സിംബിയന്‍ സ്മാര്‍ട്ട്‌ഫോണുമായി നോക്കിയ

By Super
|
സിംബിയന്‍ സ്മാര്‍ട്ട്‌ഫോണുമായി നോക്കിയ
വിജയപ്രതീകഷയുമായി ഒരു സിംബിയന്‍ സ്മാര്‍ട്ട്‌ഫോണുമായി എത്തുകയാണ് നോക്കിയ. ബെല്ലെ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണില്‍ സിംബിയന്‍ ടച്ച് സ്‌ക്രീന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

നോക്കിയ 603 എന്നാണീ പുതിയ സ്മാര്‍ട്ട്‌ഫോണിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ പ്രോസസ്സര്‍ 1 ജിഗാഹെര്‍ഡ്‌സ് എആര്‍എം സിപിയു പ്രോസസ്സര്‍ ആണ്. ഫോണിനെ കൂടുതല്‍ യൂസര്‍ ഫ്രന്റ്‌ലിയാക്കുന്ന ടച്ച് സ്‌ക്രീന്‍ വേഗത്തിലുള്ള ഓപറേഷനു സഹായിക്കും.

വലിയ സ്‌ക്രീനും, കറുപ്പു നിറവും ആദ്യ കാഴ്ചയില്‍ തന്നെ നമ്മുടെ മനം മയക്കും. 360 x 640 പിക്‌സല്‍ ആണിതിന്റെ സ്‌ക്രീന്‍ റെസൊലൂഷന്‍. 5 മെഗാപിക്‌സല്‍ ക്യാമറയാണിതിന്റേത്.

ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍, ആര്‍എസ്ഡി ടെക്‌നോളജിയിലുള്ള റേഡിയോ, ജിപിഎസ് സൗകര്യം, 3.5 എംഎം ഓഡിയോ ജാക്ക്, , മൈക്രോ യുഎസ്ബി കണക്റ്റര്‍, എന്നീ സൗകര്യങ്ങള്‍ക്കൊപ്പം, മൈക്രോ സിം കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യുന്ന ടെക്‌നോളജി എന്നിവയും ഈ സിംബിയന്‍ സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതയാണ്.

ഇതിന്റെ പ്രവര്‍ത്തനക്ഷമതയും പ്രത്യേകതകളും പരിഗണിക്കുമ്പോള്‍ 15,000 രൂപ എന്നത് ഈ സ്ംബിയന്‍ ഫോണിന് ഒട്ടും കൂടുതലല്ല. ഈ മാസം 26ന് ഇതിന്റെ ലോഞ്ചിംഗ് ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X