അസുസ് ട്രാന്‍സ്‌ഫോര്‍മര്‍ ടാബ്‌ലറ്റുകള്‍ക്ക് ജെല്ലി ബീന്‍ അപ്‌ഡേറ്റ്

Posted By: Staff

അസുസ് ട്രാന്‍സ്‌ഫോര്‍മര്‍ ടാബ്‌ലറ്റുകള്‍ക്ക് ജെല്ലി ബീന്‍ അപ്‌ഡേറ്റ്

അസുസിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ ടാബ്‌ലറ്റ് മോഡലുകളായ ടിഎഫ്300, ടിഎഫ്700 എന്നിവയ്ക്ക് ജെല്ലി ബീന്‍ അപ്‌ഡേറ്റ് ലഭിക്കും. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ജെല്ലി ബീന്‍ ലഭിക്കുന്ന ഉത്പന്നങ്ങളിലേക്ക് ഇതോടെ രണ്ടെണ്ണം കൂടി ഉള്‍പ്പെടും. അപ്‌ഡേറ്റ് ലഭിക്കുന്നതോടെ ഗൂഗിള്‍ നൗ ഉള്‍പ്പടെയുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഈ ടാബ്‌ലറ്റുകളില്‍ പ്രതീക്ഷിക്കാം. ഈ രണ്ട് മോഡലുകള്‍ക്കുമൊപ്പം ടിഎഫ്201നും ജെല്ലി ബീന്‍ അപ്‌ഡേറ്റ് ലഭിക്കുമെന്ന് മറ്റൊരു വാര്‍ത്തയുണ്ട്.

ട്രാന്‍സ്‌ഫോര്‍മര്‍ ടാബ്‌ലറ്റുകള്‍ക്ക് എപ്പോള്‍ അപ്‌ഡേറ്റ് ലഭിക്കുമെന്ന് വ്യക്തമല്ല. വരുംമാസങ്ങളില്‍ എന്ന് മാത്രമേ അസുസ് അറിയിച്ചിട്ടുള്ളൂ. ആന്‍ഡ്രോയിഡ് ഐസിഎസ് പ്ലാറ്റ്‌ഫോമിലെത്തിയ 10.1 ഇഞ്ച് ടാബ്‌ലറ്റുകളാണ് അസുസ് ട്രാന്‍സ്‌ഫോര്‍മര്‍ ടിഎഫ്300, ടിഎഫ്700, ടിഎഫ്201 എന്നിവ.

ഒരേ സമയം ടാബ്‌ലറ്റായും ലാപ്‌ടോപായും ഉപയോഗിക്കാനാവുന്ന ഡിസൈനിലാണ് അസുസ് ട്രാന്‍സ്‌ഫോര്‍മര്‍ ശ്രേണിയെ പരിചയപ്പെടുത്തിയത്. എന്‍വിദിയ ടെഗ്ര പ്രോസസര്‍, ഗോറില്ല ഗ്ലാസ് ഡിസ്‌പ്ലെ ടെക്‌നോളജി തുടങ്ങി ഒട്ടേറെ മികച്ച സൗകര്യങ്ങളാണ് ട്രാന്‍സ്‌ഫോര്‍മര്‍ ടിഎഫ്300, ടിഎഫ്700 മോഡലുകളിലുള്ളത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot