എയർടെല്ലിന് പിന്നാലെ താരിഫ് നിരക്കുകൾ വർധിപ്പിച്ച് വോഡഫോൺ ഐഡിയയും

|

എയർടെല്ലിന് പിന്നാലെ വോഡാഫോൺ ഐഡിയയും തങ്ങളുടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചു. എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾക്ക് വില വർധിപ്പിച്ചതിന് സമാനമായിട്ടാണ് വിഐയും വില ഉയർത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ നവംബർ 25 മുതൽ പ്രാബല്യത്തിൽ വരും. വിഐയും അതിന്റെ അടിസ്ഥാന പ്ലാൻ 79 രൂപയിൽ നിന്നും 99 രൂപയായി ഉയർത്തിയിട്ടുണ്ട്. ആനുകൂല്യങ്ങൾ എയർടെൽ ബേസിക്ക് പ്ലാനിന് സമാനമാണ്. ഒരു ഉപയോക്താവിൽ നിന്നുള്ള നിന്നുള്ള ശരാശരി വരുമാനം (എആർപിയു) വർധിപ്പിക്കുന്നതിനായിട്ടാണ് പ്ലാനുകളുടെ നിരക്കുകൾ ഉയർത്തിയിരിക്കുന്നത്.

 

പുതുക്കിയ നിരക്കുകൾ

പുതുക്കിയ നിരക്കുകൾ പ്രകാരം 149 രൂപ വിലയുള്ള പ്ലാനിന് ഇനി 179 രൂപ നൽകേണ്ടി വരും. അൺലിമിറ്റഡ് കോളിങ്, 2 ജിബി ഡാറ്റ, 300 എസ്എംഎസുകൾ എന്നിവ 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്. 219 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 269 രൂപയാണ് വില. ഈ പ്ലാനിലൂടെ ദിവസവും 1 ജിബി ഡാറ്റയും 100 എസ്എംഎസുകളും ലഭിക്കും. 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും പ്ലാൻ നൽകുന്നു. 249 രൂപ വിലയുള്ള പ്ലാനിന് ഇനി മുതൽ 299 രൂപയാണ് വിലയ ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവ 28 ദിവസത്തേക്ക് ലഭിക്കും.

ബിഎസ്എൻഎല്ലിന്റെ ഈ ഫാൻസി ഫോൺ നമ്പർ ലേലത്തിൽ പോയത് 2.4 ലക്ഷം രൂപയ്ക്ക്ബിഎസ്എൻഎല്ലിന്റെ ഈ ഫാൻസി ഫോൺ നമ്പർ ലേലത്തിൽ പോയത് 2.4 ലക്ഷം രൂപയ്ക്ക്

299 രൂപ പ്ലാൻ
 

299 രൂപ വിലയുണ്ടായിരുന്ന പ്ലാനിനായി ഇനി ഉപയോക്താക്കൾ 359 രൂപ ചിലവഴിക്കേണ്ടി വരും. ഈ പ്ലാനിലൂടെ 28 ദിവസത്തേക്ക് ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ് എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. 399 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 479 രൂപയാണ് വില. 56 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, സൌജന്യ കോളിങ് എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

449 രൂപ പ്ലാൻ

449 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി 539 രൂപയാണ് വില. 90 രൂപ വർധിച്ച ഈ പ്ലാനിലൂടെ 56 ദിവസത്തേക്ക് അൺലിമിറ്റഡ് കോളിങ്, ദിവസവും 2 ജിബി ഡാറ്റ, ദിവസവും 100 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. 599 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി 719 രൂപ നൽകേണ്ടി വരും. 84 ദിവസം വാലിഡിറ്റി കാലയളവിലേക്ക് അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ, ദിവസവും 1.5 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്.

ഇന്ത്യയിൽ 5ജി എത്താൻ ഇനിയും വൈകും, സ്പെക്ട്രം ലേലം നീട്ടണമെന്ന് കമ്പനികൾഇന്ത്യയിൽ 5ജി എത്താൻ ഇനിയും വൈകും, സ്പെക്ട്രം ലേലം നീട്ടണമെന്ന് കമ്പനികൾ

379 രൂപ പ്ലാൻ

കൂടുതൽ വാലിഡിറ്റി വേണ്ടവർ തിരഞ്ഞെടുത്തിരുന്ന 379 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി മുതൽ 459 രൂപയാണ് വില. ഈ പ്ലാനിലൂടെ മൊത്തം 6 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 84 ദിവസത്തേക്ക് ലഭിക്കും. 699 രൂപ വിലയുണ്ടായിരുന്ന പ്ലാനിന് ഇനി 839 രൂപയാണ് വില. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ, 100 എസ്എംഎസുകൾ, അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ എന്നിവ 84 ദിവസത്തേക്ക് ലഭിക്കും.

1499 രൂപ പ്ലാൻ

1499 രൂപ വിലയുണ്ടായിരുന്ന വിഐ പ്ലാനിന് ഇനി മുതൽ 1799 രൂപയാണ് വില. ഈ പ്ലാൻ 365 ദിവസം വാലിഡിറ്റി കാലയളവിലേക്ക് മൊത്തം 24 ജിബി ഡാറ്റ, 3600 എസ്എംഎസുകൾ എന്നീ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. 2399 രൂപ വിലയുള്ള വിഐ വാർഷിക പ്ലാനിന് ഇനി മുതൽ 2899 രൂപ നൽകേണ്ടി വരും. ഈ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇത് കൂടാതെ അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും.

ഡൌൺലോഡ് വേഗതയിൽ രാജാവ് ജിയോ തന്നെ, അപ്ലോഡ് വേഗതയിൽ വിഐ മുന്നിൽഡൌൺലോഡ് വേഗതയിൽ രാജാവ് ജിയോ തന്നെ, അപ്ലോഡ് വേഗതയിൽ വിഐ മുന്നിൽ

ഡാറ്റ ടോപ്പ് അപ്പുകൾ

ഡാറ്റ ടോപ്പ് അപ്പുകൾക്കും വിഐ വില വർധിപ്പിച്ചിട്ടുണ്ട്. 48 രൂപ വിലയുണ്ടായിരുന്ന ടോപ്പ് അപ്പിന് ഇനി 58 രൂപയാണ് വില. 3 ജിബി ഡാറ്റ 28 ദിവസത്തേക്ക് നൽകുന്ന പ്ലാനാണ് ഇത്. 28 ദിവസത്തേക്ക് 12 ജിബി ഡാറ്റ നൽകുന്ന 98 രൂപ ഡാറ്റ ടോപ്പ്അപ്പിന് ഇനി 118 രൂപയാണ് വില. 251 രൂപ വിലയുണ്ടായിരുന്ന ടോപ്പ്അപ്പിന് ഇനി മുതൽ 298 രൂപ വിലയുണ്ട്. ഇതിലൂടെ 50 ജിബി ഡാറ്റ ലഭിക്കും. 351 രൂപ വിലയുണ്ടായിരുന്ന ടോപ്പ്അപ്പിന് ഇനി മുതൽ 418 രൂപയാണ് വില. ഇതിലൂടെ 100 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.

Best Mobiles in India

English summary
Following Airtel, Vodafone Idea has also increased its prepaid tariffs. New plan price will come into effect from November 25, 2021.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X