വിൻഡോസ് 10 ഓഎസിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ എങ്ങനെ 'ടേൺ ഓഫ് ചെയ്യാം?

By Sarath R Nath
|

വിൻഡോസ് 10 ഓഎസിൽ നിന്ന് ഇന്റർനെറ്റ് എക്‌സ്പ്ലോറർ എങ്ങനെ പ്രവർത്തനരഹിതമാക്കാം എന്നതിനെ കുറിച്ച് പഠിക്കാം.

വിൻഡോസ് 10 ഓഎസിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ എങ്ങനെ 'ടേൺ ഓഫ് ചെയ്യാം?

ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ 11 ആണ് വിൻഡോസ് 10 ഓഎസ്സിന്റെ പ്രധാന ബ്രൗസർ. ഇത് ഒരു സിസ്റ്റം സോഫ്റ്റ് വെയർ ആയതിനാൽ നമുക്കിത് കമ്പ്യൂട്ടറിൽ നിന്ന് അൺഇൻസ്റ്റാൾ ചെയ്യുവാൻ സാധിക്കില്ല.

'ഡീഫോൾട്ട് ബ്രൗസർ’ ആയതിനാൽ, ഇന്റർനെറ്റ് എക്സ്പ്ലോററിൽ ആയിരിക്കും അറിയാതെ ക്ലിക്ക് ചെയ്യുന്ന ഏതൊരു ലിങ്കും തുറന്നുവരിക. ചിലയാളുകൾക്ക് മൈക്രോസോഫ്റ്റിന്റെ ഈ ബ്രൗസർ ഇഷ്ടമാണെങ്കിലും, എല്ലാവരുടെയും കാര്യം അതല്ല.

ആധാര്‍: നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ എങ്ങനെ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം?ആധാര്‍: നിങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ എങ്ങനെ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം?

മറ്റ് പുതിയ വെബ് ബ്രൗസറുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക്, അവർക്കിഷ്ടപ്പെട്ട ബ്രൗസർ 'ഡിഫോൾട്ട് ബ്രൗസർ’ ആക്കുവാൻ ചില വഴികളുണ്ട്.

ഈ ലേഖനത്തിൽ നിങ്ങൾ വായിക്കുവാൻ പോകുന്നതും അതിനെക്കുറിച്ചാണ്. ഇന്റർനെറ്റ് എക്സ്പ്ലോററിന് പകരം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ബൗസർ പ്രധാന ബ്രൗസറാക്കി മാറ്റേണ്ടത് എങ്ങിനെയെന്ന് നമുക്ക് നോക്കാം.

താഴെ കാണുന്ന വഴികളിലൂടെ ഇത് വളരെ എളുപ്പത്തിൽ ചെയ്യാം.

വിൻഡോസ് 10 ഓഎസിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ എങ്ങനെ 'ടേൺ ഓഫ് ചെയ്യാം?

#1 ആദ്യം തന്നെ, വിൻഡോസ് കീയും 'X' കീയും ഒരുമിച്ച് അമർത്തുക. ഇത് സ്ക്രീനിൽ പവർ മെനു കാണിക്കുന്നു. അതിലെ പല ഓപ്ഷനുകളിൽ നിന്ന് 'കൺട്രോൾ പാനൽ' തിരഞ്ഞെടുത്ത് തുറക്കുക.അതല്ലാതെ, സെർച്ച് ബാറിൽ കൺട്രേൾ പാനൽ എന്ന് ടൈപ്പ് ചെയ്തും, വിൻഡോസ് സെറ്റിങ്ങ്സിൽ നിന്ന് നേരിട്ടും നിങ്ങൾക്ക് കൺട്രേൾ പാനൽ തിരഞ്ഞെടുക്കാവുന്നതാണ്.

#2 കൺട്രോൾ പാനലിൽ കംപ്യൂട്ടറിന്റെ പല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഓപ്ഷനുകൾ കാണാം. ഇന്റർനെറ്റ് എക്സ്പ്ലോറർ പ്രവർത്തനരഹിതമാക്കുവാൻ 'പ്രോഗ്രാംസ് ആൻഡ് ഫീച്ചേർസ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അപ്പോൾ കാണുന്ന സ്ക്രീനിൽ ''Turn Windows Feature On or Off” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

വിൻഡോസ് 10 ഓഎസിൽ ഇന്റർനെറ്റ് എക്സ്പ്ലോറർ എങ്ങനെ 'ടേൺ ഓഫ് ചെയ്യാം?

#3 അപ്പോൾ മറ്റൊരു വിൻഡോ തെളിഞ്ഞു വരുന്നു. അതിൽ കുറേ ഫോൾഡറുകൾ അടുത്തടുത്തായി വച്ചിരിക്കുന്നുത് കാണാം. ഈ സ്ക്രീനിലേക്കെത്താൻ മറ്റൊരു വഴി കൂടിയുണ്ട്. വിൻഡോസ് ഫീച്ചേർസ് എന്ന് സെർച്ച് ബാറിൽ എഴുതിയിട്ട് Turn Windows Features on or Off എന്നത് തിരഞ്ഞെടുക്കുക. അപ്പോൾ നിങ്ങൾ എളുപ്പത്തിൽ ആ വിൻഡോയിൽ എത്തിച്ചേരുന്നതാണ്.

#4
ഈ വിൻഡോസിൽ നിന്ന് ഇന്റർനെറ്റ് എക്സ്പ്ലോറർ 11 എടുത്ത് അതിന്റെ അടുത്ത് കാണുന്ന ബോക്സിലെ 'ടിക്ക്' കളയുക അഥവാ ' അൺചെക്ക്' ചെയ്യുക. ഇതോടെ ഇന്റർനെറ്റ് എക്സ്പ്ലോറർ ഓഫ് ആകുന്നു. എന്നാൽ, ഇത് പ്രാവർത്തികമാകുവാൻ കംപ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യേണ്ടതാണ്. ഇനി നിങ്ങൾക്ക് ഇഷ്ടമുള്ള ബ്രൗസർ ഉപയോഗിച്ച് ഇന്റർനെറ്റ് സെർച്ച് ചെയ്യാം.

ഇന്റർനെറ്റ് എക്സ്പ്ലോറർ എന്നത് മൈക്രോസോഫ്റ്റ് നിർമ്മിച്ച വെബ് ബ്രൗസറാണ്. അതിനാൽ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റമായ വിൻഡോസ് 11-ലും പ്രഥമ പരിഗണന ഈ ബ്രൗസറിന് തന്നെയാണ്. എന്നാൽ, മൈക്രോസോഫ്റ്റ് ഡവലപ്പർമാർ നിങ്ങൾ മറ്റ് ബ്രൗസറുകൾ പ്രഥമമായി വിൻഡോസിൽ ഉപയോഗിക്കുന്നത് തടയുന്നുമില്ല.

ഈ ലേഖനത്തിലൂടെ വിൻഡോസ് ഓ.എസിൽ ബ്രൗസർ സെറ്റിങ്ങ്സ് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ധാരണ കിട്ടിയെന്ന് വിശ്വസിക്കുന്നു. ലേഖനം ഇഷ്ടപ്പെട്ടെങ്കിൽ ഇത് കൂട്ടുകാരുമായി ഷെയർ ചെയ്യുകയും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ഞങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യുക.

Best Mobiles in India

Read more about:
English summary
Disable internet explorer in windows 10 in these steps

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X