ഇന്റെര്‍വ്യു എളുപ്പമാക്കാന്‍ ആപ്സ്സുകള്‍ ഉപയോഗിക്കാം

Written By:

ഒരു ജോലി നേടണം എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും പഠിക്കുന്നത്. എന്നാല്‍ പഠിത്തം കഴിഞ്ഞാലോ ഒരു ഇന്റെര്‍വ്യു അഭിമുഖീകരിക്കാന്‍ എത്ര പേര്‍ക്ക് ധൈര്യം ഉണ്ടാകും?

എന്നാല്‍ നിങ്ങള്‍ക്ക് ഇന്റെര്‍വ്യുനെ എങ്ങനെ ധൈര്യത്തോടെ നേരിടാം എന്ന് ഈ ആപ്‌സിലൂടെ പഠിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്രിഡല്‍(Creddle)

ക്രിഡല്‍ എന്ന ആപ്സ്സ് ഉപയോഗിച്ച് നിങ്ങളുടെ ബയോഡേറ്റ നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ തയ്യാറാക്കാന്‍ സാഹിക്കുന്നതാണ്.

വിഷ്വലയിസ്.മീ(Visualize.me)

ഒരു ഇന്റെര്‍വ്യുനു പോകുമ്പോള്‍ ബയോഡേറ്റയ്ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്. ഒരു ബയോഡേറ്റ സയ്യാറാക്കി കഴിഞ്ഞാല്‍ അതില്‍ കൂടുതല്‍ ആകര്‍ഷകമായ ഇന്‍ഫോഗ്രാഫിക്സ്സ് ആക്കണം എങ്കില്‍ ഈ ആപ്സ്സ് തിരഞ്ഞെടുക്കാം.

പ്രാംപ് (Pramp)

സ്വന്തമായി ഒരു ഇന്റെര്‍വ്യുനു പരിശീലിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഈ പ്രാംപ് എന്ന ആപ്‌സിലൂടെ നിങ്ങള്‍ക്ക് മുഖാമുഖം ഇന്റെര്‍വ്യ നടത്തുന്നതു പോലെ പഠിക്കാന്‍ സാധിക്കും. ഈ ആപ്സ്സ് നിങ്ങള്‍ക്ക് കൂടുതല്‍ മനോധൈര്യം തരുന്നതാണ്.

ട്രങ്ക് ക്ലബ് (Trunk club)

ഇതു പുരുഷന്‍മാര്‍ക്കു വേണ്ടിയുളള ആപ്സ്സാണ്. ഒരു ഇന്റെര്‍വ്യുനു പോകുമ്പോള്‍ ഡ്രസ്സ് കോഡിന് വളരെ പ്രധാന്യം ഉണ്ട്. എന്നാല്‍ ആ സമയം ഏത് ഡ്രസ്സ് ധരിക്കണം എന്ന ആശയക്കുഴപ്പത്തില്‍ ആകുകയും ചെയ്യുന്നു. ഈ ഒരു സ്ട്രസ്സ് നിങ്ങളുടെ ഇന്റെര്‍വ്യുനെ ബാധിക്കുന്നതാണ്. എന്നാല്‍ ട്രങ്ക് ക്ലബ് എന്ന ആപ്സ്സ് നിങ്ങള്‍ക്ക് അനുയോജ്യമായ ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിനു സഹായിക്കും.

സ്റ്റിച്ച് ഫിക്സ്സ്(Stitch fix)

ട്രങ്ക് ക്ലബ് പോലെ തന്നെയാണ് ഇതും, എന്നാല്‍ ഇത് സ്ത്രീകള്‍ക്കു വേണ്ടിയുളളതാണ്. സ്റ്റിച്ച് ഫിക്സ്സ് എന്ന ആപ്‌സിലൂടെ സ്ത്രീകള്‍ക്ക് അനുയോജ്യമായ ഡ്രസ്സ് തിരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്.

ജോബ് ഇന്റെര്‍വ്യു ക്വസ്റ്റിയന്‍ ആന്‍സര്‍ (Job interview guestion answer)

ഇന്റെര്‍വ്യുനു തയ്യാര്‍ എടുക്കുന്നതിനു മുന്‍പ് ഈ ആപ്സ്സ് ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്റെര്‍വ്യുനു മുഖാമുഖം നേരിയാനുളള ധൈര്യം ലഭിക്കുന്നതാണ്.

മോണ്‍സ്റ്റര്‍(Monsteer)

മോണ്‍സ്റ്റര്‍ എന്ന വെബ്‌സൈറ്റിലൂടെ നിങ്ങള്‍ക്ക് ജോലി തിരയാവുന്നതാണ്.

പാസിഫിക്ക(Pacifica)

നിങ്ങള്‍ക്ക് ഇന്റെര്‍വ്യു അടുക്കുന്ന ദിവസങ്ങളില്‍ ടെന്‍ഷന്‍ ഉണ്ടെങ്കില്‍ ഈ ആപ്സ്സ് നിങ്ങള്‍ക്ക് റിലാക്‌സേഷന്‍ ടെക്‌നിക്സ്സ് പറഞ്ഞു തരുന്നതായിരിക്കും.

ഹെഡ്‌സ്‌പെയിസ്(Headspace)

ഇന്റെര്‍വ്യു സമയത്തെ മെഡിറ്റേഷനു വേണ്ടിയുളള ഓണ്‍ലൈന്‍ ടൂള്‍ ആണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇനി ജഗ്ഗര്‍നോട്ട് ആപ്പ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot