ടാബ്ലറ്റ് വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 20,000 രൂപയിൽ താഴെ വിലയുള്ള ടാബുകൾ

|

ടാബ്ലറ്റ് വിപണി കൊവിഡ് കാലത്തിന് ശേഷം കൂടുതൽ സജീവമാവുകയാണ്. വീഡിയോ സ്ട്രീമിങ്, ഗെയിമിങ് തുടങ്ങിയ വിനോദ ആവശ്യങ്ങൾക്ക് പുറമേ യാത്രകളിലും മറ്റും ജോലികൾ തീർക്കാനും ടാബ്ലറ്റുകൾ സഹായകരമാണ്. കുറഞ്ഞ വിലയിൽ പോലും മികച്ച ഫീച്ചറുകളുള്ള ടാബ്ലറ്റുകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. 20000 രൂപയിൽ താഴെ വിലയുള്ള മികച്ച ടാബ്ലറ്റുകൾ നോക്കാം.

 

ടാബ്ലറ്റുകൾ

20000 രൂപയിൽ താഴെ വിലയുള്ള ടാബ്ലറ്റുകളുടെ പട്ടികയിൽ റിയൽമി, മോട്ടറോള, ലെനോവോ, ഓപ്പോ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉള്ളത്. മികച്ച പ്രോസസർ, ഡിസ്പ്ലെ, വലിയ ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നവയാണ് ഈ ടാബ്ലറ്റുകൾ.

റിയൽമി പാഡ് എക്സ്

റിയൽമി പാഡ് എക്സ്

വില: 19,999 രൂപ

റിയൽമി പാഡ് എക്സ് ഒക്ട കോർ (2.2 GHz, ഡ്യുവൽ കോർ + 1.7 GHz, ഹെക്‌സാ കോർ) സ്നാപ്ഡ്രാഗൺ 695 പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമുള്ള ഈ ഡിവൈസിൽ 10.95 ഇഞ്ച് (27.81 സെമി)
213 പിപിഐ, ടിഎഫ്ടി എൽസിഡി ഡിസ്പ്ലെയും ഉണ്ട്. 13 എംപി പ്രൈമറി ക്യാമറയുള്ള ഈ ഡിവൈസിൽ 8 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 8340 mAh ബാറ്ററിയാണ് ഈ ടാബ്ലറ്റിലുള്ളത്. ഡാർട്ട് ചാർജിങ് സപ്പോർട്ടുള്ള ഡിവൈസിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഉള്ളത്.

അഞ്ച് ആപ്പിലും അഞ്ച് ഭാഷ വേണോ? അറിയാം ഈ അടിപൊളി മാർഗംഅഞ്ച് ആപ്പിലും അഞ്ച് ഭാഷ വേണോ? അറിയാം ഈ അടിപൊളി മാർഗം

ഓപ്പോ പാഡ് എയർ
 

ഓപ്പോ പാഡ് എയർ

വില: 16,999 രൂപ

ഓപ്പോ പാഡ് എയർ ഒക്ടാ കോർ (2.4 GHz, ക്വാഡ് കോർ + 1.9 GHz, ക്വാഡ് കോർ) സ്നാപ്ഡ്രാഗൺ 680 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്നു. 4 ജിബി റാമുള്ള ഡിവൈസിൽ 10.36 ഇഞ്ച് (26.31 സെമി) ഡിസ്പ്ലെയാണ് ഉള്ളത്. 225 പിപിഐ, ഐപിഎസ് എൽസിഡി ഡിസ്പ്ലെയും ഈ ഡിവൈസിലുണ്ട്. 60 Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയാണ് ഇത്. 8 എംപി ബാക്ക് ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയുമാണ് ഈ ഓപ്പോ ടാബ്ലറ്റിലുള്ളത്. 7100 mAh ബാറ്ററിയുള്ള ഡിവൈസിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്.

ലെനോവോ ടാബ് എം10 എഫ്എച്ച്ഡി പ്ലസ്

ലെനോവോ ടാബ് എം10 എഫ്എച്ച്ഡി പ്ലസ്

വില: 18,999 രൂപ

ലെനോവോ ടാബ് എം10 എഫ്എച്ച്ഡി പ്ലസ് സ്മാർട്ട്ഫോണിൽ ഒക്ടാ കോർ, 2.3 GHz മീഡിയടെക് ഹീലിയോ P22T പ്രോസസറാണ് ഉള്ളത്. 4 ജിബി റാമുള്ള ഡിവൈസിൽ 10.3 ഇഞ്ച് (26.16 സെമി) ഡിസ്പ്ലെയാണ് ഉള്ളത്. 220 പിപിഐ പിക്സൽ ഡെൻസിറ്റിയുള്ള ഐപിഎസ് എൽസിഡി പാനലാണ് ഇത്. 8 എംപി പ്രൈമറി ക്യാമറയാണ് ഈ ഫോണിലുള്ളത്. 5 എംപി ഫ്രണ്ട് ക്യാമറയും ലെനോവോ ടാബ്ലറ്റിലുണ്ട്. 5000 mAh ബാറ്ററിയുള്ള ടാബ്ലറ്റിൽ ഫാസ്റ്റ് ചാർജിങ് നൽകിയിട്ടില്ല.

മോട്ടോ ടാബ് ജി62

മോട്ടോ ടാബ് ജി62

വില: 15,999 രൂപ

മോട്ടോ ടാബ് ജി62 ടാബ്ലറ്റിൽ ഒക്ടാ കോർ (2.4 GHz, ക്വാഡ് കോർ + 1.9 GHz, ക്വാഡ് കോർ) സ്നാപ്ഡ്രാഗൺ 680 പ്രോസസറാണ് ഉള്ളത്. 4 ജിബി റാമുള്ള ഈ ടാബ്ലറ്റിൽ 10.6 ഇഞ്ച് (26.92 സെമി) ഡിസ്പ്ലെയുണ്ട്. 220 പിപിഐ പിക്സൽ ഡെൻസിറ്റിയുള്ള ഐപിഎസ് എൽസിഡി പാനാലാണ് ഇത്. 60 Hz റിഫ്രഷ് റേറ്റും ഡിസ്പ്ലെയ്ക്ക് ഉണ്ട്. 8 എംപി പ്രൈമറി ക്യാമറയുള്ള ഡിവൈസിൽ 8 എംപി ഫ്രണ്ട് ക്യാമറയാണ് നൽകിയിട്ടുള്ളത്. 7700 mAh ബാറ്ററിയും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ടാബ്ലറ്റിലുണ്ട്.

20,000 രൂപയിൽ താഴെ വിലയും മികച്ച ബാറ്ററി ലൈഫുമുള്ള 5ജി സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ20,000 രൂപയിൽ താഴെ വിലയും മികച്ച ബാറ്ററി ലൈഫുമുള്ള 5ജി സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ

റിയൽമി പാഡ് എൽടിഇ

റിയൽമി പാഡ് എൽടിഇ

വില: 17,869 രൂപ

റിയൽമി പാഡ് എൽടിഇ ടാബ്ലറ്റിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ (2 GHz, ഡ്യുവൽ കോർ + 1.8 GHz, ഹെക്‌സാ കോർ) മീഡിയടെക് ഹീലിയോ G80 പ്രോസസറാണ്. 4 ജിബി റാമും ഈ ടാബ്ലറ്റിലുണ്ട്. 10.4 ഇഞ്ച് (26.42 സെമി), 224 പിപിഐ, IPS LCD ഡിസ്പ്ലെയാണ് ഈ ടാബ്ലറ്റിൽ റിയൽമി നൽകിയിട്ടുള്ളത്. 8 എംപി പ്രൈമറി ക്യാമറയും ഇതിലുണ്ട്. 8 എംപി സെൻസറാണ് വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായിട്ടുള്ളത്. 7100 mAh ബാറ്ററിയും ടാബ്ലറ്റിലുണ്ട്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും റിയൽമി ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്.

Best Mobiles in India

English summary
The list of tablets under Rs 20000 includes devices from brands like Realme, Motorola, Lenovo and Oppo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X