പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

By Syam
|

കണ്ടുപിടിത്തങ്ങള്‍ ആവശ്യകതകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. ആവശ്യകത മാത്രമായാല്‍ കാര്യമില്ല, ഒപ്പം കഠിനാധ്വാനവും വേണം. നമ്മള്‍ കണ്ടെത്തിയെന്ന് നാം അഭിമാനിക്കുന്ന പല കാര്യങ്ങളും അതിനും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ടെത്തിയിട്ടുണ്ടെങ്കിലോ? അതെ, അങ്ങനെയുള്ള കുറച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇവിടെയുള്ളത്.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനും എഞ്ചിനിയറുമായ ഹീറോണ്‍ അലക്സാണ്ട്രിനസാണ് ആദ്യമായി സ്റ്റീം എഞ്ചിന്‍ കണ്ടുപിടിച്ചത്. 'എയോലിഫിലെ'ന്ന്‍ രണ്ട് നോസിലുകളുള്ള ഒരു ഗോളമാണ് ഇതിന്‍റെ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ഊര്‍ജ്ജം നല്‍കുന്നത്. ഇതിലെ നോസിലുകളിലൂടെ പുറന്തള്ളുന്ന നീരാവിയുടെ മര്‍ദ്ദമുപയോഗിച്ചാണ് ഗോളം കറങ്ങുന്നത്.

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

അസിറിയന്‍ കൊട്ടാരത്തില്‍ നിന്ന് കണ്ടെത്തിയ 3000വര്‍ഷം പഴക്കമുള്ള വൃത്താകൃതിയിലുള്ള പാറയാണ് 'നിമ്രുഡ് ലെന്‍സ്'(Nimrud Lens)‌. 1850ല്‍ സര്‍ ജോണ്‍ ലയര്‍ഡാണ് ഈ പര്യവേഷണത്തിന് നേതൃത്വം നല്‍കിയത്. പക്ഷേ, അതിന് വര്‍ഷങ്ങള്‍ക്ക് ശേഷം എഡി1608ലാണ് ഗലീലിയോ ടെലിസ്കോപ്പ് കണ്ടുപിടിക്കുന്നത്.

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

10000വര്‍ഷം പഴക്കമുള്ള കലണ്ടറാണ് നാഷണല്‍ ട്രെസ്റ്റ്‌ സ്കോട്ട്ലാന്റില്‍ നിന്ന് കണ്ടെത്തിയത്. ഒരു 'ലൂണാര്‍-ആര്‍ക്കും' 12 കുഴികളും ചേര്‍ന്നതാണീ പുരാതന കലണ്ടര്‍. ചന്ദ്രന്‍റെ മാറ്റങ്ങളിലൂടെ ഈ സംവിധാനത്തില്‍ തീയതിയറിയാന്‍ സാധിക്കുന്നത്. ഇതിലെ 12കുഴികള്‍ മാസങ്ങളെയാണ് സൂചിപ്പിക്കുന്നത്.

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

മെഡിറ്ററേനിയൻ കടലിലെ പര്യവേക്ഷണത്തിലാണ് 2000കൊല്ലം പഴക്കമുള്ള റോമന്‍ 'കോണ്‍ക്രീറ്റ്' കണ്ടെത്തിയത്. ചുണ്ണാമ്പും അഗ്നിപര്‍വ്വതങ്ങളിലെ പാറകളും ചേര്‍ത്തുണ്ടാക്കിയ ഈ കോണ്‍ക്രീറ്റ് നിലവിലുള്ളവയെക്കാള്‍ ഏറെ ഈടുനില്‍ക്കുന്നതാണ്.

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

2000വര്‍ഷങ്ങള്‍ മുമ്പും കലാകാരന്മാരും ശില്‍പ്പികളും പ്രതിമകളുടെയും മറ്റും പുറത്ത് ലോഹം പൂശുന്ന സാങ്കേതികരീതി അനുവര്‍ത്തിച്ചിട്ടുണ്ടെന്ന് റിസര്‍ച്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഏറ്റകുറച്ചിലുകളില്ലാതെ ഇത്രയും തന്മയത്വത്തോടെ ചെയ്യാന്‍ ഇന്നും സാധ്യമല്ലയെന്നാണ് അവര്‍ പറയുന്നത്.

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

'ചാങ്ങ് ഹെങ്ങ്' എന്ന ചൈനീസ്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനാണ് എ.ഡി.132ല്‍ ഭൂകമ്പമാപിനി കണ്ടുപിടിച്ചത്. ചലനങ്ങളെ ആസ്പദമാക്കിയല്ല മറിച്ച് ഈ വെങ്കലപാത്രത്തിലുള്ള 8ഡ്രാഗണുകളും 8തവളകളുമാണ് ഭൂകമ്പത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഇതിലെ ഏതെങ്കിലുമൊരു ഡ്രാഗന്‍റെ വായിലെ വെങ്കല പന്ത് ഉരുണ്ട് വന്ന്‍ താഴെയിരിക്കുന്ന തവളയെ മുട്ടുന്നതാണ് ഭൂകമ്പത്തിന്‍റെ സൂചന.

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

മാന്ത്രിക കല്ലെന്ന്‍ വിശേഷിപ്പിക്കുന്ന ഈ സണ്‍സ്റ്റോണ്‍ സൂര്യന്‍റെ സ്ഥാനം സൂര്യസ്തമനത്തിന് ശേഷവും, മേഘം മൂടി നില്‍ക്കുന്ന സമയങ്ങളിലും മറ്റും നിര്‍ണ്ണയിക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ സണ്‍സ്റ്റോണിനെ നമുക്ക് പുരാതനകാല നാവിഗേഷന്‍ സിസ്റ്റമെന്ന്‍ വിശേഷിപ്പിക്കാം.

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

1936ല്‍ നടന്ന പര്യവേക്ഷണത്തിലാണ് 2000കൊല്ലം പഴക്കമുള്ള ബാറ്ററി കണ്ടെത്തുന്നത്. ചെമ്പ് പൂശിയ ചെറിയ കളിമണ്ണ്‍ കുടവും നടുവിലൊരു ഇരുമ്പ് കമ്പിയുമെന്ന രീതിയിലാണ് ഈ പുരാതന ബാറ്ററിയുടെ ഘടന.

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

റോമിലെ ല്യസര്‍ഗസ് രാജാവിന്‍റെ കാലത്തുണ്ടായിരുന്ന ഗ്ലാസ് കപ്പാണ് ഈ വഴിത്തിരിവിന് പിന്നില്‍. പ്രകാശത്തിന്‍റെ ദിശ മാറ്റത്തിനനുസൃതമായി നിറം മാറുന്ന ഗ്ലാസാണ് പുരാതന നാനോടെക്നോളജിയുടെ മുഖം.

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

പ്രാചീനകാലത്തെ ഞെട്ടിക്കുന്ന കണ്ടുപിടുത്തങ്ങള്‍..!!

1900ല്‍ ഗ്രീക്കിലെ ദ്വീപിന് സമീപം 60മീറ്റര്‍ വെള്ളത്തിനടിയില്‍ നിന്നാണ് ആന്റിക്യെത്ര മെക്കാനിസം കണ്ടെത്തുന്നത്. ബിസി രണ്ടാം നൂറ്റാണ്ടിലുള്ള വളരെ സങ്കീര്‍ണ്ണമായ മെറ്റാലിക് ഗിയറുകളുമൊക്കെ ചേര്‍ന്നൊരു മെക്കാനിസമാണിത്.

ഗിസ്ബോട്ട്

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

Best Mobiles in India

English summary
Amazing ancient inventions.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X