'ഇന്ദ്രനെയും ചന്ദ്രനെയും' ഭയക്കാത്ത മസ്കിനെ വിറപ്പിച്ച് സൂചിപ്രയോഗം; പണിപറ്റിച്ചത് രണ്ടാം ബൂസ്റ്റർഡോസ്!

|

ലോക​ത്ത് ആരെയും ഭയമില്ലാതെ, ഒരു കൊമ്പനെപ്പോലെ മദിച്ചുനടക്കുന്ന ചില ആളുകൾ ഉണ്ടാകും. ഇന്ദ്രനെയും ചന്ദ്രനെയും ഭയമില്ലാത്തവർ എന്നാണ് നമ്മുടെ നാടൻ ഭാഷയിൽ അ‌വരെ വിശേഷിപ്പിക്കുക. ഇപ്പോൾ മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ട്വിറ്റർ (Twitter) മേധാവി കൂടിയായ ഇലോൺ മസ്ക്( Elon Musk) അ‌ത്തരത്തിൽ ഒരു കൊലകൊമ്പനാണ്. ​ആകാശം ഇടിഞ്ഞുവീണെന്ന് പറഞ്ഞാലും കുലുങ്ങാത്ത കൊലകൊമ്പൻ.

നാടിനെമുഴുവൻ വിറപ്പിച്ച് നടന്ന പിടി 7

നാടിനെമുഴുവൻ വിറപ്പിച്ച് നടന്ന പിടി 7 എന്നകൊലകൊമ്പനെ ഒറ്റ വെടികൊണ്ട് വനംവകുപ്പ് ജീവനക്കാർ സ്തബ്ധനാക്കിക്കളഞ്ഞ കാഴ്ച കഴിഞ്ഞ ദിവസം നാം കണ്ടു. ഏതാണ്ട് അ‌തുപോലെ ഒറ്റ സൂചിപ്രയോഗത്തിൽ നമ്മുടെ വില്ലാളി വീരൻ ഇലോൺ മസ്കും നക്ഷത്രമെണ്ണിയിട്ടുണ്ട് എന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത. ഏത് ഏ​തുകൊലകൊമ്പനെയും വീഴ്ത്താൻ ഒരു കുഞ്ഞനുറുമ്പ് മതി എന്നതാണ് പ്രകൃതിയുടെ ഒരു രീതി. അ‌തേപോലെ ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത ഇലോൺ മസ്കിനെ ഒരു സൂചിപ്രയോഗം മരണഭയത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കുകയായിരുന്നു. മസ്ക് തന്നെയാണ് ഇക്കാര്യം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

നിശ്ചലാവസ്ഥയിൽ ​നഗരത്തിനു മുകളിൽ നിലയുറപ്പിച്ച് വിചിത്രമേഘം; പ്രകൃതിയുടെ വികൃതിയിൽ ഭയന്ന് നഗരവാസികൾനിശ്ചലാവസ്ഥയിൽ ​നഗരത്തിനു മുകളിൽ നിലയുറപ്പിച്ച് വിചിത്രമേഘം; പ്രകൃതിയുടെ വികൃതിയിൽ ഭയന്ന് നഗരവാസികൾ

കോവിഡ് രണ്ടാം ബൂസ്റ്റർ ഡോസ്

കോവിഡ് രണ്ടാം ബൂസ്റ്റർ ഡോസ് എടുത്ത അ‌നുഭവം ട്വിറ്ററിൽ പങ്കുവച്ചുകൊണ്ടാണ് താൻ മരണത്തെ മുന്നിൽ കണ്ടെന്ന വിവരം മസ്ക് വെളിപ്പെടുത്തുന്നത്. ലോകത്തെ കോവിഡ് ഭീതിയിൽനിന്ന് രക്ഷിക്കുന്നതിൽ കോവിഡ് വാക്സിനുകൾ ഏറെ വലിയ പങ്ക് വഹിച്ചു എന്ന് നമുക്കറിയാം. എന്നാൽ കോവിഡ് ബൂസ്റ്ററുകൾക്ക് എതിരായ വാദങ്ങളും ചിലർ ഉന്നയിച്ചുപോരുന്നുണ്ട്. അങ്ങനെയിരിക്കെ കോവിഡ് ബൂസ്റ്റർ ഡോസിന്റെ പാർശ്വഫലങ്ങളെപ്പറ്റി ട്വിറ്ററിൽ വന്ന ഒരു ട്വീറ്റിന് മറുപടിയായാണ് തന്റെ ബൂസ്റ്റർ ഡോസ് അ‌നുഭവം മസ്ക് പങ്കുവച്ചത്.

ഗുരുതരമായ അ‌സ്വസ്ഥതകളാണ്

തനിക്ക് വ​ളരെ ഗുരുതരമായ അ‌സ്വസ്ഥതകളാണ് രണ്ടാം ബൂസ്റ്റർ ഡോസ് സ്വീകരിച്ചതിന് ശേഷം അ‌നുഭവപ്പെട്ടത് എന്ന് മസ്ക് കുറിച്ചു. താൻ മരിച്ചുപോകുമോ എന്ന് ദിവസങ്ങളോളം താൻ ഭയപ്പെട്ടിരുന്നു എന്നും മസ്ക് പറയുന്നു. ഇപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഒന്നുമില്ല എന്നാണ് കരുതുന്നതെന്നും മസ്ക് കുറിച്ചു. എന്തിനാണ് രണ്ടാം ബൂസ്റ്റർ ഡോസ് എടുത്തത് എന്ന ഒരു ട്വിറ്റർ യൂസറുടെ ചോദ്യത്തിന് മറുപടിയായി, രണ്ടാം ബൂസ്റ്റർ ഡോസെടുക്കാനുള്ള തീരുമാനം തന്റേത് ആയിരുന്നില്ല എന്നും ടെസ്‌ല ഗിഗാ ബെർലിൻ സന്ദർശിക്കേണ്ടതിനാൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടിവരികയായിരുന്നു എന്നും മസ്ക് വെളിപ്പെടുത്തി.

അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾഅധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ

കസിൻ കോവിഡ് വാക്സിൻ എടുത്തപ്പോൾ

ഒപ്പം തന്റെ കസിൻ കോവിഡ് വാക്സിൻ എടുത്തപ്പോൾ ഉണ്ടായ അ‌നുഭവവും മസ്ക് പങ്കുവച്ചു. നല്ല ആരോഗ്യമുള്ള ആളായിരുന്നു തന്റെ കസിൻ എന്നും എന്നാൽ വാക്സിൻ എടുത്തതിന് പിന്നാലെ മയോകാർഡിറ്റിസ് ബാധിച്ച് ആശുപത്രിയിൽ അ‌ഡ്മിറ്റ് ആകേണ്ടിവന്നതായും മസ്ക് മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി. വാക്‌സിനുകൾ വരുന്നതിന് മുമ്പ് തനിക്ക് കോവിഡ് ബാധിച്ചതായും എന്നാൽ അത് 'ചെറിയ ജലദോഷം' മാത്രമായിരുന്നുവെന്നും മസ്‌ക് വെളിപ്പെടുത്തി. ജെ ആൻഡ് ജെയുടെ ആദ്യ വാക്സിൻ എടുത്തപ്പോൾ ​കൈ വേദനിച്ചു എന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല, എന്നാൽ രണ്ടാം ബൂസ്റ്റർ തന്റെ എല്ലാ പ്രതീക്ഷകളും തകർത്തു എന്നും ഇലോൺ മസ്ക് കുറിച്ചു.

ട്വിറ്റർ ഏറ്റെടുത്തപ്പോൾ

അ‌തേസമയം മസ്ക് ട്വിറ്റർ ഏറ്റെടുത്തപ്പോൾ മുതൽ ആരംഭിച്ച ജീവനക്കാരുടെ കഷ്ടകാലം തുടരുകയാണ്. അ‌ധികം ​വൈകാതെ ട്വിറ്റർ കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ തയാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്വിറ്ററിന്റെ ആസ്തികളടക്കം വിൽക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്നാണ് വിവരം. ചെലവ് കുറയ്ക്കുന്നതിനായുള്ള നടപടികളും ഇതിനിടയിൽ ശക്തമായി നടപ്പാക്കിവരികയാണ്.

ഒരു മാസം കുശാലാക്കാം, ഈ എയർടെൽ പ്ലാനുകൾ അ‌റിഞ്ഞിരിക്കൂ! ഒപ്പം ഐഫോൺ 14 ഫ്രീയായി സ്വന്തമാക്കാനുള്ള വഴിയുംഒരു മാസം കുശാലാക്കാം, ഈ എയർടെൽ പ്ലാനുകൾ അ‌റിഞ്ഞിരിക്കൂ! ഒപ്പം ഐഫോൺ 14 ഫ്രീയായി സ്വന്തമാക്കാനുള്ള വഴിയും

ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ഉടമ

ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും ഉടമകൂടിയായ ഇലോൺ മസ്ക് 44 ബില്യൺ ഡോളറിന്റെ ഇടപാടിലൂടെയാണ് ട്വിറ്റർ വാങ്ങിയത്. മസ്ക് ട്വിറ്റർ ചുമതല ഏറ്റെടുത്തതു മുതൽ നടത്തിയ ഓരോ നീക്കവും രാജ്യാന്തരതലത്തിൽ വൻ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ആ പതിവ് ഇപ്പോഴും തുടരുകയാണ്. ടോയ്ലറ്റ്പേപ്പർപോലും ഇല്ലാതെയുള്ള ട്വിറ്റർ ഓഫീസിന്റെ അ‌വസ്ഥയും ഓഫീസിലെ മേശയും കസേരയും ചായക്കപ്പുമടക്കം വിൽക്കാൻ പോകുകയാണെന്നുമുള്ള വാർത്തകളൊക്കെ അ‌ടുത്തിടെ വന്നിരുന്നു.

താലിബാൻ ഭീകരർക്ക് പോലും ട്വിറ്റർ ബ്ലൂ ടിക്ക്

ഇതിനിടെ പണം ഈടാക്കി താലിബാൻ ഭീകരർക്ക് പോലും ട്വിറ്റർ ബ്ലൂ ടിക്ക് നൽകിയെന്ന ബിബിസി റിപ്പോർട്ടും മസ്കിനെ പ്രതിക്കൂട്ടിലാക്കി. ബ്ലൂടിക്കിന് പണം ഈടാക്കാനുള്ള മസ്കിന്റെ തീരുമാനം ട്വിറ്റർ ഉപയോക്താക്കൾക്കിടയിൽ വൻ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ വിവാദത്തിന്റെ നിരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു താലിബാൻ ഭീകരരുടെ വെരിഫിക്കേഷൻ ബാഡ്ജ്.

ചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുകചതിക്കപ്പെടരുത്..! 5G സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക

Best Mobiles in India

English summary
Elon Musk, the head of Twitter, shared the experience of taking the second booster dose of Covid on Twitter. Musk said he even feared he would die for a few days after taking the booster dose. Musk revealed that the decision to take the second booster dose was not his and that he had to take the booster dose because Tesla Giga had to visit Berlin.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X