ചൊവ്വയില്‍ സ്ഥിരതാമസമാക്കാനൊരുങ്ങി 8000 ഇന്ത്യക്കാര്‍

Posted By:

ചൊവ്വാ ഗ്രഹത്തില്‍ 10 സെന്റ് സ്ഥലം വാങ്ങിയാലോ?. ഇപ്പോഴാണെങ്കില്‍ വില തീരെ കുറവായിരിക്കും. അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കുകയും ചെയ്യാം. ചന്ദ്രനില്‍ മലയാളി ചായക്കട നടത്തുമെന്നു പറയാറുള്ളപോലെ തമാശയല്ല ഇത്.

'മാര്‍സ് വണ്‍' ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ചൊവ്വയില്‍ സ്ഥാപിക്കാനൊരുങ്ങുന്ന കോളനിയില്‍ താമസിക്കാനാണ് എണ്ണായിരത്തിലധികം ഇന്ത്യക്കാര്‍ ഒരുങ്ങിയിരിക്കുന്നത്.

2023-ല്‍ ചൊവ്വയില്‍ ഒരു സ്ഥിരം താമസ സംവിധാനം എന്ന ലക്ഷ്യമായാണ് മാര്‍സ് വണ്‍ മുന്നോട്ടുപോകുന്നത്. മടങ്ങിവരവില്ലാത്ത യാത്രയില്‍ പങ്കെടുക്കാന്‍ താലപര്യമുള്ളവര്‍ ഈമാസം 31-നകം രജിസ്റ്റര്‍ ചെയ്യണമെന്നാണ് സംഘടന അറിയിച്ചിരുന്നത്.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഓഗസ്റ്റ്് 22-ാം തീയതി വരെയുള്ള കണക്കനുസരിച്ച് 8107 പേരാണ് ഇന്ത്യയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 37852 പേരുമായി യു.എസ്.എയാണ് ഒന്നാമത്. ചൈന(13124), ബ്രസീല്‍ (8686), ഇന്ത്യ(8107), റഷ്യ(7138), ബ്രിട്ടണ്‍(6999), മെക്‌സിക്കോ(6771), കാനഡ(6593), സ്‌പെയിന്‍ (3621), ഫിലിപ്പീന്‍സ്(3516) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കണക്ക്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

നിലവില്‍ ലഭ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുതന്നെ ചൊവ്വയില്‍ മനുഷ്യ ജീവിതം സാധ്യമാക്കാമെന്നാണ് മാര്‍സ് വണ്‍ അധികൃതര്‍ പറയുന്നത്. യാത്രക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍തന്നെ തുടങ്ങിയിട്ടുണ്ട്.ചൊവ്വയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന കോളനിയുടെ രൂപരേഖയും തയാറാക്കിക്കഴിഞ്ഞു.

മാര്‍സ് വണ്‍ പ്രൊജക്റ്റിന്റെ രൂപരേഖ താഴെ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Marsone

മാര്‍സ് വണ്‍

Marsone

മാര്‍സ് വണ്‍

Marsone

മാര്‍സ് വണ്‍

Marsone

മാര്‍സ് വണ്‍

Marsone

മാര്‍സ് വണ്‍

Marsone

മാര്‍സ് വണ്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ചൊവ്വയില്‍ സ്ഥിരതാമസമാക്കാനൊരുങ്ങി 8000 ഇന്ത്യക്കാര്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot