മൊബൈലില്‍ ഇനി മുതല്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കുന്നു

Written By:

അപകട സന്ദേശം വ്യാപിപ്പിക്കാന്‍ സഹായിക്കുന്ന ബട്ടണ്‍ ആണ് പാനിക് ബട്ടണ്‍. നിലവില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് ഈ സൗകര്യം ഉളളത്. എന്നാല്‍ ഇനി മുതല്‍ ഇറങ്ങുന്ന എല്ലാ മൊബൈലിലും വേണമെന്നാണ് നിര്‍ദ്ദേശം. 2017 ജനുവരി മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുന്നതാണ്. ഇതു കൂടാതെ ഫോണിന്റെ ലൊക്കേഷന്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന ജിപിഎസ് സംവിധാനവും എല്ലാ ഫോണുകളിലും നിര്‍ബന്ധമാക്കുകയും ചെയ്യം.

 മൊബൈലില്‍ ഇനി മുതല്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കുന്നു

പാനിക് ബട്ടണില്‍ വിരലമര്‍ത്തിയാല്‍ ഫോണിന്റെ ഉടമയ്ക്ക് അപകടം സംഭവിച്ചിരിക്കുന്നു എന്ന് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പോലീസ് സ്‌റ്റേഷനിലും വിവരം ലഭിക്കുന്നതാണ്. ജിപിഎസ് തനിയെ പ്രവര്‍ത്തിക്കുന്നതു കൊണ്ട് ഫോണിന്റെ ലൊക്കേഷന്‍ അറിയാനും സാധിക്കും.

 മൊബൈലില്‍ ഇനി മുതല്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കുന്നു

സ്ത്രീകളുടെ സുരക്ഷയ്ക്കും കൂടി ടെക്‌നോളജിയെ ഉപയോഗപ്പെടുത്തുന്നതിനായി ആണ് ഇത്തരം നിയമ ഭേതഗതികള്‍ നടത്തുന്നതെന്ന് കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പറഞ്ഞു.

 മൊബൈലില്‍ ഇനി മുതല്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കുന്നു

കൂടുതല്‍ വായിക്കാന്:ബയോ ലൈറ്റ് എന്നെ ചെടി ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot