ഗാലക്‌സി എസ്3 Vs ഐഫോണ്‍ 4എസ്; ശക്തി പരീക്ഷണം (വീഡിയോ)

Posted By: Super

ഗാലക്‌സി എസ്3 Vs ഐഫോണ്‍ 4എസ്; ശക്തി പരീക്ഷണം (വീഡിയോ)

ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണുകളുടെ ഗണത്തിലാണ് ഐഫോണ്‍ 4എസിന്റേയും എസ്3യുടേയും സ്ഥാനം. ഇതില്‍ ഏത് വാങ്ങാനാണ് നിങ്ങള്‍ക്കേറെ ഇഷ്ടം? ഈ രണ്ട് മോഡലുകളുടേയും സവിശേഷതകളും വിലകളും എല്ലാം നമുക്കറിയാം. അതെല്ലാം തത്കാലത്തേക്ക് മറന്നേക്കൂ. ഇവിടെ പറഞ്ഞുവരുന്നത്  ഉപയോഗത്തില്‍ വരുമ്പോഴുള്ള ഇവയുടെ നല്ല വശത്തേയും ചീത്ത വശത്തേയും കുറിച്ചാണ്.

സാംസംഗ് ഗാലക്‌സി എസ്3യും ഐഫോണിന്റെ 4എസും ഉയരത്തില്‍ നിന്ന് വീഴ്ത്തി നോക്കിയാലോ? എപ്പോഴും മേന്മ പറഞ്ഞുനടക്കുന്ന ഈ ഫോണുകളുടെ ശേഷി എത്രയാണെന്ന് നേരിട്ട് കണ്ടറിയാനുള്ള അവസരമാണിത്. ഗാലക്‌സി എസ്3, ഐഫോണ്‍ 4എസ് എന്നിവയെ ഉയരത്തില്‍ നിന്ന് വീഴ്ത്തിയാലുണ്ടാകുന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്നാണ് ഈ വീഡിയോ കാണിച്ചുതരുന്നത്.

ഈ വീഡിയോ കണ്ട ശേഷം നിങ്ങള്‍ക്ക് സ്വയം നിശ്ചയിക്കാവുന്നതാണ് ഇതില്‍ ആരാണ് മെച്ചം എന്ന്. രണ്ട് ഉത്പന്നങ്ങളെ പരസ്പരം താരതമ്യം ചെയ്യാനുള്ള അവസരമാണ് ഈ വീഡിയോ നല്‍കുന്നത്.

കോണ്‍ക്രീറ്റ് പ്രതലത്തിലേക്ക് ഏകദേശം ഒരേ ഉയരത്തില്‍ നി്ന്നാണ് രണ്ട് ഫോണുകളും വീഴ്ത്തുന്നത്. പുറകുവശവും മുന്‍വശവും പരീക്ഷിച്ചിട്ടുണ്ട്. ഇവിടെ അവസാനഅഭിപ്രായം നിങ്ങളുടേതാണ്. ഇനി പറയൂ ഇതിലേത് ഫോണാണ് എല്ലാം കൊണ്ടും മികച്ചത്?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot