എക്‌സ്-എസ്1, ഫ്യുജിഫിലിം എക്‌സ് സീരീസിലേക്ക് പുതിയ ക്യാമറ

Posted By:

എക്‌സ്-എസ്1, ഫ്യുജിഫിലിം എക്‌സ് സീരീസിലേക്ക് പുതിയ ക്യാമറ

ജപ്പാന്‍ കമ്പനിയായ ഫ്യുജിഫിലിം ഹോള്‍ഡിംഗ് കോര്‍പറേഷന്റെ ഇന്ത്യന്‍ കമ്പനിയായ ഫ്യുജിഫിലിം ഇന്ത്യ അവരുടെ എക്‌സ് സീരീസ് ഡിജിറ്റല്‍ ക്യാമറയിലേക്ക് പുതിയൊരു ക്യാമറ കൂടി പുറത്തിറക്കിയിരിക്കുന്നു.  ജനുവരിയില്‍ മുംബൈയില്‍ നടന്ന ഫോട്ടോ ഫെയര്‍ പ്രദര്‍ശനത്തില്‍ ഈ പുതിയ ക്യാമറ പ്രദര്‍ശിപ്പിക്കപ്പെടുകയുണ്ടായി.

എക്‌സ്-എസ്1 എന്നാണ് ഈ പുതിയ ക്യാമറയ്ക്കു നല്‍കിയിരിക്കുന്ന പേര്.  ഇതൊരു മികച്ച ലോംഗ് സൂം ക്യാമറയാണ്.  എക്‌സ് സീരീസിലെ മൂന്നാമത്തെ മോഡല്‍ ആണിത്.

ഫീച്ചറുകള്‍:

  • 12 മെഗാപിക്‌സല്‍ 2/3 ഇഞ്ച് ഇഎക്‌സ്ആര്‍-സിഎംഒഎസ് സെന്‍സര്‍

  • ഫ്യുജിനോണ്‍ 26x ഒപ്റ്റിക്കല്‍ പ്രെസിഷന്‍ സൂം ലെന്‍സ്

  • സൂപ്പര്‍ മാക്രോ മോഡ്

  • സെക്കന്റില്‍ 30 ഫ്രെയിം കണക്കില്‍ ഫുള്‍ എച്ച്ഡി 1080 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്

  • വളരെ വേഗത്തില്‍ തുടര്‍ച്ചയായ ഷൂട്ടിംഗ് സാധ്യം
സാധാരണ എല്ലാ ക്യാമറകള്‍ക്കുമുള്ള ഡിസൈന്‍ തന്നെയാണ് പുതിയ ഫ്യുജിഫിലിം ക്യാമറയായ എക്‌സ്-എസ്1നും നല്‍കിയിരിക്കുന്നത്.  കാണുമ്പോള്‍ ഒരു ഡിഎസ്എല്‍ആര്‍ ക്യാമറയെ ഓര്‍മ്മിപ്പിക്കുമെങ്കിലും അതിനേക്കാള്‍ ഒതുക്കമുള്ളതാണ് ഇത്.  കറുപ്പ് നിരമാണ് ഇതിന്റെ ബോഡിയ്ക്ക്.

ഫ്യുജിഫിലിം എക്‌സ്10 ക്യാമറയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന 12 മെഗാപിക്‌സല്‍ 2/3 ഇഞ്ച് ഇഎക്‌സ്ആര്‍-സിഎംഒഎസ് സെന്‍സര്‍ തന്നെയാണ് ഈ പുതിയ ക്യാമരയിവും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  വളരെ മികച്ച സൂംമിംഗ് സംവിധാനമാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ഇതിലെ ലെന്‍സ് 17 ഗ്ലാസ് ഘടകങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.  ഇവയില്‍ രണ്ട് ഇഡി ലെന്‍സുകളും ഉള്‍പ്പെടും.  ഇത് സാധാരണ ലെന്‍സുകളിലൂടെ പകര്‍ത്തുന്നതിനേക്കാള്‍ എത്രയോ മികച്ച ചിത്രങ്ങള്‍ എടുക്കാന്‍ സഹായകമാകുന്നു.

വലിയ ലാന്‍ഡ്‌സ്‌കെയ്പുകളും, ക്ലോസ് അപ്പുകളും വളരെ നന്നായി പകര്‍ത്താന്‍ ഇവ ഫോട്ടോഗ്രാഫറെ സഹായിക്കുന്നു.  സൂപ്പര്‍ മാക്രോ മോഡ് ഉപയോഗിച്ച് ഫ്രെയിം നിറയും വിധത്തിലുള്ള ക്ലോസ് അപ്പ് ഫോട്ടോകള്‍ വെറും ഒരു സെന്റീമീറ്റര്‍ മാത്രം അകലെ നിന്നും പകര്‍ത്താന്‍ സഹായിക്കും ഈ ലെന്‍സുകള്‍.

വളരെ മികച്ച ചിത്രങ്ങള്‍ മാത്രമെടുക്കുന്ന ഫ്യുജിഫിലിം എക്‌സ്-സീരീസിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ഈ പുതിയ മോഡലിനും കഴിയും എന്നതില്‍ ഒരു സംശയവും ഇല്ല.

ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും ഈ ക്യാമറ വളരെ അനുയോജ്യമാണ്.  സെക്കന്റില്‍ 30 ഫ്രെയിമുകല്‍ എന്ന തോതില്‍ 1080 പിക്‌സല്‍ മികച്ച വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്നു ഈ പുതിയ ഫ്യുജിഫിലിം ക്യാമറയില്‍.

എച്ച്.264 ഫോര്‍മാറ്റിലായിരിക്കും ഇതില്‍ വീഡിയോകള്‍ സേവ് ചെയ്യുപ്പെടുന്നത്.  എക്‌സ്-എസ്1 ക്യാമറയുടെ ഇന്ത്യയിലെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot