ഡ്യുവല്‍ ക്യാമറയും ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായി ഐവൂമിയുടെ 2 മോഡലുകള്‍ ജനുവരിയില്‍ പുറത്തിറങ്ങുന്നു

Posted By: Lekshmi S

ഡ്യുവല്‍ ക്യാമറയും 18:9 ആസ്‌പെക്ട് അനുപാതത്തോട് കൂടിയ ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേയും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഈ സവിശേഷതകളോടെ അടുത്തിടെ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങിയിരുന്നു.

ഡ്യുവല്‍ ക്യാമറയും ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായി ഐവൂമിയുടെ 2 മോഡലുകള

ആപ്പിള്‍, എല്‍ജി, സാംസങ് തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകള്‍ക്കൊപ്പം മൈക്രോമാസ്, ഇന്‍ഫോക്കസ്, ഓപ്പോ, ഓണര്‍ എന്നിവയും ഡ്യുവല്‍ ക്യാമറയെയും ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേയെയും കൂട്ടുപിടിച്ചു. ഈ നിരയിലേക്ക് അടുത്തതായി ചുവടുവയ്ക്കുന്നത് ഐവൂമിയാണ്.

ഹോങ്കോംഗ് ആസ്ഥാനമായ ഐവൂമി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായി ഐവൂമി i1, ഐവൂമി i1S എന്നിവ ജനുവരിയില്‍ പുറത്തിറക്കുമെന്നാണ് വിവരം. ഫോണുകളുടെ സവിശേഷതകള്‍, പുറത്തിറക്കുന്ന തീയതി, വില മുതലായവ സംബന്ധിച്ച് കമ്പനി ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല.

പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് രണ്ട് മോഡലുകളിലും 2.5D കരവ്ഡ് ഗ്ലാസോട് കൂടിയ 5.45 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകും. ആസ്‌പെക്ട് അനുപാതം 18:9 ആണ്. രണ്ട് ക്യാമറകളുണ്ടാകും.

10 പുത്തന്‍ സ്മാര്‍ട്ട് ടിവികളുമായി ലാ ഇക്കോ

പ്രൈമറി ക്യാമറ 13 MP-ഉം, സെക്കന്‍ഡറി ക്യാമറ 2MP-ഉം ആയിരിക്കും. റാമിലും സംഭരണശേഷിയിലുമായിരിക്കും മോഡലുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം. ഐവൂമി ഫോണുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് നൗഗട്ട് 7.0 ആണ്. ഐവൂമി i1-ലും ഐവൂമി i1S-ലും അതുതന്നെ പ്രതീക്ഷിക്കാം.

ഐവൂമി i1, ഐവൂമി i1S എന്നിവയുടെ വിലകള്‍ യഥാക്രമം 6999 രൂപയും 9999 രൂപയും ആയിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇത് ശരിയാവുകയാണെങ്കില്‍ 18:9 ആസ്‌പെക്ട് അനുപാതം, ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലേ എന്നീ സവിശേഷതകളോട് കൂടിയ താങ്ങാവുന്ന വിലയ്ക്കുള്ള സ്മാര്‍ട്ട്‌ഫോണുകളായി ഇവ മാറും.

2018 ജനുവരി ആദ്യപകുതിയില്‍ തന്നെ ഐവൂമിയുടെ ഈ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണയിലെത്തുമെന്ന് പ്രതീക്ഷിക്കാം. 6999 രൂപ വിലയുള്ള ഇന്‍ഫോക്കസ് വിഷന്‍ 3 അടക്കമുള്ള ബഡ്ജറ്റ് ഫോണുകള്‍ക്ക് ഇവ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് നിസ്സംശയം കരുതാം.

Read more about:
English summary
Hong-Based brand has been teasing that they will launch two smartphones dubbed iVOOMi i1 and iVOOMi i1S in January 2018. These smartphones are said to arrive with the full-screen design, 18:9 aspect ratio display and dual cameras and be priced between Rs. 6,999 and Rs. 9,999 in the Indian market.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot