നിങ്ങള്‍ കാത്തിരിക്കുന്ന സാംസങ്ങ് ഗാലക്‌സി നോട്ട് 6 ഫാബ്ലെറ്റിന്റെ സവിശേഷതകള്‍ നോക്കാം

Written By:

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ കൊമ്പന്‍മാരില്‍ ഒരാളാണ് സാംസങ്ങ്. കൊറിയന്‍ മൊബൈല്‍ നിര്‍മ്മാതാക്കളായ സാംസങ്ങ് തങ്ങളുടെ പുതിയ ഫാബ്ലെറ്റ് ആയ സാംസങ്ങ് ഗാലക്‌സി നോട്ട് 6 പുറത്തിറക്കാനുളള ശ്രമത്തിലാണ്.

നിങ്ങള്‍ കാത്തിരിക്കുന്ന സാംസങ്ങ് ഗാലക്‌സി നോട്ട് 6ന്റെ ആകര്‍ഷണീയമായ സവിശേഷതകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

രണ്ടു വ്യത്യസ്ഥതരം ഡിസ്‌പ്ലേ ആകാം

രണ്ടിനും 5.8ഇഞ്ച് ക്വാഡ് എച്ച്ഡി(2650X1400p) ഡിസ്‌പ്ലേ ആണ്. എന്നാല്‍ ഇതില്‍ ഫ്‌ളാറ്റോ കര്‍വ്വ്ഡ് ഡിസ്‌പ്ലേയോ ആക്കണമെന്ന ആശയക്കുഴപ്പത്തിലാണ്.

എക്‌സിനോസ് 8890/സ്‌നാപ്ഡ്രാഗണ്‍ 823

സാംസങ്ങ് നോട്ട് 6 ന് എക്‌സിനോസ് 8890 ഒക്ടാ കോര്‍ ചിപ്പ് ആണ്. ഇതിന്റെ അടുന്ന വേരിയന്റിന് സ്‌നാപ്ഡ്രാഗണ്‍ 823യുമാണ്. എസ്ഡി820 യേക്കാള്‍ 18% സ്പീഡ് ആണ് എസ്ഡി823.

6ജിബി റാം

2015ല്‍ 5ജിബി റാം ആയിരുന്നു സാംസങ്ങ് ഇറക്കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ 6ജിബി റാം ഇറക്കാനാണ് തീരുമാനിക്കുന്നത്. സാംസങ്ങ് ഗാലക്‌സി നോട്ട് 6ല്‍ 6ജിബി റാമും 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുമാണ്.

മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്

ചില ഉപഭോക്താക്കള്‍ക്ക് 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മതിയാകില്ല. അതിനാല്‍ സ്‌റ്റോറേജ് കൂട്ടാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

12എംപി പിന്‍ ക്യാമറ

സാംസങ്ങ് ഗാലക്‌സി നോട്ട് 6ല്‍ ക്യാമറയുടെ കാര്യം കമ്പനി പുറത്തു വിട്ടിട്ടില്ല. ചിലപ്പോള്‍ ഗ്യാലക്‌സി S7 നെ പോലെ 12എംപി പിന്‍ ക്യാമറ ആകാം.

ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

സാംസങ്ങ് ഗാലക്‌സി നോട്ട് 6 ഫാബ്ലെറ്റില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

4000എംഎഎച്ച് ബാറ്ററി

സാംസങ്ങ് ഗാലക്‌സി നോട്ട് 6 ഫാബ്ലെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളള ബാറ്ററി 4000എംഎഎച്ച് ആണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം:മടങ്ങും സ്മാര്‍ട്ട്‌ഫോണുമായി സാംസങ്ങ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot