സോണിയുടെ സ്മാര്‍ട്ട് കോണ്‍ടാക്റ്റ് ലെന്‍സില്‍ വീഡിയോ റെക്കോര്‍ഡിങ് ചെയ്യാം

Written By:

ഇപ്പോള്‍ സോണിയുടെ പുതിയ കോണ്‍ടാക്റ്റ് ലെന്‍സില്‍ വീഡിയോസ് റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാം. എന്നാല്‍ ഗൂഗിള്‍ പ്രമേഹ രോഗികള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത ലെന്‍സിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടുപിടിക്കാം. സാംസങ്ങ് കണ്ടുപിടിച്ച കോണ്‍ടാക്റ്റ് ലെന്‍സിലൂടെ കണ്ണു ബ്ലിങ്ക് ചെയ്യുന്നതനുസരിച്ച് അതിലെ ക്യാമറ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.

സോണിയുടെ സ്മാര്‍ട്ട് കോണ്‍ടാക്റ്റ് ലെന്‍സില്‍ വീഡിയോ റെക്കോര്‍ഡിങ്

സോണിയുടെ ഈ കോണ്‍ടാക്റ്റ് ലെന്‍സിലൂടെ ചിത്രങ്ങള്‍ സൂം ചെയ്യാനും ഫോക്കസ്സ് ചെയ്യാനും സാധിക്കും. ഇതില്‍ കാണുന്ന ഫോട്ടോകള്‍ ഓട്ടോമാറ്റിക്ക് ആയി നിങ്ങളുടെ ഫോണില്‍ അയയ്ക്കാനും അതു കൂടാതെ നിങ്ങളുടെ കണ്‍മുന്നില്‍ കാണാനും കഴിയും, അതിനാല്‍ സ്‌ക്രീനിന്റെ ആവശ്യം വരുന്നില്ല. നിങ്ങള്‍ കണ്ണ് ബ്ലിങ്ക് ചെയ്യുന്നതനുസരിച്ച് സെന്‍സര്‍ കണ്ണിലെ പ്രഷറിനെ അടിസ്ഥാനമാക്കി ഫോട്ടോ എടുക്കുന്നതാണ്. ഇതു കൂടാതെ കോണ്‍ടാക്റ്റ് ലെന്‍സിന് വീഡിയോസ് റെക്കോര്‍ഡ് ചെയ്യാനും സാധിക്കും.

സോണിയുടെ സ്മാര്‍ട്ട് കോണ്‍ടാക്റ്റ് ലെന്‍സില്‍ വീഡിയോ റെക്കോര്‍ഡിങ്

കണ്ണ് ബ്ലിങ്ക് ചെയ്ത് നിങ്ങക്ക് ക്യാമറ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും. ഇതില്‍ ഇന്റേര്‍ണല്‍ സ്‌റ്റോറേജും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വായിക്കാന്‍:ലോകത്തിലെ 10 ആഢംബര ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot