ഫേസ്ബുക് ഉപയോക്താക്കളുടെ ഫോട്ടോകളിലേക്ക് കടന്നു ചെല്ലാൻ അനുവാദം നൽകി "ബഗ്ഗ്‌"

ഫേസ്ബുക് ഉപയോക്താക്കൾ ആപ്പുകൾക്ക് തങ്ങളുടെ അക്കൗണ്ടിലെ ഫോട്ടോകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുമ്പോൾ, കമ്പനി ടൈംലൈനിലെ ഫോട്ടോകളിൽ പ്രവേശിക്കാനുള്ള അനുമതി മാത്രമാണ് നൽകുന്നത്.

|

ഫേസ്ബുക്കിൻറെ ചരിത്രത്തിൽ മറ്റൊരു പ്രശ്‌നം കൂടി. ഫേസ്ബുക് 'ബഗ്ഗ്‌' ഉപയോക്താക്കളുടെ ഫോട്ടോകളിലേക്ക് ഡെവലപ്പേഴ്സിന് കടന്നുകയറാനുള്ള അനുവാദം നൽകി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹമാധ്യമമായ ഫേസ്ബുക്കിലാണ് ഈ നിയമവിരുദ്ധമായ പ്രവൃത്തി അരങ്ങേറിയത്. ബ്ലോഗ് റിപ്പോർട്ട് പ്രകാരം, ഈ പ്രശ്നത്തിൽ 6.8 ദശലക്ഷം ഉപയോക്താക്കളും 1,500 ആപ്പുകളും ഉൾപ്പെട്ടിരിക്കുന്നു. ഫേസ്ബുക് ബഗ്ഗിനെ ശരിയാക്കുകയും ഉപയോക്താക്കളെ ഇതിനെ കുറിച്ച് ബോധവത്കരിപ്പിക്കുകയും ചെയ്‌തു.

ഫോട്ടോകളിലേക്ക് കടന്നു ചെല്ലാൻ അനുവാദം നൽകി ഫേസ്ബുക്

"ഇങ്ങനെയൊരു പ്രശ്നം നടന്നതിൽ ഖേദിക്കുന്നു", ഫേസ്ബുക് അറിയിച്ചു. "ആപ്പ് പ്രോഗ്രാമെഴ്സ്സിനായി അടുത്തയാഴ്ച്ച ആവശ്യമായ ടൂളുകൾ നിർമ്മിക്കുന്നതായിരിക്കും. ഇതുപയോഗിച്ച് ഏത് ഉപയോക്താക്കളുടെ അപ്പുകളിലാണ് ഈ പ്രശ്‌നം സംഭവിച്ചിരിക്കുന്നതെന്ന് അറിയുവാൻ സാധിക്കും. പ്രശ്നം ബാധിച്ചിരിക്കുന്ന ഉപയോക്താക്കളുടെ ഫോട്ടോകൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കും."

സാധാരണയായി ഫേസ്ബുക് ഉപയോക്താക്കൾ ആപ്പുകൾക്ക് തങ്ങളുടെ അക്കൗണ്ടിലെ ഫോട്ടോകളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുമ്പോൾ, കമ്പനി ടൈംലൈനിലെ ഫോട്ടോകളിൽ പ്രവേശിക്കാനുള്ള അനുമതി മാത്രമാണ് നൽകുന്നത്.സെപ്റ്റംബർ 13 തൊട്ട് 25 വരെയുള്ള 12 ദിവസങ്ങളിലായിട്ടാണ് ബഗ്ഗ്‌ വ്യാപിക്കപ്പെട്ടുതുടങ്ങിയത്. ഇത് ഉപയോക്താക്കളുടെ ഫോട്ടോകളിലേക്ക് കടക്കാനുള്ള അനുമതി നൽകുകയും ചെയ്തു. അപ്‌ലോഡ് ചെയ്യപ്പെട്ട ഫോട്ടോകളിലേക്കാണ് ഡെവലപ്പേഴ്സിന് കടക്കാനുള്ള അനുമതി ലഭിച്ചതെന്ന് കാലിഫോർണിയ കേന്ദ്രികരിച്ചുള്ള 'മെൻലോ പാർക്ക്' വിശദികരിച്ചു.

ഫേസ്ബുക്കിലെ ഈ ഗുരുതര വീഴ്ച്ചയെ തുടർന്ന് ഐറിഷ് ടാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ പുതിയ അന്യോഷണം ആരംഭിച്ചു. തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഇപ്പോൾ ഇങ്ങനെയൊരു അന്യോഷണം വേണ്ടി വന്നത്. വെള്ളിയാഴ്ച്ച നടന്ന ഈ പുതിയ പ്രശ്‌നത്തിൻറെ ആഴം കൂടി കണക്കിലെടുത്താണ് ഐറിഷ് ടാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ അന്യോഷണം ആരംഭിച്ചതെന്ന് ഐറിഷ് ടാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ വാക്താവ് ഗ്രഹാം ഡോയൽ അഭിപ്രായപ്പെട്ടു.

Best Mobiles in India

Read more about:
English summary
As many as 6.8 million users and up to 1,500 apps were involved, according to a blog the company posted on Friday. The bug has been fixed and Facebook is alerting people potentially affected.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X