എങ്ങനെ BHIM ആപ്പ് ഉപയോഗിച്ച് സെക്കന്റുകൾക്കുള്ളിൽ പണമയക്കാം?

By Shafik
|

ഇന്നിവിട BHIM അപ്പ് എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് പറയാൻ പോകുന്നത്. പലർക്കും ഇതിനെ കുറിച്ച് ഇപ്പോഴും വ്യക്തമായ ധാരണ ഇല്ല എന്നത് തന്നെയാണ് ഇന്നിവിടെ വീണ്ടും ഈ ആപ്പ് നിങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്താൻ കാരണം.

എങ്ങനെ BHIM ആപ്പ് ഉപയോഗിച്ച് സെക്കന്റുകൾക്കുള്ളിൽ പണമയക്കാം?

BHIM യുഎസ്എസ്ഡി സംവിധാനം വഴി ആയതിനാല്‍ ഇന്റെര്‍നെറ്റിന്റെ ആവശ്യം വരുന്നില്ല ഈ ആപ്പ് ഫോണില്‍ ഉപയോഗിക്കാന്‍. കൂടാതെ ബാങ്കിലെ യുപിഐയുമായി ഈ ആപ്പ് ബന്ധിപ്പിക്കും. ഈ ആപ്പ് ഉപയോഗിച്ച് തത്ക്ഷണം തന്നെ പണം കൈമാറാനും സ്വീകരിക്കാനും സാധിക്കും. അതിനാല്‍ ഇത് വളരെ ഉപയോഗപ്രദമായിരിക്കും ഉപഭോക്താക്കള്‍ക്ക്.

ഈ ആപ്പ് നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിങ്ങള്‍ ബാങ്ക് അക്കൗണ്ടും ഭീം ആപ്പുമായി രജിസ്റ്റര്‍ ചെയ്തിരിക്കണം. ബാങ്ക് അക്കൗണ്ടിന് യുപിഐയുടെ പിന്‍ നമ്പര്‍ ലഭിക്കും. മൊബൈല്‍ നമ്പര്‍ ആയിരിക്കും അക്കൗണ്ട് ഉടമയുടെ പേയ്‌മെന്റ് മേല്‍വിലാസം. ഇൗ വിലാസം വഴി നിങ്ങള്‍ക്ക് പണം അടയ്ക്കാനും സ്വീകരിക്കാനും സാധിക്കും.

എങ്ങനെ ഉപയോഗിക്കാം?

ആദ്യം നിങ്ങള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പ് തുറന്ന ശേഷം ഭാഷ തിരഞ്ഞെടുക്കുക.

ഇനി അടുത്തതായി ഫോണ്‍ എസ്എംഎസ് ആക്‌സസ് ചോദിക്കും. ഫോണുമായി ആപ്പ് വേരിഫിക്കേഷന്‍ ചെയ്യുക. എസ്എംഎസ്, ഫോണ്‍ കോള്‍ എന്നിവയ്ക്ക് പെര്‍മിഷന്‍ നല്‍കുക.

എസ്എംഎസ്, ഫോണ്‍ കോള്‍ വേരിഫിക്കേഷന്‍ കഴിഞ്ഞാല്‍ നാല് അക്ക പിന്‍ നമ്പര്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ്.

ഇനി നിങ്ങളുടെ ബാങ്ക് ഏതാണെന്ന് തിരഞ്ഞെടുക്കാന്‍ നിരദ്ദേശിക്കുന്നതാണ്. ബാങ്ക് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ നല്‍കുക.

ഇനി നിങ്ങള്‍ക്ക് മൂന്നു ഓപ്ഷനുകള്‍ കാണാം, സെന്റ്, റിക്വസ്റ്റ്, സ്‌കാന്‍ ആന്റ് പേ. അതായത് പണം കൈമാറാന്‍ നിങ്ങളുടെ ആപ്പ് തയ്യാറായി എന്ന് അര്‍ത്ഥം.

ഗൂഗിളിന്റെ Tez

ഇതിന് സമാനമായ ഒരു ആപ്പ് ആണ് ഗൂഗിൾ അവതരിപ്പിച്ച Google Tezഉം. ഇത് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് നമുക്കറിയാം. അറിയാത്തവർക്കും എളുപ്പം ഉപയോഗിച്ചു നോക്കാവുന്ന രീതിയിലാണ് ഇതിന്റെ സേവനം.

Tez ആപ്പ് തുറന്ന ശേഷം നമ്പർ വെരിഫൈ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ നമ്പറുമായി രെജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാം. ഒരിക്കൽ നൽകിക്കഴിഞ്ഞാൽ പിന്നീട്‌ ഇത് ആവർത്തിക്കേണ്ടതില്ല. ശേഷം ആർക്കാണോ പണം അയക്കേണ്ടത് അവരുടെ പേര് tez ലിസ്റ്റിൽ നിന്നും തിരഞ്ഞെടുത്ത് അയക്കാം.

ഇവിടെ ഓരോ അയക്കലിനും ഓരോ കൂപ്പണുകൾ ലഭിക്കും. ഭാഗ്യമുണ്ടെങ്കിൽ 20, 30, 50, 100 എന്നിങ്ങനെ യഥാർത്ഥ പണം അക്കൗണ്ടിൽ സൗജന്യമായി നമുക്ക് ലഭിക്കും. കൂടാതെ മറ്റു ക്യാഷ് ഓഫറുകളും Tezൽ ലഭ്യമാണ്.

ഫേസ്ബുക്ക് പ്രൊഫൈൽ നോക്കി ഒരാളുടെ സ്വഭാവം എത്രമാത്രം മനസ്സിലാക്കാം?ഫേസ്ബുക്ക് പ്രൊഫൈൽ നോക്കി ഒരാളുടെ സ്വഭാവം എത്രമാത്രം മനസ്സിലാക്കാം?

Best Mobiles in India

Read more about:
English summary
Easiest Methods to Send Money Online in Seconds; BHIM and Google Tez Explained

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X