100 രൂപയിൽ താഴെ മാത്രം വിലയിൽ നെറ്റ്ഫ്ലിക്സ് ആക്സസ്; പുതിയ പ്ലാൻ വരുന്നു

|

ലോകത്തിലെ തന്നെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് കുറച്ച് കാലമായി വില കുറഞ്ഞ പ്ലാനുകൾ അവതരിപ്പിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. പരസ്യങ്ങളോട് കൂടിയ പ്ലാനുകളാണ് കമ്പനി അവതരിപ്പിക്കാനിരിക്കുന്നത്. ഔദ്യോഗികമായി ഈ പ്ലാനുകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്ലാനുകളുമായി ബന്ധപ്പെട്ട സൂചനകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഈ പ്ലാനുകൾ വളരെ കുറഞ്ഞ വിലയിൽ ആയിരിക്കും ലഭ്യമാകുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

 

നെറ്റ്ഫ്ലിക്സ്

നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കാൻ പോകുന്ന പുതിയ പരസ്യങ്ങളോട് കൂടിയ സബ്ക്രിപ്ഷൻ പ്ലാനുകൾ ധാരാളം പണം ലാഭിക്കാൻ സഹായിക്കുന്നവയാണ് എന്നാണ് സൂചനകൾ. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലേക്ക് കൂടുതൽ പുതിയ വരിക്കാരെ ആകർഷിക്കാനായിട്ടാണ് ഇത്തരം പ്ലാനുകൾ അവതരിപ്പിക്കുന്നത്. അടുത്തിടെയായി പുതിയ വരിക്കാരെ ചേർക്കാൻ കഴിയാതിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. അതുകൊണ്ട് തന്നെ ധാരാളം ആളുകൾക്ക് നെറ്റ്ഫ്ലിക്സിൽ ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു.

പ്ലാനുകൾ

ബ്ലൂബെർഗ് പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കാൻ പോകുന്ന പുതിയ പരസ്യങ്ങളോട് കൂടിയ പ്ലാനുകൾക്ക് ഒരു മാസം 7 അമേരിക്കൻ ഡോളർ മുതൽ 9 അമേരിക്കൻ ഡോളർ വരെയായിരിക്കും വില വരുന്നത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 559 രൂപ മുതൽ 719 രൂപ വരെയാണ്. അമേരിക്കയിലെ നിലവിലെ പ്ലാനുകൾ പ്രതിമാസം 9.99 ഡോളർ (ഏകദേശം 799 രൂപ), 15.49 ഡോളർ (ഏകദേശം 1,239 രൂപ), 19.99 ഡോളർ (ഏകദേശം 1,599 രൂപ) എന്നിങ്ങനെയാണ്.

അഞ്ച് ആപ്പിലും അഞ്ച് ഭാഷ വേണോ? അറിയാം ഈ അടിപൊളി മാർഗംഅഞ്ച് ആപ്പിലും അഞ്ച് ഭാഷ വേണോ? അറിയാം ഈ അടിപൊളി മാർഗം

പരസ്യങ്ങൾ
 

പുതിയ വരിക്കാരെ ചേർക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നെറ്റ്ഫ്ലിക്സ് പരസ്യങ്ങളോട് കൂടിയ പ്ലാനുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അമേരിക്കയിലെ വിലയുമായി ഇന്ത്യയിലെ വില താരതമ്യം ചെയ്യേണ്ട കാര്യമില്, കാരണം കുറഞ്ഞ വിലയിൽ ഇന്ത്യയിൽ നെറ്റ്ഫ്ലിക്സ് പ്ലാനുകൾ ലഭ്യമാണ്. പരസ്യങ്ങളിലൂടെ കുറച്ച് വരുമാനം ഉണ്ടാക്കാനും ഇതിലൂടെ സബ്സ്ക്രിപ്ഷനായി വാങ്ങുന്ന തുക കുറയ്ക്കാനുമാണ് നെറ്റ്ഫ്ലിക്സ് പദ്ധതിയിടുന്നത്.

നെറ്റ്ഫ്ലിക്സ് പരസ്യങ്ങൾ

നെറ്റ്ഫ്ലിക്സ് പരസ്യങ്ങൾ ഒരു മണിക്കൂറിൽ ഏകദേശം നാല് മിനിറ്റ് വരെ എന്ന നിലയിൽ ആയിരിക്കും ഉണ്ടാവുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇവ കണ്ടന്റിന്റെ തുടക്കത്തിലും പകുതി ഭാഗത്തുമായിരിക്കും ഉണ്ടാവുക. യൂട്യൂബ് പോലെ പരസ്യം കണ്ട് വേണം കണ്ടന്റിലേക്ക് കടക്കാൻ. കുട്ടികളുടെ കണ്ടന്റിൽ നെറ്റ്ഫ്ലിക്സ് പരസ്യങ്ങൾ കാണിക്കില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

നെറ്റ്ഫ്ലിക്സ് ഒറിജിനൽ

നെറ്റ്ഫ്ലിക്സ് പ്ലാറ്റ്‌ഫോമിൽ പരസ്യങ്ങൾ നൽകുന്നതിന് മൈക്രോസോഫ്റ്റുമായി നെറ്റ്ഫ്ലിക്സ് നേരത്തെ കരാറിലെത്തിയെന്ന് സൂചനകൾ ഉണ്ടായിരുന്നു. നെറ്റ്ഫ്ലിക്സ് ഒറിജിനൽ സിനിമകൾ പരസ്യങ്ങൾ ഒഴിവാക്കിയേക്കുമെന്നും സൂചനകൾ ഉണ്ട്. നെറ്റ്ഫ്ലിക്സ് ഒറിജിനൽ സീരീസുകളായ ബ്രിഡ്ജർടോൺ, സ്ട്രൈഞ്ചർ തിങ്ക്സ് എന്നിവയെല്ലാം പരസ്യങ്ങൾ ഇല്ലാതെ തന്നെ ആസ്വദിക്കാൻ സാധിക്കും.

20,000 രൂപയിൽ താഴെ വിലയും മികച്ച ബാറ്ററി ലൈഫുമുള്ള 5ജി സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ20,000 രൂപയിൽ താഴെ വിലയും മികച്ച ബാറ്ററി ലൈഫുമുള്ള 5ജി സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ

100 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ പ്ലാനുകൾ

100 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ പ്ലാനുകൾ

ഇന്ത്യയിലെ നെറ്റ്ഫ്ലിക്സിന്റെ പരസ്യങ്ങളുള്ള പ്ലാനുകൾ തികച്ചും വ്യത്യസ്തമായിരിക്കും. നിലവിൽ, നെറ്റ്ഫ്ലിക്സ് ബേസിക് മൊബൈൽ പ്ലാൻ ആരംഭിക്കുന്നത് 149 രൂപ മുതലാണ്. ഇന്ത്യയിൽ പരസ്യങ്ങളുള്ള പ്ലാനുകൾ ഒരു മാസത്തേക്ക് 100 രൂപയിൽ താഴെ വിലയുമായിട്ടായിരിക്കും വരുന്നത് എന്ന് പ്രതീക്ഷിക്കാം. കുറച്ച് കാലം മുമ്പ് നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ പ്ലാനുകളുടെ നിരക്ക് കുറച്ചിരുന്നു. നേരത്തെ 199 രൂപ മുതലായിരുന്നു നെറ്റ്ഫ്ലിക്സ് പ്ലാനുകൾ ആരംഭിച്ചിരുന്നത്.

പരസ്യങ്ങൾ

പരസ്യങ്ങളുള്ള പ്ലാനുകൾ അവതരിപ്പിക്കുന്നതിലൂടെ കുറഞ്ഞ നിരക്കിൽ ആളുകൾക്ക് നെറ്റ്ഫ്ലിക്സ് ആക്സസ് ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ പുതിയ കൂടുതൽ സബ്സ്ക്രൈബർമാരെ നേടാൻ പ്ലാറ്റ്ഫോമിന് കഴിയും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ പരസ്യങ്ങളുള്ള പ്ലാനുകൾ വലിയ ജനപ്രിതി നേടുമെന്ന് ഉറപ്പാക്കാം. 100 രൂപയിൽ താഴെ വിലയിൽ എല്ലാ നെറ്റ്ഫ്ലിക്സ് കണ്ടന്റുകളിലേക്കും സബ്ക്രിപ്ഷൻ ലഭിക്കുന്നുവെന്നത് ആളുകളെ ആകർഷിക്കും.

Best Mobiles in India

English summary
There are indications that Netflix will introduce new ad-based subscription plans at lower prices. There are reports that the price of this plan will be less than Rs 100 in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X