500 രൂപയിൽ താഴെ വിലയിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ ആക്സസ് നൽകുന്ന Vodafone Idea പ്ലാനുകൾ
ഇന്ത്യയിലെ പ്രധാനപ്പെട്ട ടെലിക്കോം കമ്പനികളെല്ലാം തന്നെ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ചില ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് നൽകുന്നുണ്ട്. വോഡാഫോൺ ഐഡിയയും (Vodafone Idea) ഇക്കാര്യത്തിൽ മുൻപന്തിയിൽ തന്നെയാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്ന മികച്ച പ്ലാനുകൾ തന്നെ വോഡാഫോൺ ഐഡിയയുടെ പട്ടികയിലുണ്ട്. വെറും 151 രൂപ മുതൽ വില ആരംഭിക്കുന്ന പ്ലാനുകൾ വോഡാഫോൺ ഐഡിയ നൽകുന്നു.

വോഡാഫോൺ ഐഡിയയ്ക്ക് 500 രൂപയിൽ താഴെ വിലയിൽ പോലും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകൾ ഉണ്ട്. മൂന്ന് പ്ലാനുകളാണ് ഈ വിഭാഗത്തിൽ വിഐ നൽകുന്നത്. മുകളിൽ സൂചിപ്പിച്ചത് പോലെ 151 രൂപ മുതലാണ് ഇത് ആരംഭിക്കുന്നത്. 399 രൂപ, 499 രൂപ എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് പ്ലാനുകൾ. വോഡാഫോൺ ഐഡിയ നൽകുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ വിശദമായി നോക്കാം.

151 രൂപ പ്ലാൻ
ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്ക്രിപ്ഷൻ നൽകുന്ന വോഡാഫോൺ ഐഡിയയുടെ ഏറ്റവും വില കുറഞ്ഞ പ്ലാനാണ് 151 രൂപയുടേത്. ഇതൊരു ഡാറ്റ ആഡ് ഓൺ പ്ലാനാണ്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 8 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ല. ഈ പ്ലാനിന് സർവ്വീസ് വാലിഡിറ്റി ഇല്ല.

151 രൂപ വിലയുള്ള വിഐ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 3 മാസത്തെ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനാണ് ലഭിക്കുന്നത്. മൊബൈൽ പ്ലാനിലേക്കുള്ള സബ്കിപ്ഷനാണ് ഈ വിഐ പ്ലാൻ നൽകുന്നത്. ഈ പ്ലാൻ 30 ദിവസത്തേക്കാണ് 8 ജിബി ഡാറ്റ നൽകുന്നത്. മറ്റ് അൺലിമിറ്റഡ് പ്ലാനുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് കൂടുതൽ ഡാറ്റയ്ക്കായും ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനായും ആശ്രയിക്കാവുന്ന മികച്ച പ്ലാനാണ് ഇത്.

399 രൂപ പ്ലാൻ
വോഡാഫോൺ ഐഡിയ നൽകുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകളിൽ രണ്ടാമത്തേതും അൺലിമിറ്റഡ് പ്ലാനുകളുടെ വിഭാഗത്തിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ ആനുകൂല്യം നൽകുന്ന ആദ്യത്തെയും പ്ലാനാണ് 399 രൂപയുടേത്. ഈ പ്ലാനിലൂടെ ദിവസവും 2.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 75 ജിബി ഡാറ്റയും ഈ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്നു.

399 രൂപ പ്ലാനിലൂട വിഐ വരിക്കാർക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ മൂന്ന് മാസത്തേക്ക് നൽകുന്നു. അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. ഹീറോ അൺലിമിറ്റഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന പ്ലാനാണ് ഇത്. ബിഞ്ച് ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾ ഓവർ തുടങ്ങിയ അധിക ഓഫറുകൾ ഇതിലൂടെ ലഭിക്കുന്നു.

499 രൂപ പ്ലാൻ
വോഡാഫോൺ ഐഡിയയുടെ സൌജന്യ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്ന പ്ലാനുകളിൽ ഏറ്റവും ശ്രദ്ധേയമായ പ്ലാനാണ് 499 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 2 ജിബി ഡാറ്റ വീതമാണ് ലഭിക്കുന്നത്. ഈ പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ദിവസവും 100 എസ്എംഎസുകളാണ് ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റി തന്നെയാണ് 499 രൂപ പ്ലാനിനും ഉള്ളത്.

499 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 56 ജിബി ഡാറ്റ ലഭിക്കുന്നു. ഈ പ്ലാൻ ദിവസവും 100 എസ്എംഎസുകളാണ് നൽകുന്നത്. തിങ്കൾ മുതൽ വെള്ളിവരെ ഉപയോഗിക്കാത്ത ഡാറ്റ ശനി ഞായർ ദിവസങ്ങളിൽ ഉപയോഗിക്കാവുന്ന വീക്കെൻഡ് ഡാറ്റ റോൾ ഓവർ ആനുകൂല്യം, രാത്രിയിൽ സൌജന്യ ഡാറ്റ നൽകുന്ന ബിഞ്ച് ഓൾ നൈറ്റ് ഓഫർ, മാസത്തേക്ക് മൊത്തത്തിൽ 2ജിബി ഡാറ്റ അധികമായി നൽകുന്ന പ്രത്യേക ഓഫർ എന്നിവയെല്ലാം ഈ പ്ലാനിലൂടെ ലഭിക്കും.


Click it and Unblock the Notifications








