വരുന്നു ജനലുകളില്ലാത്ത വിമാനം; മേഘങ്ങളെ തൊട്ട് പറക്കാം

Posted By:

ആകാശത്തിലൂടെ പറന്നുനടക്കാന്‍ ആഗ്രഹിക്കാത്തവര്‍ അധികമുണ്ടാവില്ല. മിമാനയാത്രയിലൂടെ പലര്‍ക്കും ചെറിയ രീതിയിലെങ്കിലും അതനുഭവിക്കാനും കഴിഞ്ഞിട്ടുണ്ടാവും. എന്നാല്‍ വിമാനയാത്രയ്ക്കും പരിമിതികളുണ്ട്. ബസിലോ ട്രെയിനിലോ ഉള്ളപോലെ പുറംകാഴ്ചകള്‍ വിശാലമായി കാണാന്‍ സാധിക്കില്ല.

എന്നാല്‍ ഇനി അത്തരം പ്രശ്‌നങ്ങളെല്ലാം മാറ്റിവയ്ക്കാം. വിശാലമായ ആകാശക്കാഴ്ചകള്‍ കണ്ട് നിങ്ങള്‍ക്കു പറക്കാം. മേഖങ്ങള്‍ക്കിടയിലൂടെ, പര്‍വതങ്ങളെ തൊട്ടുരുമ്മി... എങ്ങനെയെന്നല്ലേ. സ്‌പൈക് എയറോസ്‌പേസ് പ്രഖ്യാപിച്ച പുതിയ പുതിയ സൂപ്പര്‍ സോണിക് ബിസിനസ് ജെറ്റ് ആണ് ഇത് സാധ്യമാക്കുന്നത്.

ഈ വിമാനത്തിന് ജനലുകളേയില്ല എന്നതാണ് പ്രത്യേകത. പകരം ഉള്ളില്‍ മുഴുവന്‍ ഭിത്തികള്‍ക്കു പകരം സ്‌ക്രീനുകളാണ്. വിമാനത്തിനു പുറത്താവട്ടെ നിശ്ചിത ക്യാമറകളും ഘടിപ്പിക്കും. പറന്നുകൊണ്ടിരിക്കുമ്പോള്‍ ഈ ക്യാമറകള്‍ പുറത്തുള്ള ചിത്രങ്ങള്‍ പകര്‍ത്തുകയും അവ ലൈവ് ആയി സ്‌ക്രീനിലൂടെ കാണാന്‍ സാധിക്കുകയും ചെയ്യും. ചെലവും അതിനനുസരിച്ച് വര്‍ദ്ധിക്കുമെന്ന് മാത്രം.

ഫലത്തില്‍ പുറം കാഴ്ചകള്‍ നേരിട്ടുകാണുന്ന അനുഭൂതിയാണ് യാത്രക്കാര്‍ക്ക് ഉണ്ടാവുക. അതും തടസങ്ങളൊന്നുമില്ലാതെ. ഇതിനു പുറമെ സൂപ്പര്‍സോണിക് സ്പീഡിലായിരിക്കും വിമാനം സഞ്ചരിക്കുക. 80 മില്ല്യന്‍ ഡോളര്‍ നിര്‍മാണ ചെലവു വരുന്ന വിമാനം 2018 ഡിസംബറോടെ ആദ്യ പറക്കല്‍ നടത്തുമെന്നാണ് കരുതുന്നത്.

സ്‌പൈക് എയറോസ്‌പേസ് അവതരിപ്പിച്ച വിമാനത്തിന്റെ മാതൃക ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇതാണ് വിമാനത്തിന്റെ ഉള്‍വശം. ഇത്തരത്തിലുള്ള ഒന്നിലധികം റൂമുകള്‍ ഉണ്ടാവും.

 

 

വിമാനത്തിനകത്തുനിന്ന് നോക്കുമ്പോള്‍ ഈ വിധത്തിലായിരിക്കും പുറം കാഴ്ചകള്‍. പുറത്തുള്ള യദാര്‍ഥ ചിത്രങ്ങള്‍ ക്യാമറയിലൂടെ പകര്‍ത്തി തത്സമയം സ്‌ക്രീനിലൂടെ കാണിക്കുകയാണ് ചെയ്യുക.

 

 

പര്‍വതങ്ങള്‍ക്കു മുകളിലൂടെ വിമാനം സഞ്ചരിക്കുമ്പോള്‍ ഉള്ളില്‍ നിന്നുള്ള കാഴ്ച ഇത്തരത്തിലായിരിക്കും.

 

 

രാത്രിയില്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന അനുഭൂതിയായാിരിക്കും.

 

ഇതാണ് സ്‌പൈക് നിര്‍മിക്കാനുദ്ദേശിക്കുന്ന വിമാനത്തിന്റെ മാതൃക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചിത്രങ്ങള്‍ക്ക് കടപ്പാട്: Mashable.com

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot