കിടിലന്‍ ഫീച്ചറുമായി 13.3 ലക്ഷം വില വരുന്ന സ്മാര്‍ട്ട്‌ഫോണ്‍

Written By:

പ്രമുഖ ആഡംബര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സിരിന്‍ പുതിയ സാങ്കേതിക വിദ്യയും സുരക്ഷാ ഫീച്ചറുകളുമുളള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ഹാക്കര്‍മാര്‍ക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ യാതൊരു കാരണവശാലും ലഭിക്കില്ല എന്നാണ് കമ്പനി പറയുന്നത്. മേയ് മാസം വിപണിയില്‍ എത്തുന്ന ഈ ഫോണിന് 20,000 ഡോളര്‍ അതായത് 13.3 ലക്ഷം രൂപയാണ് വില വരുന്നത്. ഇത് സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.

കിടിലന്‍ ഫീച്ചറുമായി 13.3 ലക്ഷം വില വരുന്ന സ്മാര്‍ട്ട്‌ഫോണ്‍

ചൈന അധിഷ്ടിതമായി സമൂഹമാധ്യമം റെന്റെന്‍, ഹോഗെഗ് സഹ സ്ഥാപകനായുളള സിങ്കുലാരിടീം എന്ന ഇസ്രയേലിലെ സംരംഭക സ്ഥാപനം, ഖസാക്കിലെ പ്രമുഖ നിക്ഷേപകന്‍ കെങ്കെസ് രാകിഷെവ് എന്നിവരാണ് സിറിയന്‍ കമ്പനിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണിനായി നിക്ഷേപിച്ചിരിക്കുന്നത്. ഉയര്‍ന്ന എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരെയാണ് ഉയന്‍ന്ന സ്മാര്‍ട്ട്‌ഫോണിലൂടെ ലക്ഷ്യമിടുന്നതതെന്ന് കമ്പനി പറഞ്ഞു. നിലവില്‍ ലഭ്യമാകുന്ന ഏറ്റവും നൂതന ടെക്‌നോളജിയും അതു കൂടാതെ സൈനികസമാനമായ ക്രമീകരണങ്ങളും ഈ ഫോണില്‍ ഉണ്ടായിരിക്കുന്നതാണ്.

ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലോ അല്ലെങ്കില്‍ രണ്ടു വര്‍ഷത്തിനു ശേഷം മാത്രം ലഭ്യമാകാന്‍ സാധ്യതയുളള ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലോ അധിഷ്ഠിതമായാകും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വായിക്കാന്‍:നിങ്ങള്‍ കാത്തിരിക്കുന്ന സാംസങ്ങ് ഗാലക്‌സി നോട്ട് 6 ഫാബ്ലെറ്റിന്റെ സവിശേഷതകള്‍ നോക്കാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot