ബഗ് കണ്ടെത്തിയ തമിഴ് യുവാവിന് ഫേസ്ബുക്ക് നല്‍കിയത് 7.8 ലക്ഷം രൂപ...!

Written By:

ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോട്ടോ ആല്‍ബത്തിലെ ചിത്രങ്ങള്‍ ഏത് സമയത്തും ഹാക്കര്‍മാര്‍ ആക്രമിക്കാം എന്നതായിരുന്നു അവസ്ഥ. ഫേസ്ബുക്കിലെ സുരക്ഷാ സംവിധാനത്തിലുള്ള ഒരു ബഗ് കാരണമായിരുന്നു ഈ പിഴവ് കടന്ന് കൂടിയത്.

ബഗ് കണ്ടെത്തിയ തമിഴ് യുവാവിന് ഫേസ്ബുക്ക് നല്‍കിയത് 7.8 ലക്ഷം രൂപ...!

എന്നാല്‍ കുറച്ച് ദിവസം മുമ്പ് ഫേസ്ബുക്ക് ഈ പാളിച്ച പരിഹരിച്ചു. തമിഴ്‌നാട്ടിലെ ദേവന്‍കോട്ടയില്‍നിന്നുള്ള ലക്ഷ്മണ്‍ മുത്തയ്യ എന്ന വെബ്ഡവലപ്പര്‍ക്കാണ് ഫേസ്ബുക്ക് ഇതിന് നന്ദി പറഞ്ഞത്.

ബഗ് കണ്ടെത്തിയ തമിഴ് യുവാവിന് ഫേസ്ബുക്ക് നല്‍കിയത് 7.8 ലക്ഷം രൂപ...!

കാരണം ഈ പിഴവ് ചൂണ്ടിക്കാട്ടിയതും പരിഹാര മാര്‍ഗ്ഗം പറഞ്ഞു കൊടുത്തതും ലക്ഷ്മണാണ്. നന്ദി സൂചകമായി ഫേസ്ബുക്ക് ലക്ഷ്മണിന് ഉപഹാരവും നല്‍കി. 12,500 ഡോളറാണ് (ഏകദേശം 7.8 ലക്ഷം രൂപ) ലക്ഷ്മണിന് ഫേസ്ബുക്കില്‍ നിന്ന് സമ്മാനമായി ലഭിച്ചത്. ഒരാഴ്ച മുമ്പാണ് ഈ സുരക്ഷാ ന്യൂനത ലക്ഷ്മണ്‍ ഫേസ്ബുക്ക് അധികൃതര്‍ക്ക് ചൂണ്ടിക്കാണിച്ചത്.

ബഗ് കണ്ടെത്തിയ തമിഴ് യുവാവിന് ഫേസ്ബുക്ക് നല്‍കിയത് 7.8 ലക്ഷം രൂപ...!

ഉടന്‍ തന്നെ നന്ദി പറഞ്ഞും സമ്മാന തുക അറിയിച്ചും ലക്ഷ്മണിന് ഇ-മെയില്‍ ലഭിക്കുകയായിരുന്നു. ഇത്തരം ന്യൂനതകള്‍ കണ്ടെത്താനുളള ബഗ് ബൗണ്ടി പ്രോഗ്രാം വഴിയാണ് ലക്ഷ്മണിന് പാരിതോഷികം ലഭിച്ചത്.

Read more about:
English summary
Facebook pays TN boy Muthiyah $12,500 for spotting a bug.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot