14 കിലോമീറ്റര്‍ വേഗതയുളള ആന്‍ഡ്രോയിഡ് കളിപ്പാട്ടമിതാ...!

By Sutheesh
|

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി റിമോള്‍ട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കാവുന്ന ആന്‍ഡ്രോയിഡ് കാറുമായി സൗത്ത് കൊറിയന്‍ കമ്പനി രംഗത്തെത്തി. ബ്രൂണ്‍ എഫ് 8 എന്നാണ് ഈ കളിപ്പാട്ട കാറിന് പേര് നല്‍കിയിരിക്കുന്നത്. ഒരു വാഹനത്തിന് അത്യാവശ്യം വേണ്ട എല്ലാ സജ്ജീകരണങ്ങളും ബ്രൂണ്‍ എഫ് 8-ല്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ കളിപ്പാട്ട വിപണിയും ആന്‍ഡ്രോയിഡ് ഒ എസ് പരിധിയിലേക്ക് വരുന്നു എന്നതാണ് ഇതിന്റെ എടുത്തു പറയത്തക്ക പ്രത്യേകത.

14 കിലോമീറ്റര്‍ വേഗതയുളള ആന്‍ഡ്രോയിഡ് കളിപ്പാട്ടമിതാ...!

ബ്ലൂടൂത്ത് സഹായത്താലാണ് റിമോള്‍ട്ട് കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുന്നത്. എല്‍ ഇ ഡി ഹെഡ് ലൈറ്റുകളും ഒരു ഫുള്‍ ടച്ച് സ്‌ക്രീനും കാറിലുണ്ട്. പുതിയതായി വികസിപ്പിച്ചെടുത്ത മോട്ടോറാണ് കാറിന്റെ പ്രധാന യന്ത്രഭാഗം. ഒരു മണിക്കൂറില്‍ 14 കിലോ മീറ്റര്‍ വേഗത്തില്‍ ഈ കളിപ്പാട്ട കാര്‍ പറക്കും.

വാഹനത്തില്‍ നിന്നും കുട്ടികള്‍ തെറിച്ച് പോകാതിരിക്കുന്നതിന ബക്കറ്റ് സീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ നാല് ഭാഗത്ത് നിന്നും സംരക്ഷണ കവചവും കാറിലുണ്ട്.

പരുക്കന്‍ കളി സ്ഥലങ്ങളിലൂടെ അപകടമില്ലാതെ വേഗത്തില്‍ പോകാന്‍ കാറിന് സാധിക്കും. 63,343 രൂപയാണ് ഈ ചെറിയ കാറിന്റെ വില.

ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന വീഡിയോ ക്ലിക്ക് ചെയ്യുക.

Best Mobiles in India

Read more about:
English summary
Broon F8: An Android-powered electric 'supercar' for kids under five.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X