കമ്പ്യൂട്ടറിന്റെ വേഗത കൂട്ടാന്‍ ചില ട്രിക്സ്സുകള്‍

Written By:

ദിവസവും കമ്പ്യൂട്ടന്‍ ഉപയോഗിക്കുന്നവരാണ് ഏറെ പേരും. ഇപ്പോള്‍ ഓണ്‍ലൈന്‍ ഉപയോഗം കൂടിയതോടെ ഇത് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഓന്നായി മാറിയിരിക്കുകയാണ്. അത്യാവശ്യമായി നമ്മള്‍ ഇത് ഉപയോഗിക്കുന്ന സമയത്തായിരിക്കും ഇതിന്റെ സ്പീഡ് കുറയുന്നതും മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും.

ഇവിടെ കമ്പ്യൂട്ടറിന്റെ വേഗത കൂട്ടാനുളള കുറച്ചു പൊടിക്കൈകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാള്‍പേപ്പര്‍

കമ്പ്യൂട്ടറില്‍ വാള്‍പേപ്പര്‍ ഇടാന്‍ ആഗ്രഹിക്കുന്നവര്‍ ആണ് എല്ലാവരും. എന്നാല്‍ ഇടുന്ന വാള്‍പേപ്പറിന്റെ റിസൊല്യൂഷന്‍ നോക്കി ഇട്ടില്ലെങ്കില്‍ സിസ്റ്റം മൊത്തം സ്ലോ ആക്കും. സിമ്പിള്‍ ചിത്രങ്ങള്‍ ഇടുന്നതാണ് ഏറ്റവും നല്ലത്.

ഡ്രൈവുകള്‍ അപ്‌ഡേറ്റ് ചെയ്യുക

ഇടയ്ക്കിടെ ഹാര്‍ഡ്‌വയര്‍ ഡ്രൈവുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നത് നല്ലതായിരിക്കും. പുതിയ ഹാര്‍ഡ്‌വയറുകള്‍ കമ്പ്യൂട്ടറിന്റെ വേഗത കൂട്ടാന്‍ സഹായിക്കും.

പ്രോഗ്രാം മിനിമൈസ്

കൂടുതല്‍ പ്രോഗ്രാമുകള്‍ ഒരേ സമയം ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിലവില്‍ ഉപയോഗിക്കാത്ത പ്രോഗ്രാമുകള്‍ മിനിമൈസ് ചെയ്താല്‍ റാമിന്റെ ഓവര്‍ലോഡിങ് ഒഴിവാക്കാം.

വിന്‍ഡോസിനെ മാത്രം റീ സ്റ്റാര്‍ട്ട് ചെയ്യുക

വിന്‍ഡോസ് റീ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഷിഫ്റ്റ് കീ അമര്‍ത്തി പിടിച്ചാല്‍ കുറച്ചു സമയം കൊണ്ടു തന്നെ പിസി ഓണാകും. ഇങ്ങനെ ഓണാകുമ്പോള്‍ മൊത്തം സിസ്റ്റം ഓണാകാതെ വിന്‍ഡോസിനെ മാത്രമായി ഓണാക്കാന്‍ സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ലിക്വിഡ് കൂളിങ്ങ് സംവിധാനവുമായ് ഏസറിന്റെ സ്വിച്ച് ആല്‍ഫ 12 ലാപ്‌ടോപ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot