സാംസങ് ഗാലക്‌സി A21s സ്മാർട്ട്ഫോണിന്റെ പുതിയ സ്റ്റോറേജ് വേരിയന്റ് ഇന്ത്യൻ വിപണിയിലെത്തി

|

ഈ വർഷം ജൂണിലാണ് സാംസങ് ഗാലക്‌സി A21s എന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഗാലക്‌സി A21 സ്മാർട്ട്ഫോണിന്റെ പിൻ‌ഗാമിയായി പുറത്തിറങ്ങിയ ഈ ഡിവൈസിൽ എക്‌സിനോസ് 850 പ്രോസസർ, 48 എംപി ക്വാഡ് ക്യാമറകൾ എന്നിവ പ്രധാന സവിശേഷതകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഈ ഡിവൈസിന്റെ പുതിയൊരു സ്റ്റോറേജ് വേരിയന്റ് കൂടി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

സാംസങ് ഗാലക്‌സി A21s: പുതിയ വേരിയന്റ്

സാംസങ് ഗാലക്‌സി A21s: പുതിയ വേരിയന്റ്

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള പുതിയ വേരിയന്റാണ് സാംസങ് ഗാലക്‌സി A21s സ്മാർട്ട്ഫോണിൽ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ജൂണിൽ ഡിവൈസ് ലോഞ്ച് ചെയ്തപ്പോൾ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റും 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മറ്റൊരു വേരിയന്റുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന പുതിയ വേരിയന്റ് ഒക്ടോബർ 10 മുതൽ വിൽപ്പനയ്ക്ക് എത്തും. നീല, കറുപ്പ്, വെള്ള എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും.

കൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 സീരീസ് ഒക്ടോബർ 13ന് പുറത്തിറങ്ങുംകൂടുതൽ വായിക്കുക: ആപ്പിൾ ഐഫോൺ 12 സീരീസ് ഒക്ടോബർ 13ന് പുറത്തിറങ്ങും

വില
 

സാംസങിന്റ ഔദ്യോഗിക വെബ്‌സൈറ്റുകളായ സാംസങ് ഡോട്ട് കോം, സാംസങ് ഓപ്പറ ഹൗസ് എന്നിവയാണ് സാംസങ് ഗാലക്‌സി A21s സ്മാർട്ട്ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഇന്ത്യയിലെ പ്രധാന ഓൺലൈൻ, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഡിവൈസ് വിൽപ്പനയ്ക്ക് എത്തും. ഈ വേരിയന്റിന് 17,499 രൂപയാണ് വില. 4 ജിബി റാമുള്ള ബേസ് വേരിയന്റിന് 16,499 രൂപ വിലയുണ്ട്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് 18,499 രൂപയാണ് വില. 128 ജിബി വേരിയൻറിന് നിലവിൽ പ്രഖ്യാപിച്ചത് അനുസരിച്ച് വില കുറവാണ്. അതുകൊണ്ട് മറ്റ് വേരിയന്റുകൾക്കും കമ്പനി വില കുറയ്ക്കാൻ സാധ്യതയുണ്ട്.

സാംസങ് ഗാലക്‌സി A21s: സവിശേഷതകൾ

സാംസങ് ഗാലക്‌സി A21s: സവിശേഷതകൾ

6 ജിബി റാമും 128 ജിബി സ്റ്റോറേജ് ഓപ്ഷനുമുള്ള സാംസങ് ഗാലക്‌സി A21s സ്മാർട്ട്ഫോണിൽ ഇൻ-ഹൌസ് മിഡ് റേഞ്ച് എക്‌സിനോസ് 850 പ്രോസസറാണ് ഉള്ളത്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് വൺ യുഐ 2.0ലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. എച്ച്ഡി + റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ് ഡിവൈസിൽ ഉള്ളത്.

കൂടുതൽ വായിക്കുക: 6,000 mAh ബാറ്ററിയുമായി സാംസങ് ഗാലക്സി F41 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തികൂടുതൽ വായിക്കുക: 6,000 mAh ബാറ്ററിയുമായി സാംസങ് ഗാലക്സി F41 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

നാല് ക്യാമറകൾ

നാല് ക്യാമറകളാണ് സാംസങ് ഗാലക്‌സി A21s സ്മാർട്ട്ഫോണിൽ ഉള്ളത്. ഇതിൽ ആദ്യത്തെ ക്യാമറ 48 എംപി പ്രൈമറി സെൻസറാണ്. ഇതിനൊപ്പം 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 2 എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് ലെൻസ് എന്നിവയും കമ്പനി നകിയിട്ടുണ്ട്. 13 മെഗാപിക്സൽ ക്യാമറയാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ നൽകിയിട്ടുള്ളത്.

ബാറ്ററി

സാംസങ് ഗാലക്‌സി A21s സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിട്ടുള്ളത്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ബാറ്ററിയാണ് ഇഥ്. മികച്ച സവിശേഷതകൾ ഉള്ള മിഡ് റേഞ്ച് സ്മാർട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി A21s. ഡിവൈസിന്റെ പുതിയ വേരിയന്റിന് വില കുറവായതിനാൽ തന്നെ വിപണിയിൽ വലിയ നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട്ഫോണിന് സാധിക്കുമെന്നാണ് കരുതുന്നത്.

കൂടുതൽ വായിക്കുക: 5,000 രൂപ വരെ വിലക്കിഴിവിൽ റിയൽമി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം, ഓഫറുകൾ 6 ദിവസം മാത്രംകൂടുതൽ വായിക്കുക: 5,000 രൂപ വരെ വിലക്കിഴിവിൽ റിയൽമി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം, ഓഫറുകൾ 6 ദിവസം മാത്രം

Best Mobiles in India

English summary
In June this year, Samsung launched the Galaxy A21s mid-range smartphone in India. Launched as the successor to the Galaxy A21 smartphone, the device features the Exynos 850 processor and 48MP quad cameras. The company has now launched a new storage variant of the device in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X