മികച്ച വേഗതയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകൾ

|

ബ്രോഡ്ബാന്റ് വിപണിയിൽ ശക്തമായ ആധിപത്യം പുലർത്തിയിരുന്ന കമ്പനിയാണ് ബിഎസ്എൻഎൽ. സ്വകാര്യ കമ്പനികൾ ഫൈബർ കണക്ഷനുകളിലൂടെ കൂടുതൽ വേഗതയുള്ള ഇന്റർനെറ്റ് നൽകാൻ ആരംഭിച്ചതോടെ ബിഎസ്എൻഎൽ ഭാരത് ഫൈബർ എന്ന വേഗത കൂടിയ സൃങ്കല ശക്തിപ്പെടുത്താൻ ആരംഭിച്ചു. ജിയോഫൈബർ അടക്കമുള്ള കമ്പനികൾ 1ജിബിപിഎസ് വരെ വേഗത നൽകുമ്പോൾ ബിഎസ്എൻഎൽ 300 എംബിപിഎസ് വേഗതയുള്ള പ്ലാനുകളാണ് നൽകുന്നത്.

ബിഎസ്എൻഎൽ

വേഗത കൂടിയ ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാനുകളാണ് നമ്മളിന്ന് നോക്കുന്നത്. 200 എംബിപിഎസ്, 300 എംബിപിഎസ് വേഗതയുള്ള പ്ലാനുകളാണ് ഇവ. 999 രൂപ മുതൽ വില ആരംഭിക്കുന്ന ഈ പ്ലാനുകൾ മറ്റ് നിരവധി ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ആവശ്യത്തിന് ഡാറ്റയും ഈ പ്ലാനുകൾ നൽകുന്നുണ്ട്. ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റിന്റെ വേഗത കൂടിയ പ്ലാനുകൾ നോക്കാം.

220GB Data; അറിയാം ഈ അടിപൊളി BSNL പ്ലാനിനെക്കുറിച്ച്220GB Data; അറിയാം ഈ അടിപൊളി BSNL പ്ലാനിനെക്കുറിച്ച്

999 രൂപ പ്ലാൻ

999 രൂപ പ്ലാൻ

ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റിന്റെ 999 രൂപ പ്ലാൻ 200 എംബിപിഎസ് വേഗതയാണ് നൽകുന്നത്. 'ഫൈബർ പ്രീമിയം' എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്ലാൻ ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 3.3 ടിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താക്കൾക്ക് 2എംബിപിഎസ് വേഗത മാത്രമേ ലഭിക്കുകയുള്ളു. സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം ഓവർ-ദി-ടോപ്പ് ആനുകൂല്യവും ലാൻഡ്‌ലൈൻ കണക്ഷനിലൂടെ അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യവും ഈ പ്ലാൻ നൽകുന്നു.

1277 രൂപ പ്ലാൻ

1277 രൂപ പ്ലാൻ

1277 രൂപ വിലയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാൻ ഫൈബർ പ്രീമിയം പ്ലസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ പ്ലാനിലൂടെയും 200 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്. ഒരു മാസത്തേക്ക് 3.3ടിബി ഡാറ്റയും പ്ലാൻ നൽകുന്നു. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാൽ 15 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൌസ് ചെയ്യാം. ഫൈബർ പ്രീമിയം പ്ലസ് പ്ലാൻ ഒടിടി ആനുകൂല്യങ്ങൾ ഒന്നും തന്നെ നൽകുന്നില്ല എന്ന കാര്യം ശ്രദ്ധിക്കുക.

BSNL Plans: 200 രൂപയിൽ താഴെ വിലയിൽ ഇതിലും മികച്ചൊരു പ്ലാൻ ഉണ്ടോ? അറിയാംBSNL Plans: 200 രൂപയിൽ താഴെ വിലയിൽ ഇതിലും മികച്ചൊരു പ്ലാൻ ഉണ്ടോ? അറിയാം

1,499 രൂപ പ്ലാൻ

1,499 രൂപ പ്ലാൻ

1,499 രൂപ വിലയുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാന്റ് പ്ലാൻ കമ്പനി നൽകുന്ന ഏറ്റവും കൂടിയ വേഗതയുള്ള പ്ലാനാണ്. 300 എംബിപിഎസ് വേഗതയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഒരു മാസത്തേക്ക് 4 ടിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. സ്വകാര്യ ഇന്റർനെറ്റ് സേവനദാതാക്കൾ ഇത്തരമൊരു ഡാറ്റ ആനുകൂല്യം ഇത്രയും കുറഞ്ഞ തുകയ്ക്ക് നൽകുന്നില്ല. 1499 രൂപ പ്ലാനിലൂടെ ഡിസ്നി+ ഹോട്ട് സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷനാണ് ലഭിക്കുന്നത്.

ഡിസ്നി+ ഹോട്ട് സ്റ്റാർ

സാധാരണ നിലവിൽ ഡിസ്നി+ ഹോട്ട് സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ എടുക്കാനായി നൽകേണ്ടി വരുന്നത് ഒരു വർഷത്തേക്ക് 1,499 രൂപയാണ്. ഈ വിലയിൽ ബിഎസ്എൻഎൽ ഒരു മാസത്തെ പ്ലാനും അതിനൊപ്പം ഡിസ്നി+ ഹോട്ട് സ്റ്റാർ പ്രീമിയം സബ്ക്രിപ്ഷൻ സൌജന്യമായും നൽകുന്നു. 1499 രൂപ പ്ലാനിലൂടെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് കോളുകൾ ചെയ്യുന്നതിനായി സൗജന്യ ഫിക്സഡ് ലൈൻ കണക്ഷനും ലഭിക്കുന്നു. എന്നാൽ ടെലിഫോൺ ഉപകരണങ്ങൾ ഉപയോക്താവ് തന്നെ വാങ്ങേണ്ടി വരും.

ബിഎസ്എൻഎൽ വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന നാല് കിടിലൻ പ്ലാനുകൾബിഎസ്എൻഎൽ വരിക്കാർക്ക് തിരഞ്ഞെടുക്കാവുന്ന നാല് കിടിലൻ പ്ലാനുകൾ

മറ്റ് പ്ലാനുകൾ

മറ്റ് പ്ലാനുകൾ

മുകളിൽ സൂചിപ്പിച്ച പ്ലാനുകൾ കൂടാതെ വില കൂടിയ ചില പ്ലാനുകൾ കൂടി ബിഎസ്എൻഎൽ ഭാരത് ഫൈബർ വിഭാഗത്തിൽ നൽകുന്നുണ്ട്. ഈ പ്ലാനുകളെല്ലാം 300 എംബിപിഎസ് വേഗതയാണ് നൽകുന്നത്. 2499 രൂപ, 4499 രൂപ വിലയുള്ള പ്ലാനുകളാണ് ഇവ. 2499 രൂപ പ്ലാനിലൂടെ വരിക്കാർക്ക് 5 ടിബി ഡാറ്റ 300 എംബിപിഎസ് വേഗതയിൽ ലഭിക്കും. 4499 രൂപ വിലയുള്ള പ്ലാൻ 300 എംബിപിഎസ് വേഗതയും 6.5 ടിബി ഡാറ്റയും നൽകുന്നു.

Best Mobiles in India

English summary
Here are the best BSNL Bharat Fiber Broadband plans with high speed. These are 200 Mbps and 300 Mbps speed plans in this list.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X