ലോകത്തിലെ ഏറ്റവും 'വേഗതയേറിയ' ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 17,999 രൂപ

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ലാവ ലോകത്തിലെ ഏറ്റവും വേഗതയേറിയതെന്ന് അവകാശപ്പെടുന്ന ടാബ്ലറ്റ് ലോഞ്ച് ചെയ്തു. Nvidia ടെഗ്ര 4 പ്രൊസസറുള്ള സോളൊ പ്ലേ ടെഗ്ര നോട് എന്നു പേരിട്ടിരിക്കുന്ന ടാബ്ലറ്റിന് 17,999 രൂപയാണ് വില. വൈ-ഫൈ വേര്‍ഷന്‍ മാത്രമുള്ള ടാബ്ലറ്റില്‍ ആന്‍ഡ്രോയ്ഡ് 4.2.2 ആണ് ഒ.എസ്. പിന്നീട് ആന്‍ഡ്രോയ്ഡ് 4.3, കിറ്റ്കാറ്റ് എന്നിവ അപ്‌ഗ്രേഡ് ചെയ്യാമെന്നും കമ്പനി അറിയിച്ചു.

ലോകത്തിലെ ഏറ്റവും 'വേഗതയേറിയ' ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 17,999 രൂപ

ടാബ്ലറ്റിന്റെ മറ്റു പ്രത്യേകതകള്‍

1280-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് HD IPS LCD ഡിസ്‌പ്ലെ, 1.8 GHz ടെഗ്ര 4 പ്രൊസസര്‍ (72 കോര്‍ ജിഫോഴ്‌സ് ജി.പി.യു, ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് A15 സി.പി.യു), 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി 64 ജി.ബി. വരെ വികസിപ്പിക്കാം.

4100 mAh ആണ് ബാറ്ററി പവര്‍. ഒറ്റ ചാര്‍ജില്‍ 10 മണിക്കൂര്‍ HD വീഡിയോ പ്ലേ ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം വോയിസ് കോളിംഗ് സൗകര്യവും 3 ജി സപ്പോര്‍ട്ടും ഇല്ലാത്തത് ടാബ്ലറ്റിന്റെ പോരായ്മയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot