തോൽക്കാൻ മനസില്ലാത്ത വോഡാഫോൺ ഐഡിയ നൽകുന്ന ജിയോയെക്കാൾ മികച്ച പ്ലാൻ

|

വോഡഫോൺ ഐഡിയ (വിഐ) കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലമാണ് ഇത്. ഇപ്പോഴും കമ്പനി മികച്ച പ്ലാനുകൾ നൽകികൊണ്ട് കൂടുതൽ വരിക്കാരെ നേടാനുള്ള പരിശ്രമങ്ങൾ തുടരുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ ജിയോയോടും രണ്ടാം സ്ഥാനക്കാരായ എയർടെല്ലിനോടും മത്സരിക്കുന്ന മികച്ച പ്ലാനുകളും വിഐ നൽകുന്നുണ്ട്. പുതിയ ഉപയോക്താക്കളെ നേടാനും വരുമാനം വർധിപ്പിക്കാനുള്ള വിഐയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ കിടിലൻ പ്ലാനുകൾ.

 

വോഡഫോൺ ഐഡിയ

വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് നൽകുന്ന ദിവസവും 3 ജിബി ഡാറ്റയുള്ള ഒരു പ്ലാൻ ജിയോയുടെ പ്ലാനിനെക്കാൾ മികച്ചതാണ്. 901 രൂപയുടെ കാര്യത്തിലാണ് വിഐ ജിയോയെ പിന്നിലാക്കുന്നത്. ഈ പ്ലാൻ ഡാറ്റ, കോളിങ് ആനുകൂല്യങ്ങളം അധിക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇതിന് സമാനമായ ജിയോയുടെ പ്ലാനിന് വില വളരെ കൂടുതലാണ്. ജിയോയെ കടത്തിവെട്ടുന്ന വിഐയുടെ 901 രൂപ പ്ലാൻ വിശദമായി പരിശോധിക്കാം.

ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് സൌജന്യമായി നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് സൌജന്യമായി നൽകുന്ന വിഐ, ജിയോ, എയർടെൽ പ്ലാനുകൾ

വിഐ 901 രൂപ പ്ലാൻ

വിഐ 901 രൂപ പ്ലാൻ

വിഐ തങ്ങളുടെ 901 രൂപ പ്ലാനിലൂടെ ദിവസവും 3ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി ഈ പ്ലാനിലൂടെ 300 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 48ജിബി ഡാറ്റ വരിക്കാർക്ക് ബോണസായി ലഭിക്കും. സൌജന്യ കോളിങ് ആനുകൂല്യം നൽകുന്ന ഈ പ്ലാൻ ബിങ്കെ ഓൾനൈറ്റ് ഓഫറുമായി വരുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് രാത്രിയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് ലഭിക്കും. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

വീക്കെൻഡ് ഡാറ്റ റോൾഓവർ
 

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഉപയോഗിക്കാത്ത ഡാറ്റ ശനി, ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യവും വിഐയുടെ 901 രൂപ പ്ലാൻ നൽകുന്നുണ്ട്. അതേ സമയം 84 ദിവസത്തേക്ക് ദിവസവും 3ജിബി ഡാറ്റ നൽകുന്ന ജിയോയുടെ പ്ലാനിന് 999 രൂപ വിലയുണ്ട്. വിഐ പ്ലാനിനെക്കാൾ 98 രൂപ അധകമാണ് ഈ പ്ലാനിന്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ദിവസവും 100 സൌജന്യ എസ്എംഎസുകളും ജിയോ പ്ലാനിലൂടെ ലഭിക്കും. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 252 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ബോണസ് ഡാറ്റ ജിയോ നൽകുന്നില്ല.

28 ദിവസം വാലിഡിറ്റിയും കിടിലൻ ആനുകൂല്യങ്ങളും നൽകുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകൾ28 ദിവസം വാലിഡിറ്റിയും കിടിലൻ ആനുകൂല്യങ്ങളും നൽകുന്ന ജിയോ, എയർടെൽ, വിഐ പ്ലാനുകൾ

901 രൂപ പ്ലാൻ

വിഐയുടെ 901 രൂപ പ്ലാൻ സൌജന്യമായി ഡിസ്നി+ ഹോട്ട്സ്റ്റാറിന്റെ മൊബൈൽ സബ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് നൽകുന്നുണ്ട്. ഈ ഓവർ-ദി-ടോപ്പ് (ഒടിടി) ആനുകൂല്യത്തിന് വർഷത്തിൽ 499 രൂപ വിലയുണ്ട്. ഈ ആനുകൂല്യം നൽകുന്നുവെന്നത് തന്നെ വിഐയുടെ പ്ലാനിനെ മികച്ചതാക്കുന്നു. വിഐ മൂവീസ്, ടിവി എന്നിവയിലേക്ക് ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷനും വിഐ നൽകുന്നുണ്ട്. ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ്, ജിയോ ന്യൂസ്, ജിയോ സെക്യൂരിറ്റി എന്നിവ ഉൾപ്പെടുന്ന ജിയോ ആപ്പുകളിലേക്കും ഈ പ്ലാനിലൂടെ ആക്സസ് ലഭിക്കും.

വിഐ, ജിയോ

വിഐ, ജിയോ എന്നിവയുടെ പ്ലാനുകൾ താരതമ്യം ചെയ്ത് നോക്കിയാൽ വിഐയുടെ പ്ലാൻ തന്നെയാണ് മുന്നിൽ എന്ന് കാണാം. ഈ പ്ലാൻ അധിക ഡാറ്റ, കുറഞ്ഞ നിരക്ക്, ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് എന്നിവ നൽകുന്നുണ്ട്. ജിയോ പ്ലാൻ ആകട്ടെ ഇതൊന്നും നൽകുന്നുമില്ല. വിഐ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് 901 രൂപയുടേത്. എയർടെല്ലിന് ഈ വില വിഭാഗത്തിൽ പ്ലാനുകൾ ഇല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ദിവസവും മൂന്ന് ജിബി ഡാറ്റ നൽകുന്നതും 84 ദിവസം വാലിഡിറ്റിയുള്ളതുമായ പ്ലാൻ എയർടെല്ലിനില്ല. 56 ദിവസം വാലിഡിറ്റി നൽകുന്ന 558 രൂപ പ്ലാനാണ് ദിവസവും 3ജിബി ഡാറ്റ നൽകുന്ന വലിയ പ്ലാൻ. ഇത് ആമസോൺ പ്രൈം മെമ്പർഷിപ്പ് അടക്കം നൽകുന്ന പ്ലാനാണ്. ഈ വിഭാഗത്തിൽ മൊത്തം ടെലിക്കോം വിപണിയും നോക്കിയാൽ വിഐ പ്ലാൻ തന്നെയാണ് മുന്നിൽ.

വോഡാഫോൺ ഐഡിയയ്ക്ക് പണിയായത് ഡ്യുപ്ലിക്കേറ്റ് സിം, 28 ലക്ഷം രൂപ പിഴ നൽകണംവോഡാഫോൺ ഐഡിയയ്ക്ക് പണിയായത് ഡ്യുപ്ലിക്കേറ്റ് സിം, 28 ലക്ഷം രൂപ പിഴ നൽകണം

Best Mobiles in India

English summary
Vodafone Idea's Rs 901 plan is better than Jio's similar plan. The Vi plan is cheaper than Jio's plan and offers more data and OTT benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X