ഫേസ്ബുക് സുഹൃത്തുക്കള്‍ അടുത്തുണ്ടെങ്കില്‍ കണ്ടെത്താം; നിയര്‍ബൈ ഫ്രണ്ടസ് സംവിധാനത്തിലൂടെ

Posted By:

സുഹൃത്തുക്കളുമായി എപ്പോഴും കണക്റ്റഡ് ആയി ഇരിക്കാന്‍ സഹായിക്കുന്ന സോഷ്യല്‍ സൈറ്റാണ് ഫേസബുക്. ചാറ്റിംഗിനു പുറമെ നിങ്ങളുടെ വിനോദങ്ങളും ആഗ്രഹങ്ങളും എല്ലാം സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ കഴിയും. എന്നാല്‍ ഇപ്പോള്‍ ഒരു പടികൂടി കടന്ന് അടുത്തുള്ള ഫേസ്ബുക് സുഹൃത്തുക്കളെ കണ്ടെത്താനുള്ള സംവിധാനം കൂടി ഫേസ്ബുക് അവതരിപ്പിക്കുകയാണ്..

ഫേസ്ബുക് മൊബൈല്‍ ആപ്ലിക്കേഷനില്‍ ആരംഭിച്ച 'നിയര്‍ബൈ ഫ്രണ്ട്‌സ്' എന്ന പുതിയ സംവിധാനമാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത്. അതായത് നിങ്ങളുടെ ലൊക്കേഷന്‍ ഫ്രണ്ട്‌സലിസ്റ്റിലുള്ളവരുമായി പങ്കുവയ്ക്കാം. ഇത്തരത്തില്‍ ലൊക്കേഷന്‍ പങ്കുവയ്ക്കുന്ന സുഹൃത്തുക്കള്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ സമീപപ്രദേശങ്ങളില്‍ എത്തുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. നിലവില്‍ യു.എസില്‍ മാത്രമാണ് ഇത് ലഭിക്കുക. ഭാവിയില്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.

ഈ സംവിധാനം പ്രത്യേകം ആക്റ്റിവേറ്റ് ചെയ്താല്‍ മാത്രമെ ലഭ്യമാകു. അതും ഷെയര്‍ ചെയ്യുന്ന സുഹൃത്തുക്കള്‍ക്കുമാത്രമെ നിങ്ങളുടെ ലൊക്കേഷന്‍ കാണാന്‍ സാധിക്കു. നിയര്‍ബൈ ഫ്രണ്ട്‌സ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിയര്‍ബൈ ഫ്രണ്ട്‌സ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ ആപ്ലിക്കേഷന്‍ സെറ്റിംഗ്‌സില്‍ പോയി നിയര്‍ബൈ ഫ്രണ്ട്‌സ് ഓണ്‍ ചെയ്യണം. തുടര്‍ന്ന് ഫീച്ചര്‍ ഉപയോഗിക്കേണ്ട വിധം സംബന്ധിച്ച് ചെറു വിവരണം ലഭിക്കും. അതിനുശേഷം പ്രവര്‍ത്തിച്ചുതുടങ്ങുന്നതാണ്.

 

 

ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ആരെല്ലാമായി ലൊക്കേഷന്‍ ഷെയര്‍ ചെയ്യണമെന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. എന്നാല്‍ ഫ്രണ്ട്‌സ് ലിസ്റ്റിലോ നിങ്ങള്‍ ക്രിയേറ്റ് ചെയ്ത ഗ്രൂപ്പിലോ ഉള്ഌവരുമായി മാത്രമേ ഷെയര്‍ ചെയ്യാന്‍ കഴിയു. മാത്രമല്ല, നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന വ്യക്തിയും നിയര്‍ബൈ ഫ്രണ്ട്‌സ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്തിരിക്കണം.

 

 

ഒരിക്കല്‍ ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്താല്‍ നിങ്ങള്‍ ആരെല്ലാമായിട്ടാണോ ലൊക്കേഷന്‍ ഷെയ ചെയ്തിരിക്കുന്നത്, അവര്‍ നിങ്ങള്‍ നില്‍ക്കുന്ന പ്രദേശത്തിനു സമീപ ഭാഗങ്ങളില്‍ എത്തുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.

 

 

സാധാരണ നിലയില്‍ നിങ്ങളുടെ സുഹൃത്ത് നില്‍ക്കുന്ന സ്ഥലം കൃത്യമായി അറിയാന്‍ ഇതിലൂടെ കഴിയില്ല. അതായത് ഒരു വ്യക്തി എത്ര അകലത്തിലാണ് (മൈല്‍) എന്നതു മാത്രമെ പറയു. സ്ഥലമോ ദിശയോ പറയില്ല. അതേസമയം കൃത്യ സ്ഥലം ആര്‍ക്കെങ്കിലും ലഭ്യമാക്കണമെങ്കില്‍ അത് പ്രത്യേകം തെരഞ്ഞെടുക്കാന്‍ സാധിക്കുകയും ചെയ്യും. മാപ്പിന്റെ സഹായത്തോടെയായിരിക്കും ഇത്തരം സാഹചര്യത്തില്‍ സ്ഥലം കാണിക്കുക.

 

 

ഫേസ്ബുക് ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ഓഫ്‌ലൈനായി കാണാനുള്ള അവസരം ഒരുക്കുക എന്നതാണ് ഈ ആപ്ലിക്കേഷന്‍ കൊണ്ട് ഉള്ള പ്രധാന സൗകര്യം.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot