

റിയൽമി 9ഐ 5ജി സ്മാർട്ട്ഫോണിൽ 6.6 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണുള്ളത്. FHD + റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. ബ്രൈറ്റ്‌നസ് ലെവലുകൾ വളരെ ഉയർന്നതല്ല. മൂന്ന് വശത്തും കനം കുറഞ്ഞ ബെസലുകൾ ഉണ്ടെങ്കിലും താഴത്തെ ഭാഗം കട്ടിയുള്ളതാണ്. സ്‌ക്രീൻ പാണ്ട ഗ്ലാസ് പ്രോട്ടക്ഷനോടെ വരുന്നു. മാന്യമായ പെർഫോമൻസ് നൽകുന്ന ഡിസ്പ്ലെയാണ് ഇത്.

റിയൽമി 9ഐ 5ജി: പെർഫോമൻസ്

റിയൽമി 9ഐ 5ജി: പെർഫോമൻസ്

മീഡിയടെക് ഡൈമെൻസിറ്റി 810 എസ്ഒസിയിലാണ് റിയൽമി 9ഐ 5ജി പ്രവർത്തിക്കുന്നത്. 6nm പ്രോസസ്സിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രോസസർ. ഒരു ഇൻബിൽറ്റ് 5ജി മോഡലവും ഇതിലുണ്ട്. ഒമ്പത് 5ജി ബാൻഡുകളെ ഇത് സപ്പോർട്ട് ചെയ്യുന്നു. ഈ മിഡ് റേഞ്ച് ചിപ്‌സെറ്റ് മൾട്ടിടാസ്‌കിംഗിലും പവർ-ഇന്റൻസസ് ആപ്പുകൾ പ്രവർത്തിപ്പിക്കുമ്പോഴും മാന്യമായ പെർഫോമൻസ് നൽകുന്നു. ഗീക്ക്ബെഞ്ച് 5 ടെസ്റ്റിൽ സിംഗിൾ-കോറിൽ 601 പോയിന്റും മൾട്ടി-കോർ ടെസ്റ്റിൽ 1784 പോയിന്റും നേടാൻ ഈ ഡിവൈസിന് കഴിഞ്ഞു.

റിയൽമി 9ഐ 5ജി: ക്യാമറകൾ

റിയൽമി 9ഐ 5ജി: ക്യാമറകൾ

റിയൽമി 9ഐ 5ജി സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറകളാണ് ഉള്ളത്. 50 എംപി പ്രൈമറി ക്യാമറ, 2 എംപി സെക്കൻഡറി ഡെപ്ത് സെൻസർ, 2 എംപി ടെർഷ്യറി മാക്രോ സെൻസർ എന്നിവ ഇതിലുണ്ട്. പ്രൈമറി ക്യാമറ മികച്ചതാണ്. എച്ച്ഡിആർ മോഡ് ഫോട്ടോകൾ പോലും ഷാർപ്പ് ആയി ലഭിക്കുന്നു. ഡെപ്ത് സെൻസറും മാക്രോ സെൻസറും പ്രതീക്ഷിച്ച പെർഫോമൻസ് നൽകുന്നില്ല. ലൈറ്റ് കുറഞ്ഞ അവസ്ഥയിൽ ഈ ക്യാമറകളുടെ പെർഫോമൻസ് പരിതാപകരമാണ്. 8 എംപി സെൽഫി ക്യാമറ സെൻസറാണ് ഇതിലുള്ളത്. ഇത് മാന്യമായ ഔട്ട്പുട്ട് നൽകുന്നു.

ഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾഈ ഓണക്കാലത്ത് വാങ്ങാവുന്ന 30000 രൂപയോളം വിലയുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണുകൾ

റിയൽമി 9ഐ 5ജി: ബാറ്ററി ലൈഫ്

റിയൽമി 9ഐ 5ജി: ബാറ്ററി ലൈഫ്

റിയൽമി 9ഐ 5ജി സ്മാർട്ട്ഫോണിൽ 5000 mAh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇത് 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായി വരുന്നു. ചാർജറിലേക്ക് പ്ലഗ് ചെയ്യാതെ തന്നെ ഒരു ദിവസത്തോളം ഈ ഡിവൈസ് ഉപയോഗിക്കാം. ഡിവൈസ് 100% വരെ ചാർജ് ചെയ്യാൻ രണ്ട് മണിക്കൂറിലധികം സമയമെടുത്തു എന്നതാണ് ഒരു പോരായ്മ. 4ജി വേരിയന്റ് 33W ഫാസ്റ്റ് ചാർജിങുമായി വരുന്നു. 5ജി മോഡലിലും കമ്പനി ഇത് തന്നെ ഉപയോഗിച്ചിരുന്നെങ്കിൽ കൂടുതൽ മികച്ചതാകുമായിരുന്നു.

റിയൽമി 9ഐ 5ജി: ഈ ഡിവൈസ് വാങ്ങണോ

റിയൽമി 9ഐ 5ജി: ഈ ഡിവൈസ് വാങ്ങണോ

റിയൽമി 9ഐ 5ജി സ്റ്റൈലിഷ് ആയതും മാന്യമായ പെർഫോമൻസ് നൽകുന്നതുമായ ഡിവൈസാണ്. ക്യാമറയും ദീർഘകാല ബാറ്ററി ലൈഫും ഇതിലൂടെ ലഭിക്കുന്നു. ഈ വില വിഭാഗത്തിലെ മികച്ച സ്മാർട്ട്‌ഫോണല്ല ഇത്. രാജ്യം 5ജിയിലേക്ക് കടക്കുന്ന സമയത്ത് നിങ്ങൾക്ക് കുറഞ്ഞ വിലയിൽ ഒരു 5ജി ഫോൺ വേണമെന്നുണ്ട് എങ്കിൽ ഈ ഡിവൈസ് തിരഞ്ഞെടുക്കാവുന്നതാണ്.

Best Mobiles in India

English summary
Realme 9i 5G is the recently launched 5G smartphone by Realme. This is the 5G variant of Realme 9i which was launched earlier this year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X