ടെസ്ലയുടെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഒറ്റയേറിൽ പൊട്ടി, നാണം കെട്ട് ടെസ്ല മേധാവി; വീഡിയോ കാണാം

|

വാഹന രംഗത്തെ വിപ്ലവാത്മാകമായ മാറ്റം എന്ന നിലയിലാണ് കഴിഞ്ഞ ദിവസം ടെസ്ല സൈബർ ട്രക്ക് അവതരിപ്പിച്ചത്. ആളുകളെ അതിശയിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ട്രക്ക് ഒടുവിൽ കമ്പനിക്ക് അല്പം നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. മികച്ച സവിശേഷതകളോടെ പുറത്തിറക്കിയ വാഹനത്തിന്‍റെ ഗ്ലാസിനെ കമ്പനി ടെസ്ല ആർമ്മർ ഗ്ലാസ് എന്ന പേരിലാണ് പരിചയപ്പെടുത്തിയത്. ഏത് പ്രഹരത്തെയും ചെറുക്കാൻ കഴിയുന്ന വിധത്തിലാണ് ഈ ഗ്ലാസ് നിർമ്മിച്ചിരിക്കുന്നത് എന്നായിരുന്നു കമ്പനിയുടെ അവകാശ വാദം.

ഇലക്ട്രിക്ക് പിക്കപ്പ്-ഇഷ്
 

പൂർണ ഇലക്ട്രിക്ക് പിക്കപ്പ്-ഇഷ് വാഹനമായ ടെസ്ല സൈബക ട്രക്കിന്‍റെ അവതരണ വേദിയിൽ ഓരോ സവിശേഷതകളും അഭിമാനത്തോടെ അവതരിപ്പിച്ച് വരികയയിരുന്നു കമ്പനിയുടെ മേധാവി ഇലോൺ മസ്ക്. ഗ്ലാസിന്‍റെ സവിശേഷതകൾ വിവരിച്ച ശേഷം അത് പരീക്ഷിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് അദ്ദേഹം നാണം കെട്ടുപോയത്. ആദ്യ പരീക്ഷണം ട്രക്കിന്‍റെ ഡോറുകളിലായിരുന്നു. ചുറ്റിക കൊണ്ട് അടിച്ചിട്ടും ഡോറിൽ ചെറിയ പാട് പോലും വന്നില്ല. ഇതോടെ കാണിക്കളും അതിശയിച്ചു. പിന്നീടാണ് ഗ്ലാസ് പരീക്ഷണത്തിലേക്ക് കടന്നത്.

അതിനുശേഷമാണ് ആര്‍മര്‍ ഗ്ലാസ് എന്ന വിളിപ്പേരിലുള്ള സൈബര്‍ ട്രക്കിന്റെ വിന്‍ഡോ ഗ്ലാസിന്റെ ബല പരീക്ഷണം അരങ്ങേറിയത്. പോളിമര്‍ പാളിയോടുകൂടിയ അള്‍ട്രാ സ്‌ട്രോങ് ഗ്ലാസാണ് ട്രക്കിൽ നൽകിയിരിക്കുന്നതെന്നും ഇതിന് ഏത് ആഘാതത്തെയും താങ്ങാൻ സാധിക്കും എന്നുമായിരുന്നു കമ്പനിയുടെ വാദം. ആർമർ ഗ്ലാസ് ഘടിപ്പിച്ച് പ്രത്യേകം തയ്യാറാക്കിയ ടേബിളിന് മുകളിലേക്ക് ലോഹ പന്ത് എറിഞ്ഞ് കൊണ്ട് നടത്തിയ പരീക്ഷണം വിജയമായിരുന്നു. പന്ത് ആഘാതത്തിൽ വീണിട്ടും ടേബിളിന് ഒന്നും പറ്റിയില്ല.

ഇലോൺ മസ്ക്

ഇതോടെ ആത്മ വിശ്വാസം വർദ്ധിച്ച ഇലോൺ മസ്ക് കമ്പനിയുടെ ചീഫ് ഡിസൈനറായ ഫ്രാന്‍സ് വോണ്‍ ഹോള്‍ഷൗസന്‍റെ കൈയ്യിൽ ലോഹ പന്ത് ഏൽപ്പിച്ച് വാഹനത്തിന്‍റെ ചില്ലിലേക്ക് എറിയാൻ ആവശ്യപ്പെട്ടു. അതൊരു മോശം തീരുമാനമായിരുന്നു. ഹോള്‍ഷൗസന്‍റെ ഒറ്റ ഏറിൽ തന്നെ ചില്ല് തകർന്നു. വേദിയിൽ നാണം കെട്ട ഇലോൺ പിന്മാറാൻ തയ്യാറായില്ല. എറിഞ്ഞതിന്‍റെ ബലം കൂടിയതുകൊണ്ടാവാം ചില്ല് പൊട്ടിയതെന്ന് പറഞ്ഞ് മറ്റൊരു ചില്ലിൽ കൂടി എറിയാൻ ആവശ്യപ്പെട്ടു.

ഗ്ലാസിന്‍റെ സാങ്കേതിക
 

മുഖം സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു ഇത്, ഹോള്‍ഷൗസന്‍ ബലം കുറച്ച് ലോഹ പന്ത് ട്രക്കിന്‍റെ പിൻ വിൻഡോയിലേക്ക് എറിഞ്ഞു. ആഘാതം കുറച്ചിട്ടും പിന്നിലെ വിൻഡോയും തകർന്നു. ഇതോടെ കാഴ്ച്ചക്കാർ കൂട്ട ചിരിയായി. എന്നാൽ ഈ ഗ്ലാസിന്‍റെ സാങ്കേതിക വിദ്യയിൽ ഇനിയും പരീക്ഷണം നടത്തുമെന്നും മെച്ചപ്പെടുത്തുമെന്നും മസ്ക് ഉറപ്പ് നൽകി.

പ്രീ-പ്രൊഡക്ഷൻ വാഹനം

ടെസ്ല സൈബർ ട്രക്ക് ഒരു പ്രീ-പ്രൊഡക്ഷൻ വാഹനമാണെന്ന കാര്യം പരിഗണിക്കുമ്പോൾ ഉണ്ടായിട്ടുള്ള പിഴവ് കാര്യമാക്കേണ്ടതില്ല. ടെസ്ല തങ്ങളുടെ വാഹനത്തിന്‍റെ ചില്ലിന് ആഘാതങ്ങളെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ടിട്ടുണ്ടെങ്കിൽ അത് സാധ്യമാകുമെന്ന് ഉറപ്പാണ്. വാഹനത്തിന്‍റെ പൂർണമായ രൂപം ഇതല്ലായിരിക്കും എന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന വിവരം. എന്തായാലും ടെസ്ല ഈ വാഹനം ഇനി അഭിമാനപ്രശ്നമായി കണ്ട് ഏറ്റവും മികച്ചതാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
Tesla unveiled its next game-changing vehicle last night. The Tesla Cybertruck is a fully electric pickup-ish vehicle with an undeniably futuristic look and a whole laundry list of great features. One of those features is “Tesla Armor Glass” which is supposed to be impact-resistant. It is not impact-resistant.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X