ഫേസ്ബുക്കിൻറെ പുതിയ ലോഗോ അർത്ഥമാക്കുന്നതെന്ത്? അറിയേണ്ടതെല്ലാം

|

ഫേസ്ബുക്ക് പുതിയ ലോഗോ പുറത്തിറക്കി. വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ, പോർട്ടൽ എന്നിവയുൾപ്പെടെയുള്ള അതിന്റെ അനുബന്ധ കമ്പനികളെ പ്രതിനിധീകരിക്കാൻ ലക്ഷ്യമിട്ടുള്ള ലോഗോയാണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ലോഗോ ഒരു സാധാരണ ഫോണ്ടിലാണ് കമ്പനി ഡിസൈൻ ചെയ്തിരിക്കുന്നത്. ഫേസ്ബുക്ക് ബ്രാൻഡിനെ പ്രതിനിധീകരിക്കാൻ ശ്രമിക്കുന്ന ലോഗോ ഇതിനകം തന്നെ ഇൻറർനെറ്റ് ലോകത്ത് പ്രചരിച്ചുകഴിഞ്ഞു.

ഫേസ്ബുക്ക് ലോഗോ
 

ഫേസ്ബുക്ക് സോഷ്യൽ മീഡിയയുടെ നീല, ഇൻസ്റ്റാഗ്രാമിൻറെ പിങ്ക്, വാട്ട്‌സ്ആപ്പിൻറെ പച്ച എന്നിങ്ങനെയുള്ള ഒന്നിലധികം നിറങ്ങൾ ഉൾപ്പെടുത്തിയാണ് ഫേസ്ബുക്ക് ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്. വരും ആഴ്ചകളിൽ ലോഗോ ഉപയോഗപ്പെടുത്തുമെന്നും ഫേസ്ബുക്ക് ഉൽ‌പ്പന്നങ്ങളിലും മാർക്കറ്റിംഗ് സാമഗ്രികളിലും പ്രദർശിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

വ്യക്തതയ്ക്കായി

പുതിയ ഫേസ്ബുക്ക് ലോഗോയും ബ്രാൻഡിംഗും വ്യക്തതയ്ക്കായി രൂപകൽപ്പന ചെയ്തതാണെന്ന് ഫേസ്ബുക്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അന്റോണിയോ ലൂസിയോ പറയുന്നു. അപ്‌ഡേറ്റുചെയ്‌ത ലോഗോ ഫേസ്ബുക്ക് എന്ന കമ്പനിയും ഫേസ്ബുക്ക് സോഷ്യൽ മീഡിയ അപ്ലിക്കേഷനും തമ്മിലുള്ള ദൃശ്യപരമായ വ്യത്യാസം സൃഷ്‌ടിക്കുന്നതിന് ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതിനായി കസ്റ്റം ടൈപ്പോഗ്രാഫിയും ക്യാപിറ്റലൈസേഷനും ഉപയോഗിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വായിക്കുക : വിവാദങ്ങൾക്കിടയിലും ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

മാറ്റം എന്തിന്

ബ്ലോക്ക് ഫോണ്ടുകളിൽ നീല നിറത്തിലുള്ള പരമ്പരാഗത ഫേസ്ബുക്ക് ലോഗോയ്ക്ക് പകരം പുതിയ ഫേസ്ബുക്ക് ലോഗോ എന്തിനാണ് എന്ന ചോദ്യമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ഉയർന്നുവരുന്നത്. ഫേസ്ബുക്ക് ലോഗോയ്ക്ക് പിന്നിൽ കുറച്ച് കഥകളുണ്ട്. ഫെയ്‌സ്ബുക്കിൽ നിന്ന് വരുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് വ്യക്തമാക്കുന്നതിനായി അവയെ റീബ്രാൻഡ് ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് അപ്‌ഡേറ്റ് ചെയ്ത ലോഗോയെന്ന് ഫേസ്ബുക്ക് ന്യൂസ്‌റൂം പറയുന്നു.

വേർതിരിച്ചറിയാൻ
 

ഫേസ്ബുക്ക് ആപ്ലിക്കേഷനെ ഫേസ്ബുക്ക് കമ്പനിയിൽ നിന്ന് വേർതിരിച്ചറിയുക എന്നതാണ് പുതിയ ഫേസ്ബുക്ക് ലോഗോയിലൂടെ ലക്ഷ്യമിടുന്നത്. ഫേസ്ബുക്ക് അതിന്റെ ചില ആപ്ലിക്കേഷനുകൾക്കുള്ളിൽ ‘ഫ്രം ഫേസ്ബുക്ക്' എന്ന് ചേർക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫേസ്ബുക്ക് കമ്പനിക്ക് ഷെയേർഡ് ഇൻഫ്രാസ്ട്രക്ചർ ആണ് ഉള്ളതെന്നും ഡാറ്റയ്ക്കായി ഒരേ ടീമുകളെ ആശ്രയിച്ചിരിക്കാമെന്നും പുതിയ ലോഗോ സൂചിപ്പിക്കുന്നു. ബ്രാൻഡിലെ മാറ്റം ആളുകൾക്കും ബിസിനസ്സിനുമായുള്ള ഉടമസ്ഥാവകാശ ഘടനയെക്കുറിച്ചുള്ള മെച്ചപ്പെട്ട ആശയവിനിമയം ലക്ഷ്യമിട്ട് കൂടി ഉള്ളതാണെന്ന് ഫേസ്ബുക്ക് പറയുന്നു.

വിശ്വാസം ജനിപ്പിക്കാൻ

കേംബ്രിഡ്ജ് അനലിറ്റിക്ക കുംഭകോണം മുതൽ ഉപയോക്താക്കളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്ന നിരവധി വിവാദങ്ങളിലാണ് ഫേസ്ബുക്ക് പെടുന്നത്. ഡാറ്റാ അഴിമതികളുമായി ബന്ധപ്പെട്ട് കമ്പനി നേരിടുന്ന കടുത്ത തിരിച്ചടിക്ക് ശേഷം പുറത്തിറക്കിയ പുതിയ ഫേസ്ബുക്ക് ലോഗോ കമ്പനിയുടെ മൊത്തത്തിലുള്ള പുതിയ തുടക്കം എന്ന നിലയിൽ വിശ്വാസം ജനിപ്പിക്കാൻ വേണ്ടിയാണെന്നും റിപ്പോർട്ടുകളുണ്ട്.

കൂടുതൽ വായിക്കുക : കേംബ്രിഡ്ജ് അനലിറ്റ വിവാദത്തിൽ പിഴ അടയ്ക്കാൻ തയ്യാറാണെന്ന് ഫെയ്സ്ബുക്ക്

റീബ്രാൻഡ് ചെയ്ത ഫേസ്ബുക്ക് ലോഗോ

പാരൻറ് കമ്പനിയെ സോഷ്യൽ മീഡിയ അപ്ലിക്കേഷനിൽ നിന്ന് വേർതിരിച്ചറിയാനുള്ള ശ്രമമാണ് റീബ്രാൻഡ് ചെയ്ത ഫേസ്ബുക്ക് ലോഗോ. വിവാദങ്ങളിൽ അകപ്പെട്ട ഫേസ്ബുക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് വ്യത്യസ്തമാണ് ഫേസ്ബുക്ക് പാരന്റ് കമ്പനി എന്ന് ആളുകളെ കാണിക്കുന്നതിനും ഇതുവഴി ഉപയോക്താക്കളെ തിരിച്ചെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലുമാണ് പുതിയ ലോഗോ. എന്തായാലും റീബ്രാൻഡ് ചെയ്ത ലോഗോ കമ്പനിയെ തന്നെ റീബ്രാൻഡ് ചെയ്യുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Most Read Articles
Best Mobiles in India

English summary
Facebook has unveiled a new logo, which aims to represent its subsidiary companies, including WhatsApp, Instagram, Messenger, Portal, and more. The new logo just says Facebook in a generic font. A GIF shows the logo changing colors that try to represent the Facebook brand.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X