ലിക്വിഡ് കൂളിങ്ങ് സംവിധാനവുമായ് ഏസറിന്റെ സ്വിച്ച് ആല്‍ഫ 12 ലാപ്‌ടോപ്

Written By:

സിപിയൂ തണുപ്പിക്കാന്‍ ഫാനിനു പകരം ലിക്വിഡ് കൂളിങ്ങ് സംവിധാനമാണ് ഏസറിന്റെ സ്വിച്ച് ആല്‍ഫ 12 എന്ന ഹൈബ്രിഡ് ലാപ്‌ടോപ്പിലുളളത്. സിസ്റ്റം ചൂടാകാതെ സൂക്ഷിക്കുക എന്നതാണ് കമ്പ്യൂട്ടറുകളുടേയും ലാപ്‌ടോപ്പുകളുടേയും ഉളളിലുളള ഫാനുകള്‍ ചെയ്യുന്നത്. എന്നാല്‍ കുറച്ചുനാള്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ ഫാനിന്റെ ശബ്ദം കൂടി വരുന്നതായിരിക്കും, അതു കൂടാതെ സിസ്റ്റത്തിനുളളില്‍ ഫാന്‍ സ്ഥലം പഹരിക്കും എന്നതും ഒരു പ്രശ്‌നമാണ്.

ലിക്വിഡ് കൂളിങ്ങ് സംവിധാനവുമായ് ഏസറിന്റെ സ്വിച്ച് ആല്‍ഫ 12 ലാപ്‌ടോപ്

എന്നാല്‍ ഈ പ്രശ്‌നത്തിനു പരിഹാരമായാണ് ഏസര്‍ ഇപ്പോള്‍ പുറത്തിറക്കിയ വില്‍ഡോസ് 10 ഹൈബ്രിഡ് ലാപ്‌ടോപ് സ്വിച്ച് ആല്‍ഫ 12. ഈ ലാപ്‌ടോപ്പിന് കരുത്ത് പകരുന്നത് ഇന്റലിന്റെ ഏറ്റവും പുതിയ 6th ജനറേഷന്‍ കോര്‍ സിപിയു(സ്‌കൈലേക്ക്) ആണ്. ഫാനിനു പകരം ലിക്വിഡ് ലൂപ് കൂളിങ്ങ് ആണ് പ്രവര്‍ത്തിക്കുന്നത്. ഇരു വശങ്ങളിലും മൂടിയ ഒരു കുഴലിനുളളില്‍ കൂളിങ്ങ് നിറച്ചിരിക്കുന്നു. ഈ കുഴലിലേക്കാണ് സിപിയൂ വില്‍ നിന്നു വരുന്ന ചൂട് കടത്തി വിടുന്നത്. ഇതു കാരണം ലാപ്‌ടോപ്പിന്റെ മറ്റു ഭാഗങ്ങളിലും ചൂട് അനുഭവപ്പെടില്ല. ലാപ്‌ടോപ്പിന്റേയും ടാബ്ലെറ്റിന്റേയും സൗകര്യങ്ങള്‍ ഇതില്‍ നല്‍കുന്നുണ്ട്.

ലിക്വിഡ് കൂളിങ്ങ് സംവിധാനവുമായ് ഏസറിന്റെ സ്വിച്ച് ആല്‍ഫ 12 ലാപ്‌ടോപ്

ഇതിന് 2160X1440 പിക്‌സല്‍ റിസൊല്യൂഷന്‍ , 12ഇഞ്ച് സ്‌ക്രീന്‍, യുഎസ്ബി ടൈപ് സി പോര്‍ട്ടല്‍. ഇതിന്റെ വില ഏകദേശം 39,854 രൂപ ആയിരിക്കും. ഇതിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല.

കൂടുതല്‍ വായിക്കാന്‍:നിങ്ങളുടെ ലാപ്ടോപ്പിന് വയസാവുന്നതിന്‍റെ 5 ലക്ഷണങ്ങള്‍..!!

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot