വിൽ സ്മിത്ത് റോബോട്ട് സുന്ദരിയെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ; വിഡിയോ വൈറൽ

Written By:

സോഷ്യൽ മീഡിയയിൽ തകർത്ത് ഓടിക്കൊണ്ടിരിക്കുകയാണ് ഹോളിവുഡ് സൂപ്പർ താരം വിൽ സ്മിത്തിന്റെ ഈ വീഡിയോ. വിൽ സ്മിത്തും സൗദി പൗരത്വമുള്ള റോബോട്ടും തമ്മിലുള്ള സംഭാഷണങ്ങളും മറ്റുമടങ്ങിയ വീഡിയോ വിൽ സ്മിത്ത് തന്നെയായിരുന്നു യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. വീഡിയോ ഇട്ട് നിമിഷങ്ങൾക്കകം തന്നെ ആരാധകരും മറ്റും ഏറ്റെടുക്കുകയായിരുന്നു. വീഡിയോ കണ്ടുനോക്കൂ.

വിൽ സ്മിത്ത് റോബോട്ട് സുന്ദരിയെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ; വിഡിയോ വൈറൽ

'സോഫിയ റോബോട്ടിനൊത്ത് ഒരു പ്രണയസല്ലാപം' എന്ന് പേരിട്ടിരിക്കുന്ന ഈ വിഡിയോയിൽ രസകരമായ പല സംഭവങ്ങളും കാണാൻ കഴിയുന്നുണ്ട്. നാലര മിനുട്ട് നീളമുള്ള ഈ വിഡിയോയിൽ രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കെ വിൽ ചുംബിക്കാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം കാണാം.

മദ്യം വിളമ്പിക്കൊണ്ട് തുടങ്ങിയ പ്രണയസല്ലാപം വൈകാതെ തന്നെ സജീവമായെങ്കിലും വിൽ വെച്ചുനീട്ടിയ മദ്യം ഒഴിച്ച ഗ്ലാസ് വാങ്ങാനോ ചുംബിക്കാനോ ഒന്നും തന്നെ സോഫിയ സമ്മതിക്കുകയുണ്ടായില്ല. ചുംബിക്കാൻ നോക്കിയപ്പോൾ വില്ലിന് സോഫിയയിൽ നിന്നും കിട്ടിയ മറുപടി 'താങ്കൾ എന്റെ സുഹൃത്തുക്കളുടെ ലിസ്റ്റിലാണ് ഉള്ളത്' എന്നതായിരുന്നു.

സോഫിയയെ കുറിച്ചു പറയുകയാണെങ്കിൽ 62 മുഖഭാവങ്ങൾ കൊണ്ടുവരാൻ കഴിവുള്ള അത്യാധുനിക സജ്ജീകരണങ്ങളെല്ലാമുള്ള ഒരു റോബോട്ട് ആണ്. സൗദി പൗരത്വം നേടിയ സമയത്ത് സോഫിയ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോൾ വിൽ സ്മിത്തുമൊത്തുള്ള പ്രണയസല്ലാപത്തിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ റോബോട്ട് സുന്ദരി.

നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിന് എന്ത് സംഭവിക്കും? ഫിംഗർ ലോക്ക് ഉപയോഗിക്കാൻ പറ്റുമോ?

English summary
Will smith tries to date with Sophia the Robot. Things get awkward when Will meets Sophia the Robot for an intimate conversation in the Cayman Islands.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot