ഖരമാലിന്യം നിര്‍മാര്‍ജനം ചെയ്യാം... ഒപ്പം അല്‍പം പരോപകാരവും!!!

By Bijesh
|

ഖരമാലിന്യ നിര്‍മാര്‍ജനമാണ് നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്. ജനസംഖ്യയും ജനസാന്ദ്രതയും വര്‍ദ്ധിക്കുന്നതിനനുസരിച്ച് മാലിന്യ നിര്‍മാര്‍ജനത്തിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവുന്നില്ല.

നഗരപ്രദേശങ്ങളിലാണ് ഇത് രൂക്ഷമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. കോഴിക്കോട്ടെ ഞെളിയന്‍ പറമ്പും തിരുവനന്തപുരത്തെ വിളപ്പില്‍ ശാലയുമാക്കെ മാലിന്യ നിക്ഷേപം കൊണ്ട് വാര്‍ത്താ പ്രാധാന്യം നേടിയ സ്ഥലങ്ങളാണ്.

ശരിയായ രീതിയില്‍ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഇല്ല എന്നതുതന്നെയാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം അടിസ്ഥാനം. സാങ്കേതികമായി മാലിന്യ സംസ്‌കരണത്തിന് സംവിധാനങ്ങളുണ്ടെങ്കിലും അത് ഭാരിച്ച ചെലവു വരുന്നതുമാണ്.

ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വീടുകളില്‍ തന്നെ മാലിന്യ സംസ്‌കരണം നടത്തുക എന്നതാണ്. എല്ലാ മാലിന്യങ്ങളും സംസ്‌കരിക്കാന്‍ സാധിക്കില്ലെങ്കിലും ഒരു പരിധിവരെയുള്ള ഖരമാലിന്യങ്ങള്‍ പ്രകൃതിക്കു ഭാരമാകാതെ നിര്‍മാര്‍ജനം ചെയ്യാന്‍ നമുക്ക് തന്നെ സാധിക്കും.

ഏതെല്ലാം ഖരമാലിന്യങ്ങളാണ് ഇത്തരത്തില്‍ സ്വന്തമായി സംസ്‌കരിക്കാന്‍ കഴിയുന്നതെന്നും അതെങ്ങനെയാണെന്നും ചുവടെ കൊടുത്തിരിക്കുന്നു.

Athletic shoes

Athletic shoes

അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഉപയോഗശൂന്യമായ ഷൂ വലിച്ചെറിയേണ്ട ആവശ്യമില്ല. നൈക് പോലുള്ള കമ്പനികള്‍ പഴയ ഷുകള്‍ റീ സൈക്കിള്‍ ചെയ്ത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും. അതുശകാണ്ട് അവരുടെ റീ സൈക്കിളിംഗ് കേന്ദ്രത്തില്‍ കൊടുത്താല്‍ മതി. ഇന്ത്യയില്‍ ഇത് സാധ്യമല്ലെങ്കിലും പഴയതും കേടായതുമായ ഷൂ, ചെരിപ്പ് മുതലായവ ചെരുപ്പു കുത്തികള്‍ക്ക് നല്‍കിയാല്‍ മതി. അവര്‍ക്ക് അതിന്റെ പല ഭാഗങ്ങളും ഉപയോഗിക്കാന്‍ സാധിക്കും.

 

Bicycles

Bicycles

പല വീടുകളിലും ഉപയോഗമില്ലാത്ത സൈക്കിളുകള്‍ ഇരിക്കുന്നതുകാണാം. കാലക്രമത്തില്‍ തുരുമ്പെടുത്തു നശിക്കുകയല്ലാതെ ഒരു പ്രയോജനവും ഇതുെകാണ്ട് ഇല്ലതാനും. ഉദാഹരണത്തിന്, കുട്ടികള്‍ ഉള്ള വീടുകളില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ അവര്‍ക്ക സൈക്കിളുകള്‍ വാങ്ങി നല്‍കാറുണ്ട് രക്ഷിതാക്കള്‍. കുട്ടികള്‍ വലുതായാല്‍ ഇത് പിന്നെ ഉപയോഗശൂന്യം. ഇത്തരം സൈക്കിളുകള്‍ സ്ഥലം മുടക്കി ഇടുന്നതിനു പകരം അടുത്തുള്ള പാവപ്പെട്ട ആര്‍ക്കെങ്കിലും നല്‍കാം. അതുമല്ലെങ്കില്‍ സൈക്കിള്‍ ഷോപ്പുകളില്‍ കൊടുത്താല്‍ അവര്‍ക്ക് പ്രയോജനപ്പെടും.

 

water filters

water filters

ഇന്ന് മിക്ക വീടുകളിലും വാട്ടര്‍ ഫില്‍ടറുകള്‍ കാണാം. ഇത് ശരിയാക്കാന്‍ പറ്റാത്ത വിധത്തില്‍ കേടുവന്നാല്‍ എന്തുചെയ്യും. വെറുതെ കളയണ്ടതില്ല. ഇന്ന് പല കമ്പനികളും പഴയ വാട്ടര്‍ ഫില്‍ടറുകള്‍ റീ സൈക്കിള്‍ ചെയ്ത് പുതിയവ നിര്‍മിക്കുന്നുണ്ട്. അതുകൊണ്ട് അത്തരം കമ്പനികള്‍ക്ക് നല്‍കിയാല്‍ മതി.

 

Carpeting

Carpeting

വീടുകളില്‍ നിലത്ത് വിരിക്കുന്ന കാര്‍പറ്റുകളും ഇത്തരത്തില്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കും. അതിനായി കാര്‍പെറ്റ് നിര്‍മാതാക്കളെ സമീപിച്ചാല്‍ മതി.

 

CFL Bulb

CFL Bulb

കേടായ സി.എഫ്.എല്‍. ബള്‍ബുകള്‍ എന്തുചെയ്യും. വെറുതെ കളയുന്നത് അപകടകരമാണ്. അതിനു മുമ്പായി അടുത്തുള്ള ഏതെങ്കിലും ഇലക്ട്രിക് ഷോപ്പില്‍ അന്വേഷിക്കുന്നത് നല്ലതാണ്. കാരണം പല ഇലക്ട്രിഷ്യന്‍മാരും മറ്റു ആവശ്യങ്ങള്‍ക്കായി ഈ ബള്‍ബുകള്‍ ഉപയോഗിക്കുന്നുണ്ട്.

 

Cosmetics

Cosmetics

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ കുപ്പികളും കവറുകളും കൊണ്ട് നിറഞ്ഞിരിക്കും മിക്ക വീടുകളും. പ്രത്യേകിച്ച് പെണ്‍ കുട്ടികള്‍ ഉള്ള വീടുകള്‍. ഇത്തരം കാലിയായ പാക്കറ്റുകള്‍ റീസൈക്കിള്‍ ചെയ്യുന്ന ധാരാളം കമ്പനികള്‍ ഇന്നുണ്ട്. അവര്‍ക്കു നല്‍കുന്നതാണ് ഉചിതം.

 

iPod

iPod

നിങ്ങളുടെ കൈയില്‍ ഉപയോഗശൂന്യമായ ഐ പാപോഡ് ഉണ്ടോ. എങ്കില്‍ വെറുതെ കളയണ്ട. ഏതെങ്കിലും ആപ്പിള്‍ സ്‌റ്റോറില്‍ കൊടുത്താല്‍ മതി. പുതിയതെന്തെങ്കിലും അവിടെനിന്നു വാങ്ങുമ്പോള്‍ 10 ശതമാനം കിഴിവും ലഭിക്കും.

 

Mobile phone

Mobile phone

പല മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളും ഇന്ന് റീസൈക്ലിംഗ് യൂണിറ്റുകള്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ മൊബൈല്‍ ഫോണുകളും റീ സൈക്കിള്‍ ചെയ്യുന്ന കമ്പനികളുമുണ്ട്.

 

Eyeglasses

Eyeglasses

മിക്കവരും ചെയ്യുന്ന കാര്യമാണ് ഉപയോഗിക്കുന്ന കണ്ണട പൊട്ടിയാല്‍ വലിച്ചെറിയുക എന്നത്. എന്നാല്‍ പൊട്ടിയ കണ്ണടകള്‍ റീസൈക്കിള്‍ ചെയ്ത് പുതിയ കണ്ണടകളുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ ധാരാളമുണ്ട്.

 

ഖരമാലിന്യം നിര്‍മാര്‍ജനം ചെയ്യാം... ഒപ്പം അല്‍പം പരോപകാരവും!!!
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X