നോക്കിയ, ലെനോവോ മത്സരം മൂര്‍ദ്ധന്യാവസ്ഥയില്‍

Posted By:

നോക്കിയ, ലെനോവോ മത്സരം മൂര്‍ദ്ധന്യാവസ്ഥയില്‍

നോക്കിയ ലുമിയ 800ന്റെയും, ലെനോവോ ലെഫോണിന്റെയും രംഗപ്രവേശത്തോടെ നോക്കിയയും ലെനോവോയും തമ്മിലുള്ള മത്സരം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കുകയാണ്.

142 ഗ്രാം ഭാരമുള്ള നോക്കിയ ലുമിയ 800ന്റെ നീളം 116.5 എംഎം, വീതി 61.2 എംഎം, കട്ടി 12.1 എംഎം എന്നിങ്ങനെയാണ്.  എന്നാല്‍ ലെനോവോ ലെഫോണിന്റെ നീളം 120 എംഎം, വീതി 60 എംഎം, കട്ടി 12 എംഎം എന്നിങ്ങനെയാണ്.  3.7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള നോക്കിയ ലുമിയ 800ന്റെ ഡിസൈന്‍ മനോഹരമാണെന്നു സമ്മതിക്കാതെ വയ്യ.

480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള ഇതിന്റെ ഡിസ്‌പ്ലേയില്‍ AMOLED ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു.  ഡിസ്‌പ്ലേ വലിപ്പത്തിന്റേയും, റെസൊലൂഷന്റേയും കാര്യത്തില്‍ ലെഫോണ്‍ ലുമിയയുടേതിനു തുല്യമാണ്.  എന്നാല്‍ ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നത് ടിഎഫ്ടി ടെക്‌നോളജിയാണ്.

ഇരു ഹാന്‍ഡ്‌സെറ്റുകളിലും കണക്റ്റിവിറ്റി ഫീച്ചറുകള്‍ ഉണ്ട്.  ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയാണ് ഇവയിലുള്ള കണക്റ്റിവിറ്റി സംവിധാനങ്ങള്‍. ഓഡിയോ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന 3.5 ഓഡിയോ ജാക്കും രണ്ടിലുമുണ്ട്.

നോക്കിയ ലുമിയ 800 വിന്‍ഡോസ് ഫോണ്‍ 7.5 മാന്‍ഗോ ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ലെനോവോ ലെഫോണ്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 2.1 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ്.

ലുമിയയുടെ റാം 512 എംബിയും, ലെഫോണിന്റെ റാം 256 എംബിയുമാണ്.  ലുമിയയുടെ പ്രോസസ്സര്‍ 1400 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം എംഎസ്എം8255 ഉം, ലെഫോണിന്റേത് 1000 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസ്സറാണ്.

ക്യാമറയുടെ കാര്യത്തില്‍ നോക്കിയ സ്മാര്‍ട്ട്‌ഫോണിന് വ്യക്തമായ മുന്‍തൂക്കമുണ്ട്.  3984 x 2992 പിക്‌സല്‍ റെസൊലൂഷനുള്ള 8 മെഗാപിക്‌സല്‍ ക്യാമറയുണ്ട് ലുമിയ 800ല്‍.  720 പിക്‌സല്‍ ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ് സാധ്യമായ ഈ ക്യാമറയില്‍ ഡിജിറ്റല്‍ സൂം സംവിധാനവുമുണ്ട്.

അതേസമയം ലെനോവോ ലെഫോണിന്റെ ക്യാമറ വെറും 3.1 മെഗാപിക്‌സല്‍ ഫ്രണ്ട് ഫെയ്‌സിംഗ് ക്യാമറ മാത്രമാണ്.  9.5 മണിക്കൂര്‍ ടോക്ക് ടൈമിം, 335 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്ന 1450 mAh ലിഥിയം പോളിമര്‍ ബാറ്ററിയാണ് ലുമിയ 800ല്‍ ഉപയോഗിച്ചിരിക്കുന്നത്.  എന്നാല്‍ മികച്ച ബാറ്ററി ബാക്ക് അപ്പ് നല്‍കുന്ന റിമൂവബിള്‍ 1500 mAh ലിഥിയം അയണ്‍ ബാറ്ററിയാണ് ലെഫോണിന്റേത്.

ഇരു സ്മാര്‍ട്ട്‌ഫോണുകളുടേയും വിലയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot