OLED ഡിസ്പ്ലെയും AMOLED ഡിസ്പ്ലെയും തമ്മിലുള്ള വ്യത്യാസം എന്ത്?, ഇതിൽ മികച്ചത് ഏത്

|

സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ ഇക്കഴിഞ്ഞ കാലയളവിൽ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോയത്. സ്മാർട്ട്ഫോണുകളിലെ ഓരോ ഘടകവും അനുദിനം മാറുന്നുണ്ട്. ക്യാമറ, ഡിസ്പ്ലെ, ബാറ്ററി എന്നിവയുടെ കാര്യത്തിൽ ഈ മാറ്റം വളരെ വേഗത്തിലാണ്. ഇതിൽ തന്നെ ഡിസ്പ്ലെ സാങ്കേതികവിദ്യ പല നിലകളിൽ വികസിച്ചിട്ടുണ്ട്. ഇന്ന് വിപണിയിൽ ലഭ്യമായ വില കുറഞ്ഞ ഫോണും വില കൂടിയ ഫോണും തമ്മിൽ നോക്കിയാൽ ഇവയുടെ ഡിസ്പ്ലെയിലുള്ള മാറ്റം തന്നെയാണ് ഡിസ്പ്ലെ സാങ്കേതികവിദ്യയുടെ വളർച്ച കാണിച്ച് തരുന്നത്.

ഡിസ്പ്ലെ

സ്മാർട്ട്ഫോണുകളിൽ രണ്ട് തരത്തിലുള്ള ഡിസ്പ്ലെയാണ് പ്രധാനമായും കാണാറുള്ളത്. ഇവ OLED ഡിസ്പ്ലെയും AMOLED ഡിസ്പ്ലെയുമാണ്. ഫോൺ വാങ്ങുന്ന ആളുകൾക്ക് പലർക്കും വലിയ സംശയമുള്ള കാര്യമാണ് ഇവ തമ്മിൽ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന്. പേരിൽ ചെറിയ മാറ്റം മാത്രമേ ഉള്ളു എങ്കിലും രണ്ട് ഡിസ്പ്ലെകളും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. OLED ഡിസ്പ്ലെയും AMOLED ഡിസ്പ്ലെയും എന്താണെന്നും ഇവയുടെ വ്യത്യാസങ്ങളും നോക്കാം.

എന്താണ് OLED ഡിസ്പ്ലെ?

എന്താണ് OLED ഡിസ്പ്ലെ?

OLED എന്നാൽ "ഓർഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ്സ്" എന്നാണ് അർത്ഥം, ഇത് പഴയ ഡയോഡുകൾക്കും എൽഇഡികൾക്കും സമാനമായ രീതിയിൽ പ്രവർത്തിക്കുന്നു. എന്നാൽ അർദ്ധചാലകങ്ങൾക്ക് പകരം ഇത് നേർത്ത ഓർഗാനിക് ഫിലിമുകളുടെ ഒരു സീരീസ് ഉപയോഗിച്ച് ഡാർക്ക് നിറങ്ങൾ നിർമ്മിക്കുന്നു. ഓർഗാനിക് സംയുക്തങ്ങളിലൂടെ കറന്റ് കടന്നുപോകുമ്പോൾ അവ പ്രകാശം പുറപ്പെടുവിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിൽ പ്രവർത്തിക്കുന്നത്. ഇത് പഴയ എൽഇഡി ഡിസ്പ്ലേകളുമായി വലിയ വ്യത്യാസമുള്ള സാങ്കേതികവിദ്യയല്ല.

പബ്ജിയും ഫ്രീഫയറും എല്ലാം പറന്ന് നിൽക്കും; 30,000 രൂപയിൽ താഴെയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾപബ്ജിയും ഫ്രീഫയറും എല്ലാം പറന്ന് നിൽക്കും; 30,000 രൂപയിൽ താഴെയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

പിക്ച്ചർ ക്വാളിറ്റി
 

LEDകളിൽ നിന്ന് വ്യത്യസ്തമായി OLED ഡിസ്പ്ലേകൾ വളരെ കനം കുറഞ്ഞതും കൂടുതൽ വഴക്കമുള്ളതും വളരെ ചെറുതുമാണ്. ഇവ ഓരോ പിക്സലുകളായി കാണാൻ കഴിയും. അവയിൽ ദശലക്ഷക്കണക്കിന് പിക്ച്ചറുകൾ ക്രിയേറ്റ് ചെയ്യാനും സാധിക്കും. ഓരോ ചെറിയ പിക്സലും അതിലൂടെ എത്ര കറന്റ് കടന്നുപോകുന്നു എന്നതിനെ അടിസ്ഥാനമാക്കി അതിന്റേതായ പ്രകാശം പുറപ്പെടുവിക്കുന്നു. ഇതാണ് OLEDന്റെ മികച്ച പിക്ച്ചർ ക്വാളിറ്റിക്കുള്ള കാരണം. കൃത്യമായ കളറുകൾ നൽകുന്നതിനും മികച്ച കോൺട്രാസ്റ്റ് റേഷ്യോ നൽകുന്നതിനും ഡീപ്പ് ആയ ഡാർക്ക് കളറുകളും ഉത്പാദിപ്പിക്കുന്നു.

എന്താണ് AMOLED?

എന്താണ് AMOLED?

ഓരോ പിക്സലും കൂടുതൽ വേഗത്തിൽ ആക്ടീവേറ്റ് ചെയ്യുന്നതിന് അർദ്ധചാലക ഫിലിമിന്റെ ഒരു അധിക പാളി ഉപയോഗിക്കുന്ന ഡിസ്പ്ലെ ടെക്നോളജിയാണ് AMOLED. AMOLED എന്നത് "ആക്റ്റീവ് മാട്രിക്സ് ഓർഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ്" എന്നതിന്റെ ചുരുക്കപേരാണ്. ആക്ടീവ് അല്ലാത്ത മാട്രിക്സ് സാങ്കേതികവിദ്യയ്ക്ക് പകരം ഓരോ പിക്സലിലേക്കും കറന്റ് എത്രത്തോളം കടന്നുപോകണം എന്നത് നിയന്ത്രിക്കുന്നതിന് ഒരു നേർത്ത ഫിലിം ട്രാൻസിസ്റ്റർ (TFT) ഉള്ള ഒരു ആക്ടീവ് മാട്രിക്സ് സിസ്റ്റം AMOLED ഡിസ്പ്ലെകളിൽ ഉപയോഗിക്കുന്നു.

TFT

മികച്ച പിക്ച്ചറുകൾ നൽകുന്നതിന് ഓരോ പിക്സലിലൂടെയും കടന്നുപോകുന്ന കറന്റ് കൃത്യമായി ടിഎഫ്ടി നിയന്ത്രിക്കുന്നു. TFT ബാക്ക്‌പ്ലെയ്ൻ സാങ്കേതികവിദ്യയാണ് ഈ ഡിസ്പ്ലെകളെ മികച്ചതാക്കുന്നത്. ഉയർന്ന റിഫ്രഷ് റേറ്റുകൾ ഉള്ളതിനാൽ മറ്റ് ഡിസ്പ്ലേ സാങ്കേതികവിദ്യകളെ അപേക്ഷിച്ച് കുറച്ച് മാത്രം വൈദ്യുതി ഉപയോഗിക്കുന്നവയാണ് AMOLED ഡിസ്‌പ്ലേകൾ. ഇത്തരം ഡിസ്പ്ലെകൾ പ്രധാനമായും ഉപയോഗിക്കുന്നത് സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടെലിവിഷനുകൾ എന്നിവയിലാണ്.

വിട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യുന്നവർക്കായി ഇന്ത്യയിലെ മികച്ച ഫിറ്റ്നസ് ആപ്പുകൾവിട്ടിലിരുന്ന് വർക്ക് ഔട്ട് ചെയ്യുന്നവർക്കായി ഇന്ത്യയിലെ മികച്ച ഫിറ്റ്നസ് ആപ്പുകൾ

OLED ഡിസ്പ്ലെയും, AMOLED ഡിസ്പ്ലെയും തമ്മിലുള്ള വ്യത്യാസം

OLED ഡിസ്പ്ലെയും, AMOLED ഡിസ്പ്ലെയും തമ്മിലുള്ള വ്യത്യാസം

OLED ഡിസ്‌പ്ലേകൾ കൂടുതൽ ആഴത്തിലുള്ള ബ്ലാക്ക്സ് നൽകുന്നു. ബാക്ക്-ലൈറ്റ് ഉള്ള പരമ്പരാഗത LCD പാനലുകളിൽ നിന്നും വ്യത്യസ്തമായി ഓരോ പിക്സലിലേക്കും പ്രത്യേകമായി വൈദ്യുതി എത്തിയില്ലെങ്കിൽ OLED ഡിസ്പ്ലെ എല്ലായ്‌പ്പോഴും ഓഫ് ആയിരിക്കും. AMOLED ഡിസ്പ്ലേകൾ നേരിട്ട് സൂര്യപ്രകാശത്തിൽ അത്ര കാണുന്ന ഒന്നല്ല. TFT ബാക്ക്‌പ്ലെയ്ൻ സാങ്കേതികവിദ്യയാണ് AMOLEDന്റെ അസാധാരണമായ പിക്ച്ചർ ക്വാളിറ്റിയുടെ പ്രധാന കാരണം.

ഈ ഡിസ്പ്ലെകളുടെ പ്രവർത്തനം എങ്ങനെ

ഈ ഡിസ്പ്ലെകളുടെ പ്രവർത്തനം എങ്ങനെ

വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഒരു എമിസീവ് ഇലക്ട്രോലൂമിനസെന്റ് ലെയറിലെ ഓർഗാനിക് സംയുക്തങ്ങളുടെ വളരെ നേർത്ത ഫിലിം ഉൾക്കൊള്ളുന്ന ലളിതമായ സോളിഡ്-സ്റ്റേറ്റ് ഉപകരണങ്ങളാണ് OLED-കൾ. ഗ്ലാസിന്റെയോ പ്ലാസ്റ്റിക്കിന്റെയോ സുരക്ഷാ പാളികൾക്കിടയിൽ ഓർഗാനിക്ക് സംയുക്തങ്ങൾ കൊടുത്തിരിക്കുന്നു. AMOLED എന്നത് പേര് സൂചിപ്പിക്കുന്നത് പോലെ OLED പിക്സലുകളിൽ നിന്നും ചില വ്യത്യാസങ്ങളോടെ വരുന്നു. ഇവയ്ക്കിടയിൽ TFT കളുടെ ഒരു അധിക ലെയർ നൽകിയിട്ടുണ്ട്. ഇത് ഓരോ പിക്സലിലേക്കുള്ള കറന്റ് ഫ്ലോ നിയന്ത്രിക്കുന്നു.

ഈ ഡിസ്പ്ലെകളിലെ കോൺട്രാസ്റ്റ് റേഷിയോ

ഈ ഡിസ്പ്ലെകളിലെ കോൺട്രാസ്റ്റ് റേഷിയോ

OLED ഡിസ്പ്ലേ ടെക്നോളജിയിലെ ലൈറ്റ് എമിറ്ററുകൾ പൂർണ്ണമായും സ്വിച്ച് ഓഫ് ചെയ്യാൻ കഴിയും. ഇത് ഓരോ പിക്സലിലിലേക്കും കൂടുതൽ നിയന്ത്രണം നൽകുന്നു. കൂടുതൽ ആഴത്തിലുള്ള ബ്ലാക്കും മികച്ച കോൺട്രാസ്റ്റ് റേഷിയോവും ഡിസ്പ്ലെ നൽകുന്നു. AMOLED ഡിസ്പ്ലേകളിൽ ഓരോ പിക്സലും പ്രകാശം പുറപ്പെടുവിക്കുന്നതിനാൽ തന്നെ മുഴുവൻ ഡിസ്പ്ലേയും കൂടുതൽ ഡീപ്പ് ബ്ലാക്കും കൂടുതൽ തെളിച്ചവുമുള്ള വലിയ കൃത്രിമ കോൺട്രാസ്റ്റ് റേഷിയോ നൽകുന്നു. AMOLED ഡിസ്‌പ്ലേകൾക്ക് ഉയർന്ന റിഫ്രഷ് റേറ്റും ഉണ്ട്. എന്നാൽ നേരിട്ട് സൂര്യപ്രകാശത്തിൽ ഉപയോഗിക്കുമ്പോൾ ഇവ അത്ര മികച്ചതല്ല.

ദാ വന്നു, ദേ പോയി: എട്ട് നിലയിൽ പൊട്ടിയ വമ്പൻ സ്മാർട്ട്ഫോൺ കമ്പനികൾദാ വന്നു, ദേ പോയി: എട്ട് നിലയിൽ പൊട്ടിയ വമ്പൻ സ്മാർട്ട്ഫോൺ കമ്പനികൾ

ഡിസ്പ്ലെ സാങ്കേതികവിദ്യ

സ്മാർട്ട്ഫോൺ ഡിസ്പ്ലെ സാങ്കേതികവിദ്യ OLED ഡിസ്പ്ലെയിലും AMOLED ഡിസ്പ്ലെയിലും മാത്രം ഒതുങ്ങുന്നവയല്ല. SAMOLED അടക്കമുള്ള ധാരാളം പുതിയ ഡിസ്പ്ലെകൾ ഇന്ന് പുറത്തിറങ്ങുന്ന പ്രീമിയം സ്മാർട്ട്ഫോണുകളിൽ ഉണ്ട്. അനുദിനം മാറുന്ന ഈ ഡിസ്പ്ലെ സാങ്കേതികവിദ്യയുടെ അടിസ്ഥാനമായി പ്രവർത്തിക്കുന്നത് നമ്മൾ OLED ഡിസ്പ്ലെകളിൽ കണ്ട അതേ സാങ്കേതികവിദ്യ തന്നെയാണ്.

Best Mobiles in India

English summary
There are two main types of displays in smartphones. These are OLED display and AMOLED display. Let's take a look at the differences between these display technologies and which one is the best.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X