കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നവരാണോ?, കുറഞ്ഞ വിലയിൽ ഈ ജിയോ പ്ലാനുകൾ തിരഞ്ഞെടുക്കാം

|

കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഒരു ജിയോ സിം കാർഡ് നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കും. കുറഞ്ഞ നിരക്കിൽ മികച്ച ഡാറ്റ ആനുകൂല്യങ്ങൾ നൽകുന്ന മികച്ച പ്ലാനുകൾ ജിയോയുടെ പക്കലുണ്ട്. വേഗതയേറിയ നെറ്റ്വർക്കും ജിയോ നൽകുന്നു. ജിയോ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന കൂടുതൽ ഡാറ്റ ആനുകൂല്യം നൽകുന്ന പ്ലാനുകൾ നോക്കാം. ഇതിൽ കുറഞ്ഞ വിലയുള്ള പ്ലാനുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു.

 

249 രൂപ റീചാർജ് പ്ലാൻ

249 രൂപ റീചാർജ് പ്ലാൻ

ജിയോയുടെ 249 രൂപ വിലയുള്ള റീചാർജ് പ്ലാൻ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നൽകുന്നത്. കൂടുതലായി ഡാറ്റ ഉപയോഗിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇത്. ഈ പ്ലാനിന് 23 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 46 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. വാലിഡിറ്റി കാലയളവിൽ ഉടനീളം ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങും ലഭിക്കും.

2 ജിബി ഡാറ്റ

249 രൂപ പ്ലാനിലൂടെ ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളും നൽകുന്നുണ്ട്. ദിവസവുമുള്ള 2 ജിബി ഡാറ്റ അവസാനിച്ചാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാം. കൂടുതൽ നേരം സോഷ്യൽമീഡിയയിലും മറ്റും ചിലവഴിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

എയർടെലും ജിയോയും ഇല്ലാതെ നമ്മുക്കെന്ത് 5ജി?എയർടെലും ജിയോയും ഇല്ലാതെ നമ്മുക്കെന്ത് 5ജി?

299 രൂപ റീചാർജ് പ്ലാൻ
 

299 രൂപ റീചാർജ് പ്ലാൻ

ജിയോ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്ന പ്രതിമാസ പ്ലാനുകളിൽ ഏറ്റവും മികച്ച പ്ലാൻ ആണ് 299 രൂപയുടേത്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയും പ്ലാനിലൂടെ ലഭിക്കുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

അൺലിമിറ്റഡ് കോളിങ്

ജിയോയുടെ 299 രൂപ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ദിവസവുമുള്ള 2 ജിബി ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത കുറയും. ദിവസവും 100 എസ്എംഎസുകളും എല്ലാ ജിയോ ആപ്പുകളിലേക്കുമുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

499 രൂപ റീചാർജ് പ്ലാൻ

499 രൂപ റീചാർജ് പ്ലാൻ

ജിയോയുടെ 499 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി നൽകുന്നു. ഈ പ്ലാനിലൂടെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് ലഭിക്കുന്നു. ഈ ജിയോ പ്ലാൻ മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റയാണ് നൽകുന്നത്. ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നു.

മിക്കവാറും 5ജി ഫോണുകളിലും Jio 5G ലഭിക്കും, Airtel നെ തള്ളി കമ്പനികൾമിക്കവാറും 5ജി ഫോണുകളിലും Jio 5G ലഭിക്കും, Airtel നെ തള്ളി കമ്പനികൾ

അധിക ആനുകൂല്യങ്ങൾ

ജിയോയുടെ 499 രൂപ പ്ലാൻ മികച്ച അധിക ആനുകൂല്യങ്ങളുമായിട്ടാണ് വരുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ നൽകുന്നതിനൊപ്പം ജിയോ ആപ്ലിക്കേഷനുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനിലേക്കും പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു.

419 രൂപ റീചാർജ് പ്ലാൻ

419 രൂപ റീചാർജ് പ്ലാൻ

ദിവസവും 3 ജിബി ഡാറ്റ വേണ്ടവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനാണ് 419 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ദിവസവും 3 ജിബി ഡാറ്റ വീതം മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 84 ജിബി ഡാറ്റ ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവുമുള്ള 3 ജിബി ഡാറ്റ എന്ന ലിമിറ്റ് കഴിഞ്ഞാൽ കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സാധിക്കും.

വാലിഡിറ്റി

419 രൂപ പ്ലാനിലൂടെ വാലിഡിറ്റി കാലയളവിൽ ഉടനീളം അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ലഭിക്കും. ജിയോ ആപ്പുകളിലേക്കുള്ള കോപ്ലിമെന്ററി സബ്ക്രിപ്ഷനും 419 രൂപ പ്ലാനിലൂടെ ലഭിക്കും.

ജിയോയുടെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തുംജിയോയുടെ വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ വൈകാതെ വിപണിയിലെത്തും

Best Mobiles in India

English summary
Let's take a look at the plans that offer more data benefits that Jio users can choose from. This includes only low-cost plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X