വിക്ക്ഡ്‌ലീക്കില്‍ നിന്നും വാമ്മി നോട്ട് ഫാബ്‌ലറ്റ്

Posted By: Super

വിക്ക്ഡ്‌ലീക്കില്‍ നിന്നും വാമ്മി നോട്ട് ഫാബ്‌ലറ്റ്

വിക്ക്ഡ്‌ലീക്ക് ഐസിഎസ് അധിഷ്ഠിത വാമ്മി നോട്ട് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. 5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ വരുന്ന ഈ ഉത്പന്നം സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിവയുടെ സങ്കരവര്‍ഗ്ഗമായ ഫാബ്‌ലറ്റ് വിഭാഗത്തിലാണ് ഉള്‍പ്പെടുക. 11,000 രൂപയ്ക്കാണ് ഇത് വില്പനക്കെത്തുകയെന്ന് കമ്പനി അറിയിച്ചു. ഓഗസ്റ്റ് 30 മുതല്‍ വിക്ക്ഡ്‌ലീക്ക് വെബ്‌സൈറ്റ് വഴി ഈ സ്മാര്‍ട്‌ഫോണ്‍ ലഭ്യമാകും.

1 ജിഗാഹെര്‍ട്‌സ് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന വാമ്മി നോട്ടില്‍ 8 മെഗാപിക്‌സല്‍ ക്യാമറയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 4 ജിബിയാണ് ഇതിന്റെ ഇന്റേണല്‍ സ്റ്റോറേജ്. 2500mAh ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫാബ്‌ലറ്റ് 8 മണിക്കൂര്‍ ടോക്ക്‌ടൈമും 260 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ ടൈമും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇയര്‍ഫോണ്‍ കണക്റ്റ് ചെയ്യാതെ തന്നെ എഫ്എം റേഡിയോ ഉപയോഗിക്കാനാകും. ബുക്ക്, ഇമെയില്‍, മെസേജിംഗ്, ഗൂഗിള്‍ സെര്‍ച്ച്, ഫഌഷ് പ്ലെയര്‍, ഡോക്യുമെന്റ് റ്റു ഗോ, വാള്‍പേപ്പറുകള്‍, കലണ്ടര്‍, കാല്‍ക്കുലേറ്റര്‍, ക്ലോക്ക്, ടെതറിംഗ്, പോര്‍ട്ടബിള്‍ ഹോട്ട്‌സ്‌പോട്ട് എന്നിവയാണ് ഇതിലെ മറ്റ്  സവിശേഷതകള്‍. 3ജി, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികളും ഇതിലുണ്ട്.

സവിശേഷതകള്‍ ഒറ്റനോട്ടത്തില്‍

  • 5 ഇഞ്ച് കപ്പാസിറ്റീവ് സൂപ്പര്‍ എച്ച്ഡി ടച്ച്‌സ്‌ക്രീന്‍

  • ആന്‍ഡ്രോയിഡ് ഐസിഎസ് ഓപറേറ്റിംഗ് സിസ്റ്റം

  • 3ജി, വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി പോര്‍ട്ട് കണക്റ്റിവിറ്റികള്‍

  • 8 മെഗാപിക്‌സല്‍ ക്യാമറ, 1.3 എംപി ഫ്രന്റ് ഫേസിംഗ് ക്യാമറ

  • എഫ്എം റേഡിയോ

  • 32ജിബി വരെ മെമ്മറി വിപുലപ്പെടുത്താം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot