ശരീര ഉഷ്മാവിനെ കുറിച്ച് പഠിയ്ക്കാന്‍ ഐഫോണ്‍ ആപ്പ്

Written By:

പനിയുടെ കണക്കെടുക്കാന്‍ ഇനി ഐഫോണ്‍ ആപ്പും.

ശരീര ഉഷ്മാവിനെ കുറിച്ച് പഠിയ്ക്കാന്‍ ഐഫോണ്‍ ആപ്പ്

നമ്മുടെ ശരീരത്തിന്റെ സാധാരണ ഉഷ്മാവായി പരിഗണിക്കുന്നത് 37 ഡിഗ്രി സെല്‍ഷ്യസാണ്.(98.6 ഡിഗ്രി ഫാരന്‍ഹീറ്റ്). എന്നാല്‍ ഓരോരുത്തരുടെ ശരീരത്തിനനുസരിച്ചും ഈ കണക്കില്‍ വ്യത്യാസം വരുമെന്നു പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും. ഓരോരുത്തരുടെ ശരീരപ്രകൃതിക്കനുസരിച്ച് താപനിലയില്‍ ചെറിയ ചെറിയ വ്യത്യാസങ്ങളുണ്ടാകുമെന്ന് ചുരുക്കം. ഡോക്ടര്‍മാരെ ഏറെ കുഴയ്ക്കുന്ന പ്രശ്‌നമായിരുന്നു ഇത്. എന്നാല്‍ ഐഫോണിന്റെ ഗവേഷണ വിഭാഗം പുറത്തിറക്കിയ ഒരു റിസര്‍ച്ച് കിറ്റിലൂടെ ഇതിനുള്ള പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബോണ്‍സ്റ്റണ്‍ ചില്‍ഡ്രണ്‍ ഹോസ്പിറ്റലിലെ ഒരു സംഘം ഗവേഷകര്‍.

കുടുതന്‍ വായിക്കാന്‍:5മിനിറ്റ് കൊണ്ട് നിങ്ങളുടെ കമ്പ്യൂട്ടറിന്‍റെ സ്പീഡ് കൂട്ടാം..!!

ശരീര ഉഷ്മാവിനെ കുറിച്ച് പഠിയ്ക്കാന്‍ ഐഫോണ്‍ ആപ്പ്

ശരീര താപനില സംബന്ധിച്ച വിവരങ്ങള്‍ ക്രോഡീകരിക്കാനും വിശകലനം ചെയ്യാനും കഴിയുന്ന ഓപണ്‍ സോഴ്‌സ് അപ്ലിക്കേഷനാണ് സംഘം മുന്നോട്ടു വെയ്ക്കുന്നത്. ഒരു ദിവസം തന്നെ വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ശരീര ഉഷ്ടാമാവാണ് ഉണ്ടാവുക. ഇതു കൃത്യമായി രേഖപ്പെടുത്തി വെയ്ക്കാന്‍ അപ്ലിക്കേഷനിലൂടെ സാധിക്കും.

ശരീര ഉഷ്മാവിനെ കുറിച്ച് പഠിയ്ക്കാന്‍ ഐഫോണ്‍ ആപ്പ്

ഇത് കേട്ട് ഫോണ്‍ നിങ്ങളുടെ ശരീര ഉഷ്മാവ് കണ്ടെത്തുമെന്നോ തെര്‍മോമീറ്റര്‍ മൊബൈലുമായി ഘടിപ്പിച്ച് റീഡിങ് എടുക്കാമെന്നോ തെറ്റിദ്ധരിക്കേണ്ട. സാധാരണ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ഉഷ്മാവ് അളക്കാന്‍ നിങ്ങളെ ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്ന ജോലിയാണ് അപ്ലിക്കേഷന്‍ ചെയ്യുന്നത്. കൂടാതെ ഭക്ഷണം, ജീവിതരീതി, മരുന്ന് എന്നിവയെ കുറിച്ചും ചോദ്യങ്ങളുണ്ടാകും. ആവശ്യമായ ഡാറ്റ ഫില്‍ ചെയ്യേണ്ടതായിട്ടുണ്ട്. നിങ്ങളെ കുറിച്ചുള്ള കാര്യങ്ങളൊന്നും പുറത്തുവിടാതെ ഈ ഡാറ്റകള്‍ ശേഖരിച്ചുവെയ്ക്കുന്നത് ഡോക്ടര്‍മാരെ കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ നിര്‍ദ്ദേശിക്കാന്‍ സഹായിക്കും.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot