Home
News

ബിഎസ്എൻഎൽ വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന നാല് കിടിലൻ പ്ലാനുകൾ

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ രാജ്യത്ത് എല്ലായിടത്തും 4ജി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജിക്കായി പരിശ്രമം നടത്തുമ്പോൾ 4ജിയിലേക്കുള്ള ചുവടിൽ മാത്രമാണ് ബിഎസ്എൻഎൽ എങ്കിലും ധാരാളം ആളുകൾ ബിഎസ്എൻഎൽ സിം കാർഡ് ഉപയോഗിക്കുന്നുണ്ട്. കേരളം ബിഎസ്എൻഎല്ലിന് ഏറെ പ്രധാനപ്പെട്ട സർക്കിളാണ്.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ നൽകുന്ന മികച്ച ചില പ്രീപെയ്ഡ് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ 429 രൂപ മുതൽ 499 രൂപ വരെ വിലയുള്ള പ്ലാനുകൾ ഉൾപ്പെടുന്നു. ഇവയെല്ലാം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും നിശ്ചിത ജിബി ഡാറ്റയും നൽകുന്ന പ്ലാനുകളാണ്. ഈ പ്ലാനുകൾ വിശദമായി നോക്കാം.

429 രൂപ റീചാർജ് പ്ലാൻ

429 രൂപ റീചാർജ് പ്ലാൻ

ബിഎസ്എൻഎല്ലിന്റെ 429 രൂപ വിലയുള്ള റീചാർജ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങൾ നൽകുന്നു. ഈ പ്ലാനിന് 81 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ദിവസവും 100 എസ്എംഎസുകളും പ്ലാനിലൂടെ ലഭിക്കും. ദിവസവും 1 ജിബി ഡാറ്റയാണ് 429 രൂപ പ്ലാൻ നൽകുന്നത്. കൂടുതൽ ഡാറ്റ ഉപയോഗിക്കാത്ത, വാലിഡിറ്റി കൂടുതൽ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനാണ് ഇത്.

81 ജിബി ഡാറ്റ

429 രൂപ വിലയുള്ള പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 81 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ അധിക ആനുകൂല്യമായി ഇറോസ് നൗ എന്റർടൈൻമെന്റ് സേവനത്തിലേക്കുള്ള സൗജന്യ ഓവർ-ദി-ടോപ്പ് സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ലഭിക്കുന്നു. കൂടുതൽ വാലിഡിറ്റിയും കുറഞ്ഞ ഡാറ്റ ആനുകൂല്യവും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

447 രൂപ റീചാർജ് പ്ലാൻ

447 രൂപ റീചാർജ് പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 447 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 60 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ രണ്ട് മാസവും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നുണ്ട്. 447 രൂപ പ്ലാനിലൂടെ ദിവസവും നിശ്ചിത ഡാറ്റ എന്ന രീതിയിൽ ഡാറ്റ ആനുകൂല്യം ലഭിക്കില്ല.

വാലിഡിറ്റി

447 രൂപ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 100 ജിബി ഡാറ്റയാണ് നൽകുന്നത്. പ്ലാനിന്റെ വാലിഡിറ്റി കാലയളവായ 60 ദിവസത്തിൽ എപ്പോൾ വേണമെങ്കിലും ഈ ഡാറ്റ ഉപയോഗിക്കാവുന്നതാണ്. ഈ 100 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീട് ഇന്റർനെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. ബിഎസ്എൻഎൽ ട്യൂൺസ്, ഇറോസ് നൗ എന്റർടൈൻമെന്റ് എന്നീ ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നുണ്ട്.

485 രൂപ റീചാർജ് പ്ലാൻ

485 രൂപ റീചാർജ് പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 485 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 180 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. കൂടുതൽ വാലിഡിറ്റി വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ഈ പ്ലാനിലൂടെ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 270 ജിബി ഡാറ്റ ലഭിക്കും.

എസ്എംഎസുകൾ

485 രൂപയുടെ ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകൾ നൽകുന്നുണ്ട്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 1.5 ജിബി ഡാറ്റ മതിയാകുന്ന ആളുകൾക്കും കൂടുതൽ വാലിഡിറ്റി വേണ്ടവർക്കും തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്. ദിവസവുമുള്ള 1.5 ജിബി ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഡാറ്റ വേഗത കുറയും.

499 രൂപ റീചാർജ് പ്ലാൻ

499 രൂപ റീചാർജ് പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന 499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയുമായിട്ടാണ് വരുന്നത്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 180 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നത്. സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്കും മറ്റും തികയുന്ന ഡാറ്റ ലിമിറ്റ് തന്നെയാണ് ഇത്.

വോയിസ് കോളിങ്

499 രൂപ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ഈ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലും ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം നൽകുന്നുണ്ട്. ഇടത്തരം വാലിഡിറ്റിയുള്ള കൂടുതൽ ഡാറ്റ ആവശ്യമുള്ള പ്ലാൻ തിരയുന്ന ആളുകൾക്ക് മികച്ചൊരു ഓപ്ഷനാണ് ഇത്.

More from GizBot

Best Mobiles in India

English summary
Here is the list of best prepaid plans offered by BSNL. These include plans priced between Rs 429 and Rs 499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X