2013-ല്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ 88 ശതമാനം വളര്‍ച്ച

By Bijesh
|

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് വന്‍ വളര്‍ച്ച. 16 ബില്ല്യന്‍ ഡോളറിന്റെ ഇടപാടുമായി 88 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അസോച്ചം നടത്തിയ സര്‍വേ പ്രകാരമുള്ള കണക്കാണ് ഇത്.

 

വര്‍ദ്ധിച്ചു വരുന്ന ഇന്റര്‍നെറ്റ് ഉപയോഗവും സൗകര്യപ്രദമായി പണമടയ്ക്കാനുള്ള സൗകര്യവുമാണ് ഇ-കൊമേഴ്‌സിന് പ്രചാരം വര്‍ദ്ധിപ്പിച്ചതെന്ന് അസോചം സെക്രട്ടറി ഡി.എസ്. റാവത്ത് പറഞ്ഞു.

2013-ല്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ 88 ശതമാനം വളര്‍ച്ച

ഇലക്‌ട്രോണിക് ഗാഡ്ജറ്റുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കു പുറമെ ഗാര്‍ഹികോപകരണങ്ങള്‍, വാച്ച്, ബുക്കുകള്‍, സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍, ബേബി പ്രൊഡക്റ്റ്‌സ് എന്നിവയും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴി വന്‍തോതില്‍ വിറ്റഴിഞ്ഞു.

2009-ല്‍ 2.5 ബില്ല്യന്‍ ഡോളറായിരുന്ന ഇ കൊമേഴ്‌സ് വിപണി 2012-ല്‍ 8.5 ബില്ല്യന്‍ ഡോളറിലേക്കും 2013-ല്‍ 16 ബില്ല്യന്‍ ഡോളറിലേക്കും ഉയര്‍ന്നു. 2013 ആകുമ്പോഴേക്കും ഇത് 56 ബില്ല്യന്‍ ഡോളര്‍ ആയിരിക്കുമെന്നാണ് കരുതുന്നത്.

മുംബൈ ആണ് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ഏറ്റവും മുന്നിലുള്ള നഗരം. ഡല്‍ഹി രണ്ടാമതും കോല്‍കത്ത മൂന്നാമതുമാണ്. മൊബൈല്‍ ഫോണും ഐ പാഡും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളും ഫാഷന്‍ ഉത്പന്നങ്ങളുമാണ് ഓണ്‍ലൈന്‍ സ്‌റ്റോറുകളിലൂടെ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X