പുതിയ സവിശേഷതകളുമായി ക്രോംകാസ്റ്റ് 2 ഇന്ത്യന്‍ വിപണിയില്‍

Written By:

പുതിയ സവിശേഷതകളുമായി ക്രോംകാസ്റ്റ് 2 ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ടെലിവിഷനിലേക്ക് ഇന്റര്‍നെറ്റും വീഡിയോ സ്ട്രീമിങ്ങും എത്തിക്കാന്‍ സാധിക്കും ഈ ക്രോംകാസ്റ്റിന്. ടെലിവിഷന്റെ പിന്‍ ഭാഗത്ത് ഇത് ഘടിപ്പിച്ച് യൂട്യൂബ്, നെറ്റ്ഫ്‌ളക്‌സ് വീഡിയോകള്‍ ടിവിയില്‍ ആസ്വദിക്കാം.ഇതിന്റെ വില 3,399 രൂപയാണ്.

ഈ പുതിയ ക്രോംകാസ്റ്റ് 2 അതിവേഗത്തിലും എളുപ്പത്തിലുമാണ്. ഇതിന്റെ പുതിയ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഒഎസ്, ആന്‍ഡ്രോയിഡ്, OSX, വിന്‍ഡോസില്‍ പ്രവര്‍ത്തിക്കും

ഈ പുതിയ ക്രോംകാസ്റ്റ് 2 ഐഫോണ്‍ ആന്‍ഡ്രോയിഡ് ഡിവയിസിലും മാക്ബുക്കിലും വിന്‍ഡോസ് പിസി യിലും പ്രവര്‍ത്തിക്കുന്നതാണ്.

ഫാസ്റ്റ് കണക്റ്റിവിറ്റി

ബഫറിങ്ങും ലോഡിങ്ങുമാണ് ആദ്യ ജനറേഷന്‍ ക്രോംകാസ്റ്റിന്റെ പ്രധാന പ്രശ്‌നം. എന്നാല്‍ ക്രോംകാസ്റ്റ് 2 ടിവിയില്‍ കണക്റ്റ് ചെയ്തുകഴിഞ്ഞാല്‍ ഒരു എപ്പിസോഡ് കഴിയുമ്പോള്‍ അടുത്ത എപ്പിസോഡുകള്‍ തുടര്‍ച്ചയായി വരുന്നതായിരിക്കും. ഇത് സമയം ലാഭിക്കാനും സഹായിക്കും.

പുതിയ ഡിസൈന്‍

ക്രോംകാസ്റ്റ് 2 വും ക്രോംകാസ്റ്റ് ഓഡിയോയും പുതിയ ഡിസൈനിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഇത് ടിവി സ്‌ക്രീനില്‍ കണക്ട് ചെയ്യാനായി ചെറിയ HDMI കേബിള്‍ കണക്ടര്‍ ഉണ്ടായിരിക്കുന്നതാണ്. ഇത് മൂന്നു പുതിയ നിറങ്ങളില്‍ ലഭ്യമാണ് മഞ്ഞ, ചുവപ്പ്, കറുപ്പ് എന്നിങ്ങനെ.

മികച്ച മൊബൈല്‍ ആപ്സ്സുകള്‍

നമുക്ക് ഏറ്റുവും മികച്ച മൊബൈല്‍ ആപ്‌സുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ ക്രോംകാസ്റ്റ് 2 വിനു കഴിയുന്നതാണ്.

ഫോട്ടോ ആപ്ലിക്കേഷനുകള്‍

ഫോട്ടോ ആപ്സ്സുകള്‍ സപ്പോര്‍ട്ട് ചെയ്യാനുളള സംവിധാവും ഇതില്‍ ഉണ്ട്. ഇത് സ്‌ക്രീനില്‍ കണക്ട് ചെയ്ത ശേഷം ആപ്ലിക്കേഷനില്‍ പോയി ഫോട്ടോസ് തിരഞ്ഞെടുക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം: നിങ്ങള്‍ക്ക് അനുയോജ്യമായ സവിശേഷതകളുമായി 3ജി റാം സ്മാര്‍ട്ട്‌ഫോണുകള്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot